തിന്മയെ നിസ്സാരമായി കാണരുത്

[ 3 - Aya Sections Listed ]
Surah No:18
Al-Kahf
49 - 49
(കര്‍മ്മങ്ങളുടെ) രേഖ വെക്കപ്പെടും. അപ്പോള്‍ കുറ്റവാളികളെ, അതിലുള്ളതിനെപ്പറ്റി ഭയവിഹ്വലരായ നിലയില്‍ നിനക്ക്‌ കാണാം. അവര്‍ പറയും: അയ്യോ! ഞങ്ങള്‍ക്ക്‌ നാശം. ഇതെന്തൊരു രേഖയാണ്‌? ചെറുതോ വലുതോ ആയ ഒന്നും തന്നെ അത്‌ കൃത്യമായി രേഖപ്പെടുത്താതെ വിട്ടുകളയുന്നില്ലല്ലോ! തങ്ങള്‍ പ്രവര്‍ത്തിച്ചതൊക്കെ (രേഖയില്‍) നിലവിലുള്ളതായി അവര്‍ കണ്ടെത്തും. നിന്‍റെ രക്ഷിതാവ്‌ യാതൊരാളോടും അനീതി കാണിക്കുകയില്ല.(49)
Surah No:24
An-Noor
15 - 15
നിങ്ങള്‍ നിങ്ങളുടെ നാവുകള്‍ കൊണ്ട്‌ അതേറ്റു പറയുകയും, നിങ്ങള്‍ക്കൊരു വിവരവുമില്ലാത്തത്‌ നിങ്ങളുടെ വായ്കൊണ്ട്‌ മൊഴിയുകയും ചെയ്തിരുന്ന സന്ദര്‍ഭം. അതൊരു നിസ്സാരകാര്യമായി നിങ്ങള്‍ ഗണിക്കുന്നു. അല്ലാഹുവിന്‍റെ അടുക്കല്‍ അത്‌ ഗുരുതരമാകുന്നു.(15)
Surah No:54
Al-Qamar
53 - 53
ഏത്‌ ചെറിയകാര്യവും വലിയ കാര്യവും രേഖപ്പെടുത്തി വെക്കപ്പെടുന്നതാണ്‌.(53)