തിന്മ മനുഷ്യന്റെ പ്രവര്‍ത്തനഫലം

[ 3 - Aya Sections Listed ]
Surah No:4
An-Nisaa
79 - 79
നന്‍മയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നുകിട്ടിയാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്‍റെ പക്കല്‍ നിന്നുതന്നെ ഉണ്ടാകുന്നതാണ്‌. (നബിയേ,) നിന്നെ നാം മനുഷ്യരിലേക്കുള്ള ദൂതനായിട്ടാണ്‌ നിയോഗിച്ചിരിക്കുന്നത്‌.(അതിന്‌) സാക്ഷിയായി അല്ലാഹു മതി.(79)
Surah No:6
Al-An'aam
120 - 120
പാപത്തില്‍ നിന്ന്‌ പ്രത്യക്ഷമായതും പരോക്ഷമായതും നിങ്ങള്‍ വെടിയുക. പാപം സമ്പാദിച്ച്‌ വെക്കുന്നവരാരോ അവര്‍ ചെയ്ത്‌ കൂട്ടുന്നതിന്‌ തക്ക പ്രതിഫലം തീര്‍ച്ചയായും അവര്‍ക്ക്‌ നല്‍കപ്പെടുന്നതാണ്‌.(120)
Surah No:7
Al-A'raaf
39 - 39
അവരിലെ മുന്‍ഗാമികള്‍ അവരുടെ പിന്‍ഗാമികളോട്‌ പറയും: അപ്പോള്‍ നിങ്ങള്‍ക്ക്‌ ഞങ്ങളെക്കാളുപരി യാതൊരു ശ്രേഷ്ഠതയുമില്ല. ആകയാല്‍ നിങ്ങള്‍ സമ്പാദിച്ചു വെച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ ശിക്ഷ അനുഭവിച്ച്‌ കൊള്ളുക.(39)