Related Sub Topics
- യുദ്ധം
- യോദ്ധാക്കളുടെ ശക്തിയില്‍ അഹങ്കരിക്കരുത്
- ധര്‍മ്മയുദ്ധം ഏറെ പുണ്യകരം
- യുദ്ധത്തില്‍ പങ്കെടുക്കാതെ അറച്ചു നില്‍ക്കരുത്
- ധര്‍മ്മയുദ്ധത്തില്‍ നിന്ന് പിന്മാറുന്നവര് കപടന്മാര്
- യോദ്ധാക്കള്‍ ദുര്‍ബലരാവരുത്
- യുദ്ധത്തില്‍ വിശ്വാസദൃഢതയുള്ളവര്ക്ക് വിജയം ഉറപ്പ്
- വിശ്വാസികളെ മതം മാറ്റാന്‍ കഴിയുമെങ്കില്‍ ശത്രുക്കള്‍ എക്കാലത്തും യുദ്ധം തുടരും
- യുദ്ധം വേണ്ടിവന്നാല്‍ മാത്രം
- യുദ്ധത്തില്‍ ശ്രദ്ധിക്കേണ്ട ഒരു തന്ത്രം
Related Hadees | ഹദീസ്
Special Links
യുദ്ധത്തില്‍ പങ്കെടുക്കാതെ അറച്ചു നില്‍ക്കരുത്
[ 3 - Aya Sections Listed ]
Surah No:2
Al-Baqara
191 - 191
അവരെ കണ്ടുമുട്ടുന്നേടത്ത് വെച്ച് നിങ്ങളവരെ കൊന്നുകളയുകയും, അവര്‍ നിങ്ങളെ പുറത്താക്കിയേടത്ത് നിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം, അവര്‍ നടത്തുന്ന) മര്‍ദ്ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്ത് വെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്; അവര്‍ നിങ്ങളോട് അവിടെ വെച്ച് യുദ്ധം ചെയ്യുന്നത് വരെ. ഇനി അവര്‍ നിങ്ങളോട് (അവിടെ വെച്ച്) യുദ്ധത്തില്‍ ഏര്‍പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധികള്‍ക്കുള്ള പ്രതിഫലം.(191)
Surah No:4
An-Nisaa
75 - 75
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ? ഞങ്ങളുടെ രക്ഷിതാവേ, അക്രമികളായ ആളുകള്‍ അധിവസിക്കുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കുകയും, നിന്‍റെ വകയായി ഒരു രക്ഷാധികാരിയെയും നിന്‍റെ വകയായി ഒരു സഹായിയെയും ഞങ്ങള്‍ക്ക് നീ നിശ്ചയിച്ച് തരികയും ചെയ്യേണമേ. എന്ന് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന മര്‍ദ്ദിച്ചൊതുക്കപ്പെട്ട പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും (നിങ്ങള്‍ക്കെന്തുകൊണ്ട് യുദ്ധം ചെയ്തു കൂടാ?)(75)
Surah No:9
At-Tawba
13 - 13
തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, റസൂലിനെ പുറത്താക്കാന്‍ മുതിരുകയും ചെയ്ത ഒരു ജനവിഭാഗത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലേ? അവരാണല്ലോ നിങ്ങളോട് ആദ്യതവണ (യുദ്ധം) തുടങ്ങിയത്. അവരെ നിങ്ങള്‍ ഭയപ്പെടുകയാണോ? എന്നാല്‍ നിങ്ങള്‍ ഭയപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ളത് അല്ലാഹുവെയാണ്; നിങ്ങള്‍ വിശ്വാസികളാണെങ്കില്‍.(13)