Related Sub Topics
- യുദ്ധം
- യോദ്ധാക്കളുടെ ശക്തിയില്‍ അഹങ്കരിക്കരുത്
- ധര്‍മ്മയുദ്ധം ഏറെ പുണ്യകരം
- യുദ്ധത്തില്‍ പങ്കെടുക്കാതെ അറച്ചു നില്‍ക്കരുത്
- ധര്‍മ്മയുദ്ധത്തില്‍ നിന്ന് പിന്മാറുന്നവര് കപടന്മാര്
- യോദ്ധാക്കള്‍ ദുര്‍ബലരാവരുത്
- യുദ്ധത്തില്‍ വിശ്വാസദൃഢതയുള്ളവര്ക്ക് വിജയം ഉറപ്പ്
- വിശ്വാസികളെ മതം മാറ്റാന്‍ കഴിയുമെങ്കില്‍ ശത്രുക്കള്‍ എക്കാലത്തും യുദ്ധം തുടരും
- യുദ്ധം വേണ്ടിവന്നാല്‍ മാത്രം
- യുദ്ധത്തില്‍ ശ്രദ്ധിക്കേണ്ട ഒരു തന്ത്രം
Related Hadees | ഹദീസ്
Special Links
വിശ്വാസികളെ മതം മാറ്റാന്‍ കഴിയുമെങ്കില്‍ ശത്രുക്കള്‍ എക്കാലത്തും യുദ്ധം തുടരും
[ 1 - Aya Sections Listed ]
Surah No:2
Al-Baqara
217 - 217
വിലക്കപ്പെട്ടമാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മ്മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.(217)