നാളേക്ക് കരുതിവെക്കുക

[ 4 - Aya Sections Listed ]
Surah No:2
Al-Baqara
48 - 48
ഒരാള്‍ക്കും മറ്റൊരാള്‍ക്ക്‌ വേണ്ടി ഒരു ഉപകാരവും ചെയ്യാന്‍ പറ്റാത്ത ഒരു ദിവസത്തെ നിങ്ങള്‍ സൂക്ഷിക്കുക. (അന്ന്‌) ഒരാളില്‍ നിന്നും ഒരു ശുപാര്‍ശയും സ്വീകരിക്കപ്പെടുകയില്ല. ഒരാളില്‍നിന്നും ഒരു പ്രായശ്ചിത്തവും മേടിക്കപ്പെടുകയുമില്ല. അവര്‍ക്ക്‌ ഒരു സഹായവും ലഭിക്കുകയുമില്ല.(48)
Surah No:2
Al-Baqara
281 - 281
നിങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട്‌ ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്‌. അവരോട്‌ (ഒട്ടും) അനീതി കാണിക്കപ്പെടുകയില്ല.(281)
Surah No:30
Ar-Room
34 - 34
അങ്ങനെ നാം അവര്‍ക്ക്‌ നല്‍കിയതിനു നന്ദികേട്‌ കാണിക്കുകയത്രെ അവര്‍ ചെയ്യുന്നത്‌. ആകയാല്‍ നിങ്ങള്‍ സുഖം അനുഭവിച്ച്‌ കൊള്ളുക. വഴിയെ നിങ്ങള്‍ മനസ്സിലാക്കികൊള്ളും.(34)
Surah No:59
Al-Hashr
18 - 18
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. ഓരോ വ്യക്തിയും താന്‍ നാളെക്ക്‌ വേണ്ടി എന്തൊരു മുന്നൊരുക്കമാണ്‌ ചെയ്തു വെച്ചിട്ടുള്ളതെന്ന്‌ നോക്കിക്കൊള്ളട്ടെ. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാകുന്നു.(18)