നാളെ എന്ത് സംഭവിക്കും

[ 3 - Aya Sections Listed ]
Surah No:18
Al-Kahf
23 - 23
യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത്‌ തീര്‍ച്ചയായും ചെയ്യാം എന്ന്‌ നീ പറഞ്ഞുപോകരുത്‌.(23)
Surah No:31
Luqman
34 - 34
തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ്‌ അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്‌. അവന്‍ മഴപെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത്‌ അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌ ഒരാളും അറിയുകയില്ല. താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.(34)
Surah No:54
Al-Qamar
26 - 26
എന്നാല്‍ നാളെ അവര്‍ അറിഞ്ഞ്‌ കൊള്ളും; ആരാണ്‌ അഹങ്കാരിയായ വ്യാജവാദിയെന്ന്‌.(26)