ഭക്തന്മാര്‍ക്കാണ്‌ വിജയം

[ 1 - Aya Sections Listed ]
Surah No:78
An-Naba
31 - 37
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക്‌ വിജയമുണ്ട്‌.(31)അതായത്‌ (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും,(32)തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.(33)നിറഞ്ഞ പാനപാത്രങ്ങളും.(34)അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല.(35)(അത്‌) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.(36)ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ (സമ്മാനം.) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല.(37)