2) ആയിശ(റ)യില്‍ നിന്ന് നിവേദനം: എന്റെ ഈ ഭവനത്തില്‍വെച്ച് റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവേ! എന്റെ പ്രജകളുടെ വല്ല പ്രശ്നവും ആരെങ്കിലും ഏറ്റെടുത്തു. എന്നിട്ടവര്‍ അവരെ ശല്യപ്പെടുത്തി. എങ്കില്‍ നീ അവനെയും ശല്യപ്പെടുത്തേണമേ! എന്റെ പ്രജകളുടെ കാര്യങ്ങള്‍ വല്ലവനും ഏറ്റെടുത്തു. എന്നിട്ടവന്‍ അവര്‍ക്ക് നന്മചെയ്തു. എങ്കില്‍ നീ അവനെ അനുഗ്രഹിക്കേണമേ! (മുസ്ലിം) |
|
4) അബ്ദുല്ലാ(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പ്രവചിച്ചു. സ്വന്തം കുടുംബത്തിലും തങ്ങളെ ഏല്‍പ്പിക്കപ്പെട്ടതിലും നീതി പുലര്‍ത്തുന്നവര്‍ അല്ലാഹുവിങ്കല്‍ പ്രകാശത്തിലുള്ള സ്റേജുകളിലാണ്. (മുസ്ലിം) (മഹത്തായ പ്രതിഫലമാണ് അല്ലാഹുവിങ്കല്‍ അവര്‍ക്കുള്ളത്). |
|
5) ഔഫി(റ) വില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറയുന്നത് ഞാന്‍ കേട്ടു: നിങ്ങള്‍ ഇഷ്ടപ്പെടുകയും നിങ്ങളെ ഇഷ്ടപ്പെടുകയും നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയും നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരാണ് നിങ്ങളുടെ ഉത്തമരായ ഇമാമുകള്‍. മറിച്ച്, നിങ്ങള്‍ കോപിക്കുകയും നിങ്ങളോട് കോപിക്കയും നിങ്ങള്‍ ശപിക്കുകയും നിങ്ങളെ ശപിക്കുകയും ചെയ്യുന്നവരാണ് നിങ്ങളുടെ നീചരായ ഇമാമുകള്‍. ഞങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ പ്രവാചകരെ ! ഞങ്ങളവരെ നിരാകരിച്ചാലോ? അവര്‍ നമസ്കാരം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുമ്പോഴൊക്കെ നിങ്ങളിത് ചെയ്യരുത്. (മറിച്ച്, അംഗീകരിക്കുകയും നിങ്ങളുടെ കടമ നിങ്ങള്‍ നിറവേറ്റുകയും വേണം) (മുസ്ലിം) |
|
6) ഇയാളി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്യുന്നത് ഞാന്‍ കേട്ടു. മൂന്നാളുകളാണ് സ്വര്‍ഗ്ഗവാസികള്‍. 1. നീതിമാനായ ഭരണകര്‍ത്താവ്. 2. കുടുംബത്തോടും പൊതുവെ മുസ്ളീംകളോടും ദയാദാക്ഷിണ്യമുള്ളവര്‍ 3. അന്തസ്സ് പാലിക്കുന്ന പ്രാരബ്ധക്കാരനായ മാന്യന്‍. (മുസ്ലിം) |
|
8) അബൂഹൂറയ്റ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചു: നിന്റെ ദാരിദ്യ്രത്തിലും ഐശ്വര്യത്തിലും സന്തോഷത്തിലും സന്താപത്തിലും നിന്നെ മറികടന്ന് അനര്‍ഹരെ തെരെഞ്ഞെടുക്കുമ്പോഴും നീ അയാള്‍ (ഭരണകര്‍ത്താക്കളുടെ വാക്ക്) പറയുന്നത് കേള്‍ക്കുകയും അനുസരിക്കുകയും വേണം. (മുസ്ലിം) |
|
9) വാഇലി(റ)വില്‍ നിന്ന് നിവേദനം: തിരുദൂതനോട്(സ) ഒരിക്കല്‍ സലമത്ത്(റ) ചോദിച്ചു: പ്രവാചകരെ! പറഞ്ഞുതന്നാലും. തങ്ങളുടെ അവകാശം ചോദിച്ചുവാങ്ങുകയും ഞങ്ങളോടുള്ള ബാദ്ധ്യത നിറവേറ്റാതിരിക്കുകയും ചെയ്യുന്ന ഭരണകര്‍ത്താക്കള്‍ നിലവില്‍വന്നാല്‍ ഞങ്ങള്‍ എന്തുചെയ്യണം? നബി(സ) അയാളില്‍ നിന്നു തിരിഞ്ഞുകളഞ്ഞു (മറുപടി നല്കിയില്ല) വീണ്ടും ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു: നിങ്ങള്‍ കേട്ട് അനുസരിച്ചുകൊള്ളുക. അവരില്‍ അര്‍പ്പിക്കപ്പെട്ടത് അവരുടെ ബാദ്ധ്യതയും നിങ്ങളില്‍ അര്‍പ്പിക്കപ്പെട്ടത് നിങ്ങളുടെ ബാദ്ധ്യതയുമാകുന്നു. (മുസ്ലിം) (ഭരണകര്‍ത്താക്കള്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നില്ലെങ്കിലും സ്വന്തം കടമ നിങ്ങള്‍ നിര്‍വ്വഹിച്ചേ മതിയാകൂ) |
|
12) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ റസൂല്‍(സ) പറഞ്ഞു: അബൂദര്‍റേ! ഞാന്‍ നിന്നെ (ഭരണകാര്യത്തില്‍ ) ബലഹീനനായി കാണുന്നുവല്ലോ? എന്നാല്‍, എനിക്ക് ഞാനിഷ്ടപ്പെടുന്നത് നിനക്കും ഞാനിഷ്ടപ്പെടുന്നു. നീ രണ്ടാളുടെ ഭരണാധികാരിയാവുകയും അനാഥരുടെ ധനം കൈകാര്യം ചെയ്യുകയും ചെയ്യരുത്. (മുസ്ലിം) (ഭരണത്തില്‍ പാകത സിദ്ധിച്ചിട്ടില്ലാത്തവന്‍ ഭരണമേറ്റെടുക്കുന്നതുകൊണ്ട് പല അപാകതകളും സംഭവിക്കാനിടയുണ്ട്. തന്നിമിത്തം അതേല്‍ക്കാതിരിക്കുന്നതാണുത്തമം) |
|
13) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: ഞാന്‍ ചോദിച്ചു: പ്രവാചകരെ! എന്നെ ഒരു ഉദ്യോഗസ്ഥനാക്കി നിയമിച്ചുകൂടെ? അന്നേരം അവുടുത്തെ കൈ എന്റെ ചുമലില്‍ തല്ലിക്കൊണ്ട് പറഞ്ഞു: അബൂദര്‍റേ! നീ ബലഹീനനാണ്. അതൊരു അമാനത്തുമാണ്. അര്‍ഹിക്കും വിധം കൈകാര്യം ചെയ്യാത്തവന് അന്ത്യദിനത്തില്‍ നിന്ദ്യതക്കും ഖേദത്തിനും അതു കാരണമായിത്തീരും. (മുസ്ലിം) |
|