Advanced Hadees Search
റസൂല്‍ (സ്വ) യുടെ അനന്തര സ്വത്ത്
മലയാളം ഹദീസുകള്‍
285. അംറുബ്നുല്‍ ഹാരിദ്ധില്‍ നിന്ന്: റസൂല്‍(സ) തന്റെ ആയുധങ്ങളും, കോവര്ക-ഴുതയുംധര്മ്മ്മായി നിശ്ചയിച്ചിരുന്ന അല്പം ഭുമിയുമെല്ലാതെ ഒന്നും അനന്തര സ്വത്തായി വിട്ടേചിരുന്നില്ല 174. |
174. ഏതാനും ആയുധങ്ങളും ‘ദുല്ദുല്‍’ എന്ന് പേരുള്ള ഒരു വെളുത്ത കോവര്കവഴുതയും ഫതക്, ഖൈബര്‍, ബനുനദീര്‍ എന്നിവിടങ്ങളില്‍ നിന്നും ഓഹരിയായി കിട്ടിയ ഭൂമിയുമായിരുന്നു ഇതു. ഏവ സ്വദഖയായി നിശ്ചയിക്കപെട്ടിരുന്നു. റസൂല്‍(സ) പറഞ്ഞത്: ”പ്രവാചകന്മാര്‍ സ്വത്ത് അനന്തരമായി നല്കായറില്ല. ഞങ്ങള്‍ വിട്ടേച്ചു പോകുന്നത് സ്വദഖയാണ്”. |
286. അബൂ ഹുറൈറ(റ) ല്‍ നിന്ന്: ഫാത്തിമ(റ) അബൂബക്കര്‍(റ) ന്റെ് അടുക്കല്‍ വന്നു ചോദിച്ചു: ആരാണ് താങ്കളുടെ അനന്തരമെടുക്കുക? അബൂബക്കര്‍: എന്റെ കുടുംബവും മക്കളും. അപ്പോള്‍ അവര്‍ ചോദിച്ചു: എനിക്കെന്താണ് എന്റെ പിതാവിന്റെ അനന്തരം ലഭിക്കാത്തത്? അപ്പോള്‍ അബൂബക്കര്‍ പറഞ്ഞു: റസൂല്‍(സ) എങ്ങനെ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: ” ഞങ്ങള്‍ നബിമാര്‍ അനന്തരമെടുക്കപെടുകയില്ല”. പക്ഷെ റസൂല്‍(സ) സംരക്ഷിച്ചിരുന്ന കുടുംബത്തെ ഞാന്‍ സംരക്ഷിക്കും. റസൂല്‍(സ) ചിലവഴിചിരുന്നവര്ക്ക് ഞാനും ചിലവഴിക്കും. |
287. അബുല്ബഹ്തരിയില്‍ നിന്ന്175: അബ്ബാസ്(റ)വും അലി(റ) വും പരസ്പരം തര്ക്കിച്ചുകൊണ്ട് ഉമര്‍(റ) ന്റെ അടുക്കല്‍ വന്നു. അവരോരോരുത്തരും പരസ്പരം പറയുന്നു: നീ ഇങ്ങനെയാണ് അങ്ങനെയാണ് എന്നെല്ലാം. അപ്പോള്‍ ത്വല്ഹ, സുബൈര്‍, അബ്ദുരഹ്മാനുബ്നുല്‍ ഔഫ്, സഅദ്(റ) എന്നിവരോടായി ഉമര്‍(റ) പറഞ്ഞു: ഞാന്‍ അല്ലാഹുവില്‍ സത്യം ചെയ്യുന്നു. റസൂല്‍(സ) പറയുന്നത് നിങ്ങള്‍ കേട്ടിട്ടില്ലേ? ”നബിയുടെ എല്ലാ സ്വത്തും സ്വതഖയാണ്”. അദ്ദേഹം ഭക്ഷിപ്പിച്ചതൊഴികെ. ഞങ്ങള്‍ അനന്തരമെടുക്കപെടുകയില്ല. (സുദീര്ഘ്മായ സംഭവത്തില്‍ നിന്നുള്ള ഒരു ചെറിയ ഭാഗമാണിത്). |
175. ഇദ്ദേഹം പ്രശസ്തനായ ഒരു താബിഅ ആണ്. ഹി: 83) വര്ഷം ജമാജിമില്‍ വെച്ച് മരിച്ചു. |
288. ആയിഷ (റ) ല്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: ഞങ്ങള്‍ അനന്തരമെടുക്കപെടുകയില്ല. ഞങ്ങള്‍ വിട്ടേച്ചുപോകുന്നത് സ്വദ ഖയാണ്. |
289. അബൂ ഹുറൈറ(റ) ല്‍ നിന്ന് നബി(സ) പറഞ്ഞു: എന്റെ അനന്തരാവകാശികള്‍ സ്വര്ണ്ണവും വെള്ളിയും വിഭജിചെടുക്കുകയില്ല. എന്റെ ഭാര്യമാരുടെ ചിലവും ഭ്രുത്യന്റെ ചിലവും കഴിച്ചു ഞാന്‍ വിട്ടേച്ചെതെല്ലാം സ്വതഖയാണ്. |
290. മാലികുബ്നു ഔസില്‍ നിന്ന്: ഞാന്‍ ഉമറിന്റെ അടുത്തു പ്രവേശിച്ചു. അപ്പോള്‍ അബ്ദുറഹ്മാനുബ്നു ഔഫും, ത്വല്ഹയും, സഅദും (റ) അവിടെ വന്നു. പിന്നീട് അലി, അബ്ബാസ്(റ) തര്ക്കിച്ചു കൊണ്ട് അവിടെ കയറി വന്നു. അപ്പോള്‍ ഉമര്‍(റ) അവരോടു പറഞ്ഞു: ആരുടെ ഉത്തരവനുസരിച്ചാണോ ആകാശ ഭൂമികള്‍ നിലകൊള്ളുന്നത് അവനെ ഞാന്‍ ആണയിടുന്നു. റസൂല്‍ (സ) പറയുന്നതായി നിങ്ങള്‍ കേട്ടിട്ടില്ലേ? ”ഞങ്ങള്‍ അനന്തരമെടുക്കപെടുകയില്ല. ഞങ്ങള്‍ വിട്ടേച്ചു പോകുന്നത് സ്വദഖയാണ്” എന്നത്. അപ്പോള്‍ അവര്‍ പറഞ്ഞു: അല്ലാഹുവാണേ, അതെ.(ഇതു സുധീര്ഘ്മായ സംഭവത്തിന്റെ ഭാഗമാണ്). |
291. ആയിഷ(റ) യില്‍ നിന്ന്: റസൂല്‍(സ) സ്വര്ണ്ണമോ വെള്ളിയോ ആടോ ഒട്ടകമോ ഒന്നും തന്നെ ഉപേക്ഷിച്ചിട്ടില്ല. നിവെദ കന്‍ പറയുന്നു: അടിമയും ദാസിയും എന്ന് കൂടി പറഞ്ഞുവോ എന്ന് ഞാന്‍ സംശയിക്കുന്നു. |