Advanced Hadees Search
റസൂല്‍ (സ്വ) യുടെ വിയോഗം
മലയാളം ഹദീസുകള്‍
274. അനസ് (റ) ല്‍ നിന്ന്: അവസാനമായി ഞാന്‍ റസൂല്‍ (സ) യെ നോക്കുന്നത് അവിടുന്ന് (വീടിന്റെ മുന്നില്‍ തൂക്കിയ) മറ തിങ്കളാഴ്ച നീക്കിയപ്പോഴാണ്. അപ്പോള്‍ അവിടുത്തെ മുഖത്തേക്ക് ഞാന്‍ നോക്കി. അത് ഒരു മുസ്ഹഫിന്റെ താളുപോലെയുണ്ടായിരുന്നു162. ജനങ്ങളെല്ലാം അബൂബക്കറിന്റെ പിന്നില്‍ നമസ്കരിക്കാന്‍ നില്ക്കുന്നു. (നബിയെകണ്ട) ജനങ്ങള്‍ നമസ്കാരത്തില്‍ അശ്രദ്ധരാകാറായി. അപ്പോള്‍ അവിടുന്ന് അടങ്ങിയിരിക്കുവിന്‍ എന്ന് ആഗ്യം കാണിച്ചു. അബൂബക്കര്‍ അവര്ക്ക് നമസ്കാരത്തിനു നേതൃത്വം നല്കി്. അതോടെ അവിടുന്ന് വിരി താഴ്ത്തിയിട്ടു. റസൂല്‍(സ) ആ ദിവസത്തിന്റെ അന്ത്യത്തിലാണ് മരണമടഞ്ഞത്163. |
162. മുസ്ഹഫിന്റെതാള് പോലെ എന്നുദ്ദേശിച്ചത് സൌന്ദര്യത്തിലും വിശുദ്ധിയിലും അദ്ദേഹത്തിന്റെഹ മുഖത്തെ വര്ണ്ണിച്ചതാണ്.
163. നബി(സ) യാണ് നമസ്കാരത്തിനു നേതൃത്വം നല്കു ന്നത്. മരണമടഞ്ഞ ദിവസം അനാരോഗ്യം കാരണം അവിടുത്തേക്ക് നമസ്കാരത്തിനു എത്താന്‍ കഴിയാതെ വന്നു. മദീനാ പള്ളിയോടു ചേര്ന്ന് നില്ക്കു ന്ന ആയിഷ(റ) യുടെ വീട്ടിലായിരുന്നു അവിടുന്ന് അവസാന നാളുകളില്‍.ആ വീടിന്റെയും പള്ളിയുടെയും ഇടയിലുള്ള വിരി മാറ്റി അവിടുന്ന് കിടക്കുന്ന സ്ഥലത്ത് നിന്ന് തന്നെ തന്റെ അനുയായികളെ അവസാനമായി വീക്ഷിക്കുകയായിരുന്നു. അവരാകട്ടെ അബൂബക്കര്‍ (റ) ന്റെക പിന്നില്‍ നമസ്കാരത്തിനു സജ്ജരായിരിക്കുന്നു. അവിടുത്തെ കണ്ടപ്പോള്‍ അവര്‍ വികാരഭരിതരാവുകയും ഇളകിവശാവുകയും ചെയ്തു. അടങ്ങിയിരിക്കുവാന്‍ അവിടുന്ന് ആഗ്യം കാണിച്ചു. അന്ന് അബൂബക്കര്‍ (റ) നമസ്കാരത്തിനു നേതൃത്വം നല്കി. ബുഖാരിയുടെ നിവേദനമനുസരിച്ച് ഇതു പ്രഭാത നമസ്കാര സമയത്താണ് ഉണ്ടായത്. അന്ന് തന്നെ ദുഹര്‍ നമസ്കാരത്തിനു മുമ്പായി അവിടുന്ന് ഇഹലോകവാസം വെടിയുകയും ചെയ്തു.إنا لله و إنا إليه راجعون (വിവ). |
275. ആയിഷ (റ) യില്‍ നിന്ന്: നബി (സ) എന്റെ മാറിലേക്ക് അല്ലെങ്കില്‍ മടിയിലേക്ക് ചാരിയായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ മൂത്രിക്കാന്‍ ഒരു പാത്രം കൊണ്ട് വരാന്‍ ആവശ്യപെടുകയും അതില്‍ മൂത്രിക്കുകയും അനന്തരം അവിടുന്ന് മരണമടയുകയും ചെയ്തു |
276. ആയിഷ(റ) ല്‍ നിന്ന്: “റസൂല്‍(സ) യുടെ മരണത്തിന്റെ കാഠിന്യം കണ്ട ശേഷം, മരണം ലളിതമായി അനുഭവപ്പെട്ടതിന്റെ പേരില്‍ ഞാനും അയാളെപോലെ ആയെങ്കില്‍ എന്ന് ആരെപറ്റിയും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. |
277. ആയിശ(റ)ല്‍ നിന്ന്: റസൂല്‍(സ) മരണപെട്ടപ്പോള്‍ അവിടുത്തെ എവിടെ മറമാടണം എന്നതിനെ സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായി. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: ഞാന്‍ റസൂല്‍(സ) ല്‍ നിന്ന് ഒരു കാര്യം കേട്ടിട്ടുണ്ട്, ഞാനത് മറന്നിട്ടില്ല. അവിടുന്ന് പറഞ്ഞു: “അല്ലാഹു ഒരു പ്രവാചകന്റെയും ആത്മാവ്, അദ്ദേഹം എവിടെയാണോ മറമാടപ്പെടണമെന്നു ആഗ്രഹിക്കുന്നത് അവിടെ വെച്ചല്ലാതെ പിടിച്ചിട്ടില്ല”. അവിടുത്തെ വിരിപ്പിന്റെ സ്ഥാനത്തു തന്നെ അദ്ദേഹത്തെ മറമാടുവിന്‍. |
278. ഇബ്നു അബ്ബാസ്, ആയിശ(റ) എന്നിവരില്‍ നിന്ന്: നബി(സ) മരണമടഞ്ഞ ശേഷം അബൂബക്കര്‍ (റ) അവിടുത്തെ ചുംബിക്കുകയുണ്ടായി. |
279. ആയിശ(റ) ല്‍ നിന്ന്: മരിച്ച ശേഷം അബൂബക്കര്‍(റ) കയറി വന്നു അവിടുത്തെ ഇരു നേത്രങ്ങള്ക്കു്മിടയില്‍ ചുംബിച്ചു, ഇരു കൈകളും അവിടുത്തെ കൈത്തണ്ടില്‍ വച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: അല്ലയോ പ്രവാചകരെ! ആത്മമിത്രമേ! ഉറ്റസ്നേഹിതാ!164 |
164. നബി(സ) മരിക്കുന്ന സമയത്ത് അബൂബക്കര്‍ (റ) സ്ഥലത്തില്ലായിരുന്നു. ആധേഹം സുബഹ് നമസ്കാരാനതരം മദീന പള്ളിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ”സില്ജ്” എന്നാ സ്ഥലത്ത് തന്റെ ഭാര്യയുടെ അടുക്കല്‍ പോയതായിരുന്നു. മരണവാര്ത്തയറിഞ്ഞു അബൂബക്കര്‍ (റ) തിരിച്ചുവന്നു അദ്ദേഹത്തിന്റെ നെറ്റിയില്‍ ചുംബനമര്പ്പിക്കുകയാണുണ്ടായത്. |
280. അനസ് (റ) ല്‍ നിന്ന്: റസൂല്‍ (സ) മദീനയില്‍ പ്രവേശിച്ചനാള്‍ അവിടെ എല്ലാ വസ്തുക്കളും പ്രകാശപൂരിതമായി. അവിടുന്ന് മരണമടഞ്ഞ നാള്‍ അവിടെ എല്ലാ എല്ലാറ്റിനും ഇരുട്ടു ബാധിച്ചു. അവിടുത്തെ ജഡം മണ്ണില്‍ മൂടി കൈ കുടഞ്ഞെഴുനേറ്റപ്പോള്‍ ഞങ്ങള്ക്ക് ഞങ്ങള്‍ തന്നെ നഷ്ട്ടപെട്ടത് പോലെ തോന്നി165 |
165. നബി തിരുമേനിയുടെ വിയോഗം ആ അരുമ ശിക്ഷ്യന്മാര്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അതിനു ദൃക്സാക്ഷികളാകേണ്ടി വന്ന ശിക്ഷ്യന്മാരില്‍ ചിലരെങ്കിലും പരിസരബോധം മറന്നു പെരുമാറുകയുണ്ടായി. ഉമര്‍ (റ) വാളേന്തി പ്രവാചകന്‍ മരിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇതു സ്വാഭാവികം മാത്രം. പിന്നീട് പ്രത്യക്ഷപെട്ട പക്വമതിയും വിവേകിയുമായ അബൂബക്കര്‍ (റ) വാണ് ഉമര്‍(റ) നെ ശാന്തനാക്കിയതും യാഥാര്ത്യം ബോധത്തിലേക്ക് തിരിച്ചു കൊണ്ട് വന്നതും. പ്രവാചകന്റെ വിയോഗത്തോടെ വഹ്യ് നിലക്കുകയും അദ്ദേഹവുമായുള്ള സഹവാസം അവസാനിക്കുകയും കാരണമുണ്ടായ കഠിന ദുഖമാണ് അനസ് (റ) വിശദീകരിച്ചത്. |
281. ആയിശ (റ) ല്‍ നിന്ന്: റസൂല്‍ (സ) യുടെ വിയോഗം ഒരു തിങ്കളാഴ്ച ദിവസമായിരുന്നു. |
282. ജഹ്ഫര്ബ്നു മുഹമ്മദ് അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന് 166, റസൂല്‍ (സ) യുടെ ആത്മാവ് പിടിക്കപെട്ടത് തിങ്കളാഴ്ചയാണ്. പിന്നീട് അന്നും ചൊവ്വാഴ്ചയും അങ്ങനെ നില്ക്കുകയും രാത്രി മറമാടുകയും ചെയ്തു. നിവേദകരില്‍ ഒരാളായ സുഫ്‌യാന്‍ പറയുന്നു: രാത്രിയുടെ അന്ത്യത്തില്‍ കൈകൊട്ടിന്റെ ശബ്ദം ഉയര്ന്നു കേള്ക്കുന്നുണ്ടായിരുന്നു167. |
166. ഈ റിപ്പോര്ട്ട്വ ”താബീഇ” ല്‍ അവസാനിക്കുന്നത് കൊണ്ട് ”മുര്സെല്‍” എന്ന ഇനത്തിലാണ് ഹദീസ് നിദാനശാസ്ത്രമനുസരിച്ച് ഉള്പ്പെടുന്നത്. നിവേദക പരമ്പരയില്‍ പരാമര്ശിച്ച ജഹ്ഫരും മുഹമ്മദും അദ്ദേഹത്തിന്റെ പിതാവും അലി(റ) ന്റെ സന്താന പരമ്പരയില്‍ പെട്ടവരാണ്. ഇതിലെ ആശയം അലി(റ) ല്‍ നിന്ന് ഇബ്നുസഅദും ആയിശ(റ) ല്‍ നിന്ന് ഇബ്നുമാജ്ജയും സ്വീകാര്യമായി നിവേദനം ചെയ്തിട്ടുണ്ട്.
167. ഖബറടക്കം പിന്തിപ്പോകാന്‍ കാരണം തിരുമേനിയുടെ വിയോഗം ശിക്ഷ്യന്മാരിലെല്പ്പിച്ച ആഘാതവും അവരെ പിടികൂടിയ വിഭ്രാന്തിയുമാണ്. സ്ഥല നിര്ണ്ണിയത്തിലെ ഭിന്നതയുംപുതിയനേതൃത്വത്തെ കണ്ടെത്തുന്നതിലുള്ള താമസവും മറ്റൊരു കാരണമായി. ഖബര്‍ കുഴിച്ചത് അബുത്വല്ഹനയാണ്. രാത്രിയുടെ അന്ത്യം ഏറെ ശാന്തമായത് കൊണ്ടാണ് കൈക്കോട്ടിന്റെ ശബ്ദം അവര്‍ കേട്ടത്. |
283. സാലിമുബ്നു ഉബൈദില്‍ നിന്ന്: റസൂല്‍ (സ) രോഗബാധിതനായിരിക്കെ ബോധരഹിതനാകുകയും പിന്നീട് ബോധം തെളിയുകയും ചെയ്തു. അപ്പോഴവിടുന്ന്വേഷിച്ചു: നമസ്കാര സമയമായോ? അവര്‍ പറഞ്ഞു: അതെ. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ബിലാലിനോട് ബാങ്ക് വിളിക്കാനും അബൂബക്കറിനോട് ജനങ്ങള്ക്ക് നമസ്കാരത്തിന് നേതൃത്വം നല്കുവാനും കല്പിക്കുവിന്‍. പിന്നെയും അവിടുന്ന് ബോധരഹിതനാവുകയും തെളിയുകയും ചെയ്തു. അപ്പോഴും ചോദിച്ചു, നമസ്കാര സമയമാണോ? അവര്‍ പറഞ്ഞു: അതെ. അവിടുന്ന് പറഞ്ഞു: ബിലാലിനോട് ബാങ്ക് വിളിക്കാനും അബൂബക്കറിനോട് നമസ്കാരത്തിന് നേതൃത്വം നല്കുംവാനും കല്പ്പിക്കുവിന്‍. അപ്പോള്‍ ആയിഷ(റ) പറഞ്ഞു: എന്റെ പിതാവ് ദുര്ബല ഹൃദയനാണ്, അദ്ദേഹം അങ്ങയുടെ സ്ഥാനത്തു നിന്നാല്‍ പിടിച്ചു നില്ക്കാനാവാതെ കരഞ്ഞു പോകും. മറ്റാരോടെങ്കിലും കല്പ്പിച്ചാലും. വീണ്ടും അവിടുന്ന് ബോധ രഹിതനാവുകയും ബോധം തെളിയുകയും ചെയ്തു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ബിലാലിനോട് ബാങ്ക് വിളിക്കാനും നമസ്കാരത്തിനു നേതൃത്വം നല്കു്വാനും കല്പ്പിക്കുവിന്‍. നിങ്ങള്‍ യുസുഫിന്റെ ആളുകളാണ്168. അപ്പോള്ബിലാല്‍ ബാങ്ക് വിളിക്കാന്‍ കല്പ്പിക്കപെടുകയും ബാങ്ക് വിളിക്കുകയും ചെയ്തു. അബൂബക്കര്‍ കല്പ്പിക്കപെടുകയും നമസ്കാരത്തിന് നേതൃത്വം നല്കുകയം ചെയ്തു. അനന്തരം റസൂല്‍(സ) ക്ക് അല്പ്പം ആശ്വാസം അനുഭവപെടുകയും ചെയ്തു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: എനിക്ക് അവലംബിച്ചു പിടിച്ചു പോകാന്‍ ആരെങ്കിലും ഉണ്ടോ എന്ന് നോക്കുവിന്‍. ഉടനെ ബരീരയും മറ്റൊരാളും വന്നു169. അവരെ രണ്ടു പേരെയും അവലംബിച്ചു അവിടുന്ന് നിന്നു. അബൂബക്കര്‍(റ) അത് കണ്ടപ്പോള്‍ നമസ്കാരത്തില്‍ നിന്നു പിന്തിരിയാന്‍ നോക്കി. ഉടനെ അവിടെ തന്നെ നില്ക്കുവാന്‍ അവിടുന്ന്ആഗ്യം കാണിച്ചു. അങ്ങനെ അബൂബക്കര്‍(റ) നമസ്കാരം പൂര്ത്തിയാക്കി. പിന്നീട് റസൂല്‍(സ) മരിച്ചു. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: റസൂല്‍(സ) മരിച്ചുവെന്നു ആരെങ്കിലും പറഞ്ഞു കേട്ടാല്‍ എന്റെ ഈ വാള്‍ കൊണ്ട് ഞാനവരെ കൈകാര്യം ചെയ്യും! ജനങ്ങളെല്ലാം നിരക്ഷരായിരുന്നു. അവര്ക്കിടയില്‍ മുമ്പൊരു പ്രവാചകന്‍ വന്നിട്ടുമില്ല. അങ്ങനെ ജനങ്ങളെല്ലാം പിടിച്ചു നിന്നു. അവര്‍ പറഞ്ഞു: സാലിം! റസൂല്‍ (സ) കൂട്ടുകാരനെ വിളിച്ചു കൊണ്ട് വരിക. ഞാന്‍ ചെന്നു. അപ്പോള്‍ അബൂബക്കര്‍ പള്ളിയിലാണ്. എന്നെ കണ്ടമാത്രയില്‍ തന്നെ അദ്ദേഹം ചോദിച്ചു: റസൂല്‍(സ) മരിച്ചുവോ? ഞാന്‍ പറഞ്ഞു: ഉമര്‍ പറയുന്നത്: റസൂല്‍(സ) മരിച്ചുവെന്നു ആരെങ്കിലും പറയുന്നത് ഞാന്‍ കേട്ടാല്‍ എന്റെ ഈ വാല് കൊണ്ട് ഞാനവനെ കൈകാര്യം ചെയ്യും.! അദ്ദേഹം പറഞ്ഞു: നടക്കു! ഞാന്‍ അദ്ദേഹത്തിന്റെ കൂടെ മുന്നോട്ടു നടന്നു. അദ്ദേഹം എത്തുമ്പോള്‍ ജനങ്ങളെല്ലാം റസൂല്‍(സ) നെ സന്ദര്ശിച്ചു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം വിളിച്ചു പറഞ്ഞു: ജനങ്ങളെ എനിക്ക് കടന്നു പോകുവാന്‍ ഇടം നല്കുവിന്‍. അവര്‍ അദ്ദേഹത്തിനു ഒഴിഞ്ഞു കൊടുത്തപ്പോള്‍ അദ്ദേഹം അവിടുത്തെ അടുത്തു ചെന്നു അവിടുത്തെ നേരെ മുഖം സ്പര്ശിച്ചുകൊണ്ട് പറഞ്ഞു: “നിശ്ചയം താങ്കള്‍ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു”.(സുമര്‍ 30). പിന്നീട് അവരെല്ലാം ചോദിച്ചു: റസൂല്‍(സ) യുടെ കൂട്ടുകാരാ, റസൂല്‍(സ) മരിച്ചുവോ? അദ്ദേഹം പറഞ്ഞു: അതെ അദ്ദേഹം സത്യമാണെന്ന് പറഞ്ഞെതെന്ന് അവര്‍ മനസ്സിലാക്കി. അവര്‍ വീണ്ടും ചോദിച്ചു: റസൂല്‍(സ) കൂട്ടുകാരാ റസൂല്‍(സ) ക്ക് വേണ്ടി നമസ്കരിക്കെണ്ടേ? അതെ. അവര്‍ ചോദിച്ചു: എങ്ങനെ? അദ്ദേഹം പറഞ്ഞു: കുറച്ചാളുകള്‍ വന്നു തക്ബീര്‍ ചൊല്ലി നമസ്കരിക്കുകയും പ്രാര്ഥിക്കുകയും പിന്നീട് പിരിഞ്ഞു പോവുകയും ചെയ്യുക. ഉടനെ ജനങ്ങള്‍ നമസ്കാരത്തിനു വേണ്ടി പ്രവേശിച്ചു തുടങ്ങി. അവര്‍ ചോദിച്ചു: റസൂല്‍(സ) കൂട്ടുകാരാ, റസൂല്‍(സ)യെ മറമാടുകയില്ലേ? അദ്ദേഹം പറഞ്ഞു: അതെ, അവര്‍ എവിടെ? അദ്ദേഹം: മരിച്ച സ്ഥലത്ത്. അള്ളാഹു അവിടുത്തെ ആത്മാവ് വിശുദ്ധ സ്ഥലത്ത് വെച്ചല്ലാതെ പിടിച്ചിട്ടില്ല. അദ്ദേഹം സത്യമാണ് പറഞ്ഞെതെന്ന് അവര്‍ മനസ്സിലാക്കി. പിന്നീട് അവിടുത്തെ പിതൃ കുടുംബത്തിലെ അടുത്ത ബന്ധുക്കളോട് കുളിപ്പിക്കാന്‍ കല്പ്പിടച്ചു.170 മുഹാജിറുകള്‍ ഒരു സ്ഥലത്ത് സമ്മേളിച്ചു കൊണ്ട് ഭരണാധികാരത്തിന്റെ കാര്യം കൂടി ആലോചിച്ചു തുടങ്ങി. അവര്‍ പറഞ്ഞു: നമുക്ക് നമ്മുടെ സഹോദരങ്ങളായ അന്സാറുകളെ സമീപിച്ചു അവരെകൂടി ഇതില്‍ പങ്കു ചേര്ക്കാം. അന്സാരുകള്‍ പറഞ്ഞു171: ഞങ്ങളില്‍ നിന്നും നിങ്ങളില്‍ നിന്നും നേതാവുണ്ടാകട്ടെ. ഉടനെ ഉമര്‍ ആര്ക്കാണ് ഈ മൂന്നു യോഗ്യതയുള്ളത്172? എന്ന് ചോദിച്ചുകൊണ്ട് (തൗബ അദ്ധ്യായത്തിലെ നാല്പ്പരതാം സൂക്തത്തിലെ ഈ ഖണ്ഡം ഉദ്ധരിച്ചു). അദ്ദേഹം രണ്ടു പേരില്‍ ഒരാളായിരിക്കുകയും ചെയ്ത സന്ദര്ഭ്ത്തില്‍ അഥവാ, അവര്‍ രണ്ടു പേരും (നബിയും അബൂബക്കറും)ആ ഗുഹയില്‍ ഇരുന്നപ്പോള്‍ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. അദ്ദേഹം തന്റെ കൂട്ടുകാരനോട് “ദുഖിക്കേണ്ട തീര്ച്ചതയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്”. എന്ന് പറയുന്ന സന്ദര്ഭം173 തുടര്ന്നദ്ധേഹം ആരാണീ രണ്ടു പേരും? എന്ന് ചോദിച്ചു കൊണ്ട് തന്റെ കൈ നീട്ടി അദ്ദേഹത്തെ (അബൂബക്കറിനു) ബൈഅത് (അനുസരണ കരാര്‍) ചെയ്തു. ഉടനെ ജനങ്ങളെല്ലാം നല്ല നിലയില്‍ ബൈഅത് നിര്വേഹിക്കുകയും ചെയ്തു. |
168. പ്രവാചകനായ യുസുഫ് (അ) ആണ് ഉദ്ദേശ്യം. അദ്ദേഹത്തെ സ്ത്രീകളാണല്ലോ കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചത്. അത് കൊണ്ടായിരിക്കണം ഇങ്ങനെ പറഞ്ഞത്.
169. ബരീറ ആയിഷ (റ) മോചിപ്പിച്ച അടിമസ്ത്രീയാണ്. അതുപോലെ ബുഖാരിയുടെയും, മുസ്ലിമിന്റെയും റിപ്പോര്ട്ടില്‍ അബ്ബാസിന്റെയും മറ്റൊരാള്‍ അഥവാ അലിയുടെയും കൂടെ പോയി എന്നാണുള്ളത്. അബ്ബാസും മകന്‍ ഫദല്മാനെന്നുള്ള അഭിപ്രായവുമുണ്ട്. ഇവയൊന്നും പരസ്പര വിരുദ്ധങ്ങള്‍ അല്ല. പ്രത്യുത, ഒന്നിലധികം തവണ പുറപ്പെട്ടപ്പോള്‍ ഓരോരുത്തരെ അവലംബിച്ചതാണ്.
170. നബി(സ)യെ കുളിപ്പിച്ചത് അലിയും വെള്ളം എത്തിച്ചു കൊടുത്തത് ഫദ്ലും ഉസാമയും നബിയുടെ മൌലയായിരുന്ന ശഖരാന് ആയിരുന്നു.
171. ഖബ്ബാബ്നുല്‍ മുന്ദിര്‍ ആയിരുന്നു ഇതു. ബനു സാഇട ഗോത്രത്തിന്റെ മുറ്റത്തെ പന്തലില്‍ സമ്മേളിച്ചവരായിരുന്നു ഇവര്‍.
172. മറ്റു ചില റിപ്പോര്ട്ടു കളില്‍ ഉള്ളത് ,അന്സ്വാറുകളെ ! നിങ്ങള്ക്കിറിയില്ലേ റസൂല്‍(സ) അബൂബക്കറിനോട് നമസ്കാരത്തിനു നേതൃത്വം നല്കാുന്‍ കല്പ്പി്ച്ചത്? നിങ്ങളില്‍ ആര്ക്കാ്ണ് അബൂബക്കറിനെ മറി കടക്കാന്‍ താത്പര്യമുള്ളത്? അന്സ്വാററുകള്‍ പറഞ്ഞു:അബൂബക്കര്‍(റ) നെ മറി കടക്കുന്നതില്‍ നിന്ന് അല്ലാഹുവില്‍ ശരണം!
173. അന്സ്വാരുകള്ക്ക് അതില്‍ താത്പര്യമുണ്ടെന്ന് തോന്നിയപ്പോള്‍ അവരുടെ മുമ്പില്‍ അബൂബക്കര്‍(റ) യുടെ യോഗ്യതയും അര്ഹതയും വിശദീകരിക്കുകയാണ് ഉമര്‍(റ) ചെയ്യുന്നത്. അഥവാ അന്സ്വാവരുകള്ക്ക് ആര്ക്കും ഈ യോഗ്യതകള്‍ ഇല്ലെന്നു അവരെ ബോധ്യപെടുത്തുകയും ചെയ്യുന്നു. പ്രസ്തുത ആയത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നു യോഗ്യതകളാണ് ഉമര്‍(റ) അബൂബക്കര്‍(റ) ല്‍ സ്ഥാപിക്കുന്നത്.
1. അദ്ദേഹം റസൂല്‍(സ) യുടെ കൂടെ ”ദ്ധൗര്‍” എന്ന ഗുഹയില്‍ ഒളിച്ചിരുന്നത്. അദ്ദേഹത്തെ റസൂലിന്റെ കൂടെ രണ്ടില്‍ ഒരാളായി ഈ ആയത്തില്‍ പരാമര്ശിച്ചിരിക്കുന്നു.
2. അദ്ദേഹത്തെ നബി(സ) യുടെ കൂട്ടുകാരന്‍ എന്ന് ഈ സൂക്തത്തില്‍ വിശേഷിപ്പിച്ചു. “കൂട്ടുകാരനോട്” എന്ന ആയത്തിലെ പ്രയോഗം അബൂബക്കര്‍(റ) നെ കുറിച്ചാണ്.
3. പ്രസ്തുത ആയത്തിലെ “കൂടെ” എന്ന പ്രയോഗവും. അഥവാ അല്ലാഹു, നബി(സ) യുടെയും അബൂബക്കരിന്റെയും കൂടെയുണ്ടെന്ന് വ്യക്തമാക്കുന്നു.
ഇതെല്ലാം തികഞ്ഞ അബൂബക്കര്‍(റ)വാണു ഖിലാഫത്തിന് അര്ഹനെന്നു ഉമര്‍(റ) ഓര്മിപ്പിക്കുന്നു. |
284. അനസ് (റ)ല്നി ന്ന്: റസൂല്‍(സ)ക്ക്മരണ വേദന അനുഭവപ്പെട്ടപ്പോള്‍ മകള്‍ ഫാത്തിമ (റ) പറഞ്ഞു: ഹാ! എന്തൊരു കഷ്ട്ടം. അപ്പോള്‍ നബി(സ) പറഞ്ഞു: ഈ ദിവസത്തിനു ശേഷം നിന്റെ പിതാവിന് യാതൊരു പ്രയാസവുമില്ല.ഒരാള്ക്കും ഒഴിവാകാന്‍ കഴിയാത്ത ഒരു കാര്യമാണ് നിന്റെ പിതാവിനും വന്നിരിക്കുന്നത്. പരസ്പരമുള്ള കണ്ടുമുട്ടല്‍ പുനരുദ്ധാരണ നാളിലാണ്. |