Advanced Hadees Search
റസൂല്‍ (സ്വ) യെ സ്വപ്നത്തില്‍ കാണല്‍
മലയാളം ഹദീസുകള്‍
292. അബ്ദുല്ലാഹിബ്നു മസ്ഊദില്‍ നിന്ന്: നബി(സ) പറയുന്നു: ആരെങ്കിലും എന്നെ ഉറക്കത്തില്‍ കണ്ടാല്‍ അവന്‍ കണ്ടത് എന്നെ തന്നെ. കാരണം പിശാച് എന്റെര രൂപം പ്രാപിക്കുകയില്ല. |
293. അബുഹുറൈറ ല്‍ നിന്ന്: നബി(സ) പറയുന്നു: ആരെങ്കിലും എന്നെ സ്വപ്നത്തില്‍ കണ്ടാല്‍ അവന്‍ കണ്ടത് എന്നെ തന്നെ. കാരണം പിശാച് എന്റെ സാദൃശ്യത്തില്‍ വരില്ല. |
294. അബുമാലിക് അശ്ജഇ തന്റെ പിതാവില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: ആരെങ്കിലും സ്വപ്നത്തില്‍ എന്നെ കണ്ടാല്‍ അവന്‍ കണ്ടത് എന്നെ തന്നെ176. |
176. ഇതു നബി(സ) യുടെ പ്രത്യേകതയാണ്. കാരണം അവിടുന്ന് പിശാചില്‍ നിന്ന് പൂര്ണ്ണു സുരക്ഷിതനാണ്. |
(അബു ഈസ (തിര്മി്ദി) പറയുന്നു: നിവെദകനായ അബുമാലികിന്റെ പേര്‍ സഅദുബ്നു ത്വാരിഖുബ്നു അശ് യം എന്നാണു. ഇദ്ദേഹം പ്രവാചകന്റെ സ്വഹാബികളില്‍ ഒരാളാണ്. ഇദ്ദേഹം നബി(സ) യില്‍ നിന്ന് വേറെയും റിപ്പോര്ട്ടുബകള്‍ ചെയ്തിട്ടുണ്ട്.) |
295. അബു ഹുറൈറയില്‍ നിന്ന്: റസൂല്‍(സ) പറഞ്ഞു: ആരെങ്കിലും എന്നെ സ്വപ്നം കണ്ടാല്‍ അവന്‍ കണ്ടത് എന്നെ തന്നെ. കാരണം പിശാച് എന്റെ രൂപം പ്രാപിക്കുകയില്ല. |
296. യസീദുല്‍ ഫാരിസിയില്‍ നിന്ന്: (ഇദ്ദേഹം മുസ്ഹഫ് എഴുതുന്ന ആളായിരുന്നു.) ഞാന്‍ ഇബ്നു അബ്ബാസിന്റെണ കാലത്ത് നബി(സ) യെ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ ഞാന്‍ ഇബ്നു അബ്ബാസിനോട് പറഞ്ഞു: ഞാന്‍ റസൂല്‍(സ) യെ സ്വപ്നത്തില്‍ കണ്ടിരിക്കുന്നു. അപ്പോള്‍ ഇബ്നു അബ്ബാസ് ഇങ്ങനെ പറഞ്ഞു: റസൂല്‍(സ) ഇങ്ങനെ പറഞ്ഞിരുന്നു: “പിശാചിന് എന്റെ രൂപ സാദൃശ്യം സ്വീകരിക്കാന്‍ കഴിയില്ല. അതിനാല്‍ ആരെങ്കിലും എന്നെ സ്വപ്നത്തില്‍ കണ്ടാല്‍ അവന്‍ കണ്ടത് എന്നെ തന്നെയാകുന്നു”. |
നിനക്ക് നീ ഉറക്കത്തില്‍ കണ്ട മനുഷ്യനെ ഒന്ന് വര്ണ്ണിക്കാന്‍ കഴിയുമോ? അതെ, ഞാന്‍ വിശദീകരിക്കാം. രണ്ടു പേര്ക്കി്ടയില്‍ ഒരു മനുഷ്യന്‍ അദ്ദേഹത്തിന്റെ ശരീരവും മാംസവും വെള്ളയോടടുത്ത് നില്ക്കുന്ന ചുവപ്പ് നിറം. ഇരുനേത്രങ്ങളും സുറുമ യെഴുതിയത്. നല്ല പുഞ്ചിരി. സുന്ദരമായ മുഖവട്ടം. അദ്ദേഹത്തിന്റെ താടി രോമങ്ങള്‍ നെഞ്ചില്‍ നിറഞ്ഞു നില്ക്കു ന്നു. നിവെദ കരില്‍ ഒരാളായ ഔഫ് പറയുന്നു: ഈ വര്ണ്ണനയുടെ കൂടെ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. അപ്പോള്‍ ഇബ്നു അബ്ബാസ് പറഞ്ഞു: നീ അവിടുത്തെ ഉണര്ച്ചയില്‍ കണ്ടിരുന്നെങ്കില്‍ ഇതിനെക്കാള്‍ വിശേഷിപിക്കാന്‍ നിനക്ക് കഴിയുമായിരുന്നില്ല. |
297. അബുഖതാദ പറയുന്നു: റസൂല്‍(സ) പറയുന്നു: എന്നെ ആരെങ്കിലും സ്വപ്നത്തില്‍ കണ്ടാല്‍ അവന്‍ കണ്ടത് യാഥാര്ത്യമാണ്. |
298. അനസ്(റ) ല്‍ നിന്ന്:നബി(സ) പറയുന്നു: ആരെങ്കിലും എന്നെ സ്വപ്നം കണ്ടാല്‍ അവന്‍ എന്നെ തന്നെ കണ്ടു. കാരണം പിശാച് എന്റെ ഭാവം സ്വീകരിക്കില്ല. |
299. അനസ് (റ) പറയുന്നു: വിശ്വാസിയുടെ സ്വപ്നം നുബുവ്വത്തിന്റെ നാല്പ്പലത്തിയാറില്‍ ഒരംശമാണ്. |
300. അബ്ദുല്ലാഹിബ്നു മുബാറക് പറഞ്ഞു: നീ വിധി കര്ത്താകവായി പരീക്ഷിക്കപെട്ടാല്‍ നീ ഹദീസിനെ അവലംബിക്കുക.177. |
177. നബി(സ) ല്‍ നിന്നും ഖുലഫാഉ രാശിദയില്‍ നിന്നും വിധിയുടെ കാര്യത്തില്‍ ഉദ്ധരിക്കപെട്ട റിപ്പോര്ട്ടുകള്‍ അവലംബിക്കുകയെന്നര്ത്തം . |
301. ഇബ്നു സീരീന്‍ പറയുന്നു: ഈ ഹദീസ് മതമാണ്. അതിനാല്‍ നിങ്ങളുടെ മതം ആരില്‍ നിന്നാണ് സ്വീകരിക്കുന്നതെന്ന് നോക്കുക178 |
178. ഇബ്നു സിരിന്‍ പ്രവാചക പത്നി ഉമ്മു സലമയുടെ മൌലയായ സിരിന്റെ പുത്രനാണ്. ഈ പ്രസ്താവം ഇവിടെ ഉദ്ധരിച്ചത്, വിശ്വസ്തരും നീതിമാന്മാരുമായവരില്‍ നിന്ന് മാത്രമേ ഹദീസുകള്‍ സ്വീകരിക്കാവൂ എന്നും, ഈ രംഗത്ത് ഏറെ സൂക്ഷ്മത അനിവാര്യമാണെന്ന് കാണിക്കാനും വേണ്ടിയാണ്. |