Related Sub Topics
- ഇസ്ലാം എന്ത് ?
- മാതൃകാ മുസ്ലിം
- മുസ്ലിമായിത്തീരുക എന്നത് മഹാഭാഗ്യം
- മുസ്ലിം എന്നാല്‍ അല്ലാഹുവിന്‍റെ ആജ്ഞ അനുസരിച്ചവര്‍
- അല്ലാഹുവിനു കീഴ്പെടാതിരിക്കാന്‍ ആര്‍ക്കും സാധ്യമല്ല
- അല്ലാഹുവിനു കീഴ്പെടാത്ത ജീവിതം അവന്‍ സ്വീകരിക്കില്ല
- മുസ്ലിം ആയാവര്ക്കെ അല്ലാഹുവിങ്കല്‍ രക്ഷയുള്ളൂ
- മുസ്ലിം എന്നത് പേരില്‍ മാത്രം പോര പ്രവര്‍ത്തനത്തിലും വേണം
- ഇസ്ലാമിക വിശ്വാസം അന്ധമായല്ല ബുദ്ധിപരമായിതന്നെ
- ഇസ്ലാം എന്നതൊരു ജാതി പേരല്ല,ജീവിതരീതിയാണ്
Special Links
അല്ലാഹുവിനു കീഴ്പെടാത്ത ജീവിതം അവന്‍ സ്വീകരിക്കില്ല
[ 3 - Aya Sections Listed ]
Surah No:3
Aal-i-Imraan
19 - 19
തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്‍റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.(19)
Surah No:3
Aal-i-Imraan
85 - 85
Surah No:5
Al-Maaida
3 - 3
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക്) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന്‍ അധര്‍മ്മത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.(3)