Related Sub Topics
- അല്ലാഹു
- അല്ലാഹുവിന്റെ അസ്തിത്വം
- അല്ലാഹുവിനു പങ്കുകാരില്ല
- അല്ലാഹുവിനു മാത്രം ആരാധന
- അല്ലാഹുവിനോട് മാത്രം പ്രാര്‍ത്ഥന
- അല്ലാഹുവിനോട് പ്രവാചകന്മാരുടെ പ്രാര്‍ത്ഥന
- ഖുര്‍ആനിലെ പ്രാര്‍ത്ഥനകളും അല്ലാഹുവിനോട് തന്നെ
- അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
- അല്ലാഹുവിന്റെ സഹായം
- അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുത്തത്
- അല്ലാഹുവിന്റെ ശിക്ഷ
- അല്ലാഹുവിന്റെ കാരുണ്യം
Related Hadees | ഹദീസ്
Special Links
അല്ലാഹുവിന്റെ കാരുണ്യം, ഹദീസുകള്‍
34) അബൂഖതാദ(റ) പറയുന്നു: നബി(സ)യുടെ അടുത്തുകൂടി ഒരു മയ്യിത്തുകൊണ്ടുപോയി. അവിടുന്നു അരുളി: വിശ്രമിക്കുന്നവന് അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് ശ്രമം ലഭിക്കുന്നവന്. അനുചരന്മാര് ചോദിച്ചു: പ്രവാചകരേ! എന്താണ് ഇതിന്റെ വിവക്ഷ? നബി(സ) പ്രത്യുത്തരം നല്കി. സത്യവിശ്വാസിയായ ഒരു മനുഷ്യന് മരിച്ചാല്‍ അവന് ദുന്യാവിന്റെ ക്ളേശങ്ങളില്‍ നിന്ന് മോചിതനായി. അതിലെ ഉപദ്രവങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് അവന് നീക്കപ്പെട്ടു. ദുര്‍മാര്‍ഗ്ഗി മരിച്ചാല്‍ അവനില്‍ നിന്ന് മനുഷ്യര്‍ക്കും രാജ്യത്തിനും മരങ്ങള്‍ക്കും മൃഗങ്ങള്‍ക്കും വിശ്രമം ലഭിക്കും. (ബുഖാരി. 8. 76. 519) |
134) അബ്ദുല്ലാ(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതന്(സ) തന്റെ വലത്തെ കവിളിന്റെ വെള്ളനിറം കാണുന്നതുവരെ വലഭാഗം (തിരിഞ്ഞു) തസ്ലിം പറഞ്ഞിരുന്നു നിങ്ങളില്‍ സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും ഉണ്ടാകട്ടെ. അവിടുന്നു തന്റെ ഇടത്തെ കവിളിന്റെ വെള്ളനിറം കാണുന്നതുവരെ ഇടഭാഗം (തിരിഞ്ഞു) തസ്ലിം പറഞ്ഞിരുന്നു. നിങ്ങളില്‍ സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും ഉണ്ടാകട്ടെ. (അബൂദാവൂദ്) |