Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ചിലവ്‌ ചെയ്യല്‍

മലയാളം ഹദീസുകള്‍


അബൂമസ്ഊദ്(റ) നിവേദനം: നബി(സ) അരുളി: അല്ലാഹുവിന്റെ പ്രതിഫലം കാംക്ഷിച്ചുകൊണ്ട് തന്റെ കുടുംബത്തിന് വേണ്ടി ഒരാള്‍ ധനം ചെലവ് ചെയ്താല്‍ അതവന്റെ പുണ്യദാന ധര്‍മ്മമായി പരിഗണിക്കും. (ബുഖാരി. 7. 64. 263)
 
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വിധവകളുടേയും അഗതികളുടെയും സ്ഥിതി സുഖകരമാക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സമരം ചെയ്യുന്നവനെപ്പോലെയാണ്. അല്ലെങ്കില്‍ രാത്രി നമസ്കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെപ്പോലെ. (ബുഖാരി. 7. 64. 265)
 
അബൂഹുറൈ(റ) പറയുന്നു: നബി(സ) അരുളി: ഏറ്റവും നല്ല ദാനധര്‍മ്മം സമ്പത്തിന്മേല്‍ സ്ഥിതിചെയ്യുന്ന നിലക്ക് നല്‍കുന്നതാണ്. നിനക്ക് ചിലവ് കൊടുക്കുവാന്‍ ബാധ്യതയുളളവരുടെ മേല്‍ നീ ആരംഭിക്കുക. (ബുഖാരി. 7. 64. 269)
 
ഉമര്‍(റ) നിവേദനം: നബി(സ) ബനൂനളിര്‍ ഗോത്രക്കാരുടെ തോട്ടം വില്‍ക്കുകയും തന്റെ കുടുംബത്തിന്റെ ഒരു വര്‍ഷത്തെ ചിലവിലേക്ക് അതു നീക്കിവെക്കുകയും ചെയ്തിരുന്നു. (ബുഖാരി. 7. 64. 270)