Advanced Hadees Search
റസൂല്‍ (സ്വ)യുടെ സുഗന്ധലേപനം
മലയാളം ഹദീസുകള്‍
154. അനസുബ്നു മാലികിന്റെ പുത്രന്‍ മൂസ അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന്, റസൂല്‍(സ്വ)ക്ക് ഒരു സുഗന്ധ പാത്രമുണ്ടായിരുന്നു. അതില്‍ നിന്ന് അവിടുന്ന് സുഗന്ധം പൂശുമായിരുന്നു 73. |
73. ജുമുഅ, പെരുന്നാള്‍, ഇഹ്രാമില്‍ പ്രവേശിക്കുമ്പോള്‍, ജമാഅത്തില്‍ പങ്കെടുക്കുവാന്‍, ഖുര്ആന്‍ പാരായണം തുടങ്ങിയ സന്തര്ഭങ്ങളിലെല്ലാംസുഗന്ധം ഉപയോഗിക്കുന്നത് നല്ലതാണ്. |
155. ഥുമാമാത്ബ്നു അബ്ദില്ലയില്‍ നിന്ന്, അനസ് ഒരിക്കലും സുഗന്ധം നല്കിയാല്‍ അത് തിരസ്കരിക്കുമായിരുന്നില്ല. അനസ് പറയും നബി(സ) ഒരിക്കലും സുഗന്ധം നല്കിയാല്‍ അത് തിരസ്കരിക്കുമായിരുന്നില്ല. |
156. ഇബ്നു ഉമറില്‍ നിന്ന്, റസൂല്‍ പറഞ്ഞു , മൂന്ന് കാര്യങ്ങള്‍ തിരസ്കരിക്കാവതല്ല,തലയണ, സുഗന്ധം, പാല്‍74 |
74. ഇത് അതിഥി സല്കാരത്തിന്റെ ഭാഗമാണ്. ഒരു വലിയ ആതിഥ്യം എന്ന നിലക്ക് ഇതൊന്നും തിരസ്കരിക്കെണ്ടാതില്ലെന്നര്ത്ഥം |
157. അബൂഹുറൈറയില്‍ നിന്ന്, റസൂല്‍ (സ്വ)പറഞ്ഞു; പുരുഷന്മാരുടെ സുഗന്ധം വാസന പ്രത്യക്ഷമായതും മങ്ങിയതുമാണ്. സ്ത്രീകളുടെ സുഗന്ധം നിറം തെളിഞ്ഞതും വാസന മങ്ങിയതുമാണ്. |