ശപഥം ലംഘിക്കുന്നവര്‍ മഹാപാപികള്‍

[ 3 - Aya Sections Listed ]
Surah No:3
Aal-i-Imraan
77 - 77
അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക്‌ വില്‍ക്കുന്നവരാരോ അവര്‍ക്ക്‌ പരലോകത്തില്‍ യാതൊരു ഓഹരിയുമില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അല്ലാഹു അവരോട്‌ സംസാരിക്കുകയോ, അവരുടെ നേര്‍ക്ക്‌ (കാരുണ്യപൂര്‍വ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവന്‍ അവര്‍ക്ക്‌ വിശുദ്ധി നല്‍കുന്നതുമല്ല. അവര്‍ക്ക്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്‌.(77)
Surah No:9
At-Tawba
12 - 12
ഇനി അവര്‍ കരാറില്‍ ഏര്‍പെട്ടതിന്‌ ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്‍റെ നേതാക്കളോട്‌ നിങ്ങള്‍ യുദ്ധം ചെയ്യുക. തീര്‍ച്ചയായും അവര്‍ക്ക്‌ ശപഥങ്ങളേയില്ല. അവര്‍ വിരമിച്ചേക്കാം.(12)
Surah No:63
Al-Munaafiqoon
2 - 2
അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്‌. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ (ജനങ്ങളെ) തടഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത്‌ എത്രയോ ചീത്ത തന്നെ.(2)