യുവത്വം , ഹദീസുകള്‍

42) അബൂഹുറൈറ(റ) നിവേദനം: അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലും ലഭിക്കാത്ത ഘട്ടത്തില്‍ ഏഴ് പേര്‍ക്ക് അല്ലാഹു നിഴല്‍ നല്കും. നീതിമാനായ ഭരണാധിപന്‍, ദൈവാരാധനയില്‍ വളര്‍ന്ന യുവാവ്, ഹൃദയം എപ്പോഴും പള്ളിയുമായി ബന്ധിക്കപ്പെട്ട മനുഷ്യന്‍, അല്ലാഹുവിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് പരസ്പരം സ്നേഹിക്കയും അതിന്റെ പേരില്‍ പരസ്പരം ഭിന്നിക്കുകയും ചെയ്ത രണ്ടു വ്യക്തികള്‍, ഉന്നതസ്ഥാനവും സൌന്ദര്യവുമുള്ള ഒരു സ്ത്രീ ഒരു പുരുഷനെ (വ്യഭിചാരം ചെയ്യാന്‍ ) ക്ഷണിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു. ഒരുവന്‍ ദാനധര്‍മ്മം ചെയ്തു അതിനെ ഗോപ്യമാക്കി വച്ചു. അവന്റെ വലതുകൈ ധര്‍മ്മം ചെയ്തതു ഇടതുകൈ അറിയാത്തതു വരെ. ഒരാള്‍ ഒററക്കിരുന്നു അല്ലാഹുവിനെ ഓര്‍മ്മിക്കുകയും അങ്ങനെ അവന്റെ ഇരുനേത്രങ്ങളില്‍ നിന്ന് കണ്ണുനീര്‍ ഒഴുകുകയും ചെയ്തു. (ബുഖാരി. 1. 11. 629)
 
8) അബൂഹുറൈറ(റ) പറയുന്നു: പ്രവാചകരേ! ഞാനൊരു യുവാവാണ്. ലൈംഗികവ്യതിചലനം ഞാന്‍ ഭയപ്പെടുന്നു. എനിക്കാണെങ്കില്‍ വിവാഹം കഴിക്കുവാന്‍ സാമ്പത്തിക ശേഷിയില്ല. നബി(സ) അപ്പോള്‍ മൌനം പാലിച്ചു. ഞാന്‍ വീണ്ടും അതുപോലെ പറഞ്ഞു. അപ്പോഴും അവിടുന്ന് മൌനം പാലിച്ചു. ഞാന്‍ വീണ്ടും അതുപോലെ പറഞ്ഞു. അപ്പോഴും അവിടുന്ന് മൌനം പാലിച്ചു. ഞാന്‍ ചോദ്യം ആവര്‍ത്തിച്ചു. വീണ്ടും മൌനം. വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. നബി(സ)അരുളി: അബൂ ഹുറൈറ(റ) നിങ്ങള്‍ക്ക് അനുഭവപ്പെടാനിരിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. നിങ്ങള്‍ ഷണ്ഡീകരണ നടപടി സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ എന്തുചെയ്താലും ശരി. (ബുഖാരി. 7. 62. 13)
 
41) അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: വൃദ്ധനെ പ്രായത്തിന്റെ പേരില്‍ ആദരിക്കുന്ന യുവാവ് തന്റെ വാര്‍ദ്ധക്യകാലത്ത് മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. (തിര്‍മിദി)