പണയം , ഹദീസുകള്‍

11) ആയിശ(റ) നിവേദനം: നബി(സ) ഒരു ജൂതനില്‍ നിന്നും അവധി നിര്‍ണ്ണയിച്ച് കുറച്ച് ഭക്ഷണം വിലക്ക് വാങ്ങി. തന്റെ പടയങ്കി അയാളുടെ അടുത്തു പണയം വെച്ചു. (ബുഖാരി. 3. 34. 282)
 
12) അനസ്(റ) നിവേദനം: പഴകി അല്‍പം ദുര്‍ഗന്ധമുള്ള നെയ്യും ബാര്‍ലിയുടെ റൊട്ടിയും അദ്ദേഹം നബി(സ)ക്ക് കൊണ്ടു പോയിക്കൊടുത്തു. നിശ്ചയം നബി(സ) തന്റെ കവചം മദീനയിലെ ഒരു ജൂതന് പണയം വെച്ചു. അയാളില്‍ നിന്നു തന്റെ കുടുംബത്തിനു കുറച്ച് ബാര്‍ലി വിലക്ക് വാങ്ങി. അനസ്(റ) പറയുന്നു: സന്ധ്യയാകുമ്പോള്‍ നബി(സ)യുടെ കുടുംബത്തില്‍ ഒരു സാഅ് ഗോതമ്പോ മറ്റു ധാന്യങ്ങളോ കാണുകയില്ല. അദ്ദേഹത്തിന് ഒമ്പതു ഭാര്യമാരുണ്ട് താനും. (ബുഖാരി. 3. 34. 283)
 
1) അനസ്(റ) നിവേദനം: ബാര്‍ലിക്ക് വേണ്ടി നബി(സ) തന്റെ പടയങ്കി പണയം വച്ചു. നബി(സ)ക്ക് ഞാന്‍ ബാര്‍ലി കൊണ്ട് ഉണ്ടാക്കിയ റൊട്ടിയും പുളിച്ച കറിയും കൊണ്ടുപോയി കൊടുക്കാറുണ്ട്. നബി(സ) അരുളിയതു ഞാന്‍ കേട്ടിട്ടുണ്ട്. മുഹമ്മദിന്റെ കുടുംബം രാവിലെയോ വൈകുന്നേരമോ പ്രവേശിക്കാറില്ല. ഒരു സ്വാഅ് ഭക്ഷണം ഉടമയാക്കിക്കൊണ്ട് അല്ലാതെ അവര്‍ ഒമ്പത് വീട്ടുകാരും ഉണ്ടായിരിക്കും. (ബുഖാരി. 3. 45. 685)
 
2) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: സവാരി ചെയ്യുന്ന മൃഗത്തെ ഒരാള്‍ പണയം വാങ്ങിയാല്‍ അതിന് തീറ്റക്കും മറ്റും ചിലവ് ചെയ്യേണ്ടിവരുന്നതുകൊണ്ട് അതിന്മേല്‍ സവാരി ചെയ്യാം. അപ്രകാരം തന്നെ പാല്‍ കറന്ന് കുടിക്കുകയും ചെയ്യാം. (ബുഖാരി. 3. 45. 689)