Advanced Hadees Search
റസൂല്‍ (സ്വ)യുടെ ഇരുമ്പ് തലയങ്കി
മലയാളം ഹദീസുകള്‍
79. അനസുബ്നു മാലികില്‍ നിന്ന്, മക്കവിജയ ദിവസംനബി(സ) മക്കയില് പ്രവേശിച്ചത് ഇരുമ്പ് തലയങ്കി യണിഞ്ഞുകൊണ്ടായിരുന്നു. അതഴിച്ചുവേച്ചപ്പോള് അദ്ദേഹത്തോട് പറഞ്ഞു: ഇതാ ഇബ്നു ഖത്വല് കഅബ വിരിയില് പിടിച്ചുതൂങ്ങി നില്ക്കു ന്നു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. അവനെ വധിച്ചു കളയുക. നിവെദകരില് ഒരാളായ ഇബ്നുഷിഹാബ് പറയുന്നു. റസൂല്‍(സ) അന്ന് ഇഹ്രാമില്‍ പ്രവേശിചിട്ടുണ്ടായിരുന്നില്ല എന്നാണ് എനിക്ക് കിട്ടിയ വിവരം.35 |
35. ഇബ്നു ഖത്വലിന്റെ പഴയപേര് അബ്ദുല്‍ ഉസ്സയെന്നയിരുന്നു. ഇസ്ലാം സ്വീകരിക്കുകയും പിന്നീട് മതപരിത്യാഗം നടത്തുകയും ചെയ്തു. പുറമേ, മുസ്ലിമായ തന്റെ സേവകനെ വധിക്കുകയും ചെയ്തു. വധഭയം കാരണമായിരുന്നു കഅബയുടെ വിരിയില്‍ പിടിച്ചുതൂങ്ങി അദ്ദേഹം നിന്നത്. മക്കവിജയടിവസം വധിക്കപെട്ടവരില്‍ ഒരാളാണ് ഇദ്ദേഹം. നര്ത്ത്കിമാരെ ഉപയോഗിച്ച് നബി(സ) യെയും സ്വഹാബിമാരെയും അസഭ്യംപറയല്‍ തൊഴിലാക്കിയ ഒരാളുമായിരുന്നു. |