Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ) യുടെ തലപ്പാവ്

മലയാളം ഹദീസുകള്‍


80. ജാബിര് (റ) വില്‍ നിന്ന്, ഒരു കറുത്ത തലപ്പാവണിഞ്ഞു കൊണ്ടായിരുന്നു നബി(സ) മക്കവിജയദിവസം മക്കയില്‍ പ്രവേശിച്ചത്‌.
 
81. അമ്രുബ്നു ഹരീതില്‍ നിന്ന്, നബി(സ) മിമ്പറില്‍ നിന്ന് ജനങ്ങളോട് പ്രസങ്ങിക്കവേ ഒരു കറുത്ത തലപ്പാവനിഞ്ഞിരുന്നു.
 
82. ഇബ്നു ഉമര്‍ പറയുന്നു: നബി (സ) തലപ്പവണിയുമ്പോള്‍ അത് രണ്ടു ചുമലുകല്ക്കു മിടയിലൂടെ താഴ്ത്തിയിടുമായിരുന്നു.
നാഫിആ പറയുന്നു; ഇബ്നൂമര് അങ്ങനെ ചെയ്യുമായിരുന്നു. ഉബൈദുള്ള പറയുന്നു: ഖാസിമുബ്നു മുഹമ്മദിനെയും സാലിമിനെയും അങ്ങനെ ചെയ്യുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്.
 
83. ഇബ്നു അബ്ബാസില്‍ നിന്ന്, നബി (സ) തന്റെ മുടിയിലെ സുഗന്ധപ്പാടുകള്‍ പതിഞ്ഞ തലപാവണിഞ്ഞുകൊണ്ട് ജനങ്ങളോട് പ്രസംഗിക്കുകയുണ്ടായി.