Advanced Hadees Search
പ്രവാചകത്വമുദ്ര
മലയാളം ഹദീസുകള്‍
11. സാഇബ്ബ്നു യസീദ് പറയുന്നു : ഒരിക്കല്‍ എന്റെ മാതാവിന്റ സഹോദരി എന്നെയും കൊണ്ടു തിരുനബി (സ്വ)യുടെ അടുക്കല്‍ പോയി. അവര്‍ പറഞ്ഞു: റസൂലുല്ലാഹ്: എന്റെ ഈ സഹോദരീ പുത്രന് രോഗം ബാധിച്ചിരിക്കുന്നു. അപ്പോള്‍ അവിടുന്നു എന്റെ് ശിരസ്സ് തടവുകയും അനുഗ്രഹത്തിനായി പ്രാ൪ത്ഥിക്കുകയും ചെയ്തു. പിന്നീട് അവിടുന്ന് വുദു ചെയ്തപ്പോള്‍ ആ വെള്ളം ഞാന്‍ കുടിക്കുകയും എന്നിട്ട് അവിടുത്തെ പിന്നില്‍ നില്ക്കു കയും ചെയ്തു. അപ്പോള്‍ അവിടുത്തെ ചുമലുകള്ക്കിധടയിലെ പ്രവാചകത്വമുദ്ര ഞാന്‍ നോക്കി. അത് "ഹജ്ല" പക്ഷിയുടെ മുട്ടപോലെയുണ്ടായിരുന്നു(7) |
7. ചുണ്ടും കാലുകളും ചുവന്ന ഒരിനം പക്ഷി |
12. ജാബിറുബ്നു സമുറയില്‍ നിന്ന് : റസൂല്‍ (സ്വ) യുടെ പ്രവാചകത്വമുദ്ര അവിടുത്തെ ചുമലുകള്ക്കിടയില്‍ ഒരു പ്രാവിന്റെ മുട്ടയുടെ വലുപ്പത്തില്‍ ചെമന്ന ഒരുമാംസപിണ്ഡമായി ഞാന്‍ കാണുകയുണ്ടായി. |
13. ആസ്വിമുബ്നു ഉമറുബ്നുഖതാദ: തന്റെട മാതൃമഹി റുമൈഥ: പറഞ്ഞതായി ഉദ്ധരിക്കുന്നു: സഅദുബ്നു മുആദ് മരിച്ചദിവസം റസൂല്‍ (സ്വ) പറയുന്നത് ഞാന്കേട്ടു: "പരമകാരുണികന്റെ് സിംഹാസനം അതുകാരണം വിറച്ചുപോയി". ഇതു പറയുമ്പോള്‍ ഞാന്‍ നബി (സ്വ)യുടെ സമീപത്തായിരുന്നതു കാരണം അവിടുത്തെ ചുമലുകള്ക്കിയടയിലെ പ്രവാചകമുദ്ര എനിക്കു വേണമെങ്കില്‍ ചുംബിക്കാമായിരുന്നു. |
14. അബൂസൈദ് അംറുബ്നു അഖ്ത്വബുള്‍ അന്സ്വാരീ പറയുന്നു: റസൂല്‍ (സ്വ) എന്നോട് ഒരിക്കല്‍ പറഞ്ഞു: "അബൂസൈദ്: അടുത്തുവന്നു എന്റെു മുതു കൊന്ന് തടവൂ." അങ്ങനെ ഞാനവിടുത്തെ മുതുക് തടവിയപ്പോള്‍ എന്റെക വിരലുകള്‍ പ്രവാചകത്വ മുദ്രയില്‍ പതിച്ചു. ഞാന്‍ ചോദിച്ചു. എന്താണ് മുദ്ര? അദ്ദേഹം: ചുമലിലെ രോമങ്ങളുള്ള ഭാഗം. |
15. ബുറയ്ദ:യില്‍ നിന്ന്: റസൂല്‍ (സ്വ) മദീനയില്‍ വന്നശേഷം സല്മാനുല്‍ ഫാരിസി ഒരു സുപ്രയില്‍ അല്പം പഴുത്ത ഈത്തപ്പഴവുമായി അവിടുത്തെ സന്നിധിയില്‍ വന്നു. എന്നിട്ടത് അവിടുത്തെ മുന്നില്‍ വച്ചുകൊടുത്തു. അവിടുന്ന് ചോദിച്ചു: സല്മാദന്‍, ഇതെന്താണ്? അദ്ദേഹം: താങ്കള്ക്കും സ്വഹാബികള്ക്കു മുള്ള സ്വദഖയാണ്. അവിടുന്ന് പറഞ്ഞു: അതെടുത്തെക്കുക, നാം സ്വദഖ ഭക്ഷിക്കുകയില്ല. അങ്ങനെ അദ്ദേഹമതെടുത്തു. പിറ്റെദിവസം അതുപോലെ കൊണ്ടുവന്ന് അവിടുത്തെ മുമ്പില് വെച്ച്. അവിടുന്ന് ചോദിച്ചു: ഇതെന്താണ് സല്മാന്‍? അദ്ദേഹം: അങ്ങക്കുള്ള ഹദ്യയാണ്. അപ്പോള്‍ റസൂല്‍(സ്വ) സ്വഹാബികളോടു പറഞ്ഞു: എടുത്തു കഴിച്ചോളൂ. അനന്ത രം സല്മാളന്‍ റസൂല്‍(സ്വ)യുടെ മുതുകിലുള്ള പ്രാവാചകത്വമുദ്ര നോക്കുകയും വിശ്വസിക്കുകയും ചെയ്തു.(8) പിന്നീട് ഒരുജൂതന്റെണ അധീനതയിലായിരുന്ന സല്മാനെ, ഈത്തപ്പനതോട്ടത്തില്‍ അത് ഫലം നല്കുഒന്നതുവരെ ജോലിയെടുക്കണമെന്ന വ്യവസ്ഥയില്‍ ഏതാനും ദിര്ഹതമുകള്‍ നല്കില റസൂല്‍(സ്വ) വാങ്ങി. അങ്ങനെ, റസൂല്‍ (സ്വ) ആതോട്ടത്തില്‍ ഈത്തപ്പനകളെല്ലാം നട്ടു പിടിപ്പിച്ചു. ഒന്നൊഴികെ, അത് ഉമ൪ ആണ് നട്ടത്. ഈത്തപ്പനകളെല്ലാം അതിന്റെി ഫലം കായ്ച്ചു. ആ ഒന്നൊഴികെ. അതുകണ്ട റസൂല്‍ (സ്വ) ചോദിച്ചു: ഈ പനക്ക് എന്ത് പറ്റി? അപ്പോള്‍ ഉമര്‍ പറഞ്ഞു: റസൂലേ, അതു ഞാന്‍ ആണ് നട്ടത്. അനന്തരം റസൂല്‍(സ്വ) അതു പിഴുതെടുത്തു വീണ്ടും നട്ടു. അതോടെ അതും കാലമായപ്പോള്‍ ഫലം കായ്ച്ചു. |
8. പെര്ശ്യക്കാരനാണ് സല്മാന്‍ ചില ക്രൈസ്തവ പാതിരിമാര്‍ ഹിജാസില്‍ പ്രത്യക്ഷപ്പെടുന്ന പ്രവാചകനെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നു അടയാളമായി അവിടുന്ന് സ്വദഖ (ദാനം)സ്വീകരിക്കുകയില്ല ഹദ് യ(സമ്മാനം) സ്വീകരിക്കുമെന്നും അവിടുത്തെ മുതുകില്‍ ഒരു പ്രവാചക മുദ്ര ഉണ്ടായിരിക്കുമെന്നും പറഞ്ഞിരുന്നു.അന്വേഷിച്ചു തിരു സന്നിധിയിലെത്തിയതായിരുന്നു സല്മാ്ന്‍. അടയാളങ്ങള്‍ ബോധ്യപ്പെടുകയും മുസ്ലിമാവുകയും ചെയ്തു. |
16. അബൂനള്റലത്തുല്‍ ഔഖി പറയുന്നു: ഞാന്‍ അബൂസഈദില്‍ ഖുദ്രിയോട് റസൂല്‍ (സ്വ)യുടെ പ്രവാചകത്വമുദ്രയെ കുറിച്ച അന്യേഷിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു:"അത് അവിടുത്തെ മുതുകില്‍ തെളിഞ്ഞുകാണുന്ന ഒരു തിണര്പ്പായിരുന്നു. |
17. അബ്ദുല്ലാഹിബ്നു സ൪ജിസ് പറയുന്നു: റസൂല്‍(സ്വ) അവിടുത്തെ അനുചരന്മാര്ക്കിടയില്‍ ഇരിക്കെ ഞാന്‍ ഒരിക്കല്‍ അവുടുത്തെ പിന്നിലൂടെ തിരിഞ്ഞു ചെല്ലുകയുണ്ടായി. ഞാനുദ്ദേശിക്കുന്നതെന്തെന്ന് അവിടുത്തേക്ക് മനസ്സിലായതു കാരണം അവിടുന്ന് തന്റെെതട്ടം മുതുകില്‍ നിന്ന് മാറ്റി. അപ്പോള്‍ പ്രവാചകത്വമുദ്രയുടെ സ്ഥാനം അവിടുത്തെ മുതുകില്‍ ഞാന്‍ കണ്ടു. അത് ചുറ്റുംപുള്ളികളുള്ള ഒരു മുഷ്ടി രൂപത്തില്‍ വലിയ പാലുണ്ണി പോലെയായിരുന്നു. അങ്ങനെ ഞാന്‍ അവിടുത്തെ അഭിമുഖീകരിച്ചു പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അങ്ങേക്കു അല്ലാഹു പൊറുത്തുതരട്ടെ. അവിടുന്ന് പറഞ്ഞു: നിനക്കും. ഇതു പറഞ്ഞപ്പോള്‍ ജനങ്ങള്‍ ചോദിച്ചു: അല്ലാഹുവിന്റെ റസൂല്‍(സ്വ) താങ്കള്ക്കു വേണ്ടി പാപമോചനം നടത്തിയോ? ഞാന്‍ പറഞ്ഞു: അതെ, നിങ്ങള്ക്കു് വേണ്ടിയും. എന്നിട്ട് ഈ ഖുര്ആടന് വാക്യം പാരായണം ചെയ്തു കൊടുത്തു. നിന്റെു പാപത്തിനു നീ പാപമോചനം തേടുക. സത്യവിശ്വാകള്ക്കും സത്യവിശ്വാസിനികള്ക്കും വേണ്ടിയും. (പാപമോചനം തേടുക) [വി.ഖു.47,19] (9) |
9. ഈ നിവേദനങ്ങള്‍ മൊത്തം സമന്വയിപ്പിച്ചാല്‍ ഒരു തിനര്പ്പ് പോലെയോ മറുക് പോലെയോ തോന്നിപ്പിക്കുന്ന രോമങ്ങളുള്ള ഒരു മുദ്രയായിരുന്നു ഇതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. |