Advanced Hadees Search




വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ) യുടെ ഖുര്ആന്‍ പാരായണം

മലയാളം ഹദീസുകള്‍


229.ഖതാദയില്‍ നിന്ന്, അനസുബ്നുമാലികിനോട് ഞാന്‍ ചോദിച്ചു: റസൂല്‍(സ)യുടെ ഖുര്ആന്‍ പാരായണം എങ്ങനെയായിരുന്നു? അദ്ദേഹം പറഞ്ഞു: നീട്ടിനീട്ടിയായിരുന്നു 129 .

129. നീട്ടി ഓതെണ്ട സ്ഥാനത്ത് നീട്ടിയായിരുന്നു ഓതിയിരുന്നതെന്നര്ത്ഥം.
 
230. ഉമ്മുസലമയില്‍ നിന്ന്: നബി(സ) ഓരോ ആയത്തും നിര്ത്തി നിര്ത്തിയായിരുന്നു പാരായണം ചെയ്തിരുന്നത്. അവിടുന്ന് ‘അല്‍ ഹംദു ലില്ലാഹി റബ്ബില്‍ ആലമീന്‍’ എന്ന് പാരായണം ചെയ്തു നിര്ത്തും. എന്നിട്ട് ‘അറഹ്മാനി റഹീം’ എന്ന് പാരായണം ചെയ്തു നിര്ത്തും. സാധാരണ ‘മാലികിയൌമിദീന്‍’ എന്നായിരുന്നു അവിടുന്ന് പാരായണം ചെയ്തിരുന്നത്.130 .

130. മാ എന്ന് നീട്ടിയിരുന്നു ഓതിയിരുന്നത്. മലികിയെന്നു നീട്ടാതെയും ഓതിയിട്ടുണ്ട്. രണ്ടും ഒരേ ആശയം തന്നെ.
 
231. അബ്ദുല്ലാഹിബ്നു അബീഖൈസില്‍ നിന്ന്: നബി(സ) ഖുര്ആന്‍ പാരായണം ചെയ്തിരുന്നത് മൌനമായിട്ടോ ഉച്ചത്തിലോ എന്ന് ഞാന്‍ ആയിശ(റ) യോട് ചോദിച്ചു. അവര്‍ പറഞ്ഞു: അവിടുന്ന് രണ്ട് രൂപവും സ്വീകരിക്കാരുണ്ടായിരുന്നു. ചിലപ്പോള്‍ മൌനമായും മറ്റു ചിലപ്പോള്‍ ഉച്ചത്തിലും പാരായണം ചെയ്യും. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഈ വിഷയത്തില്‍ വിശാലത നല്കിയ അല്ലാഹുവിന് സര്‍വസ്തുതിയും.
 
232. ഉമ്മു ഹാനിഇല് നിന്ന്: ഞാന്‍ എന്റെ കട്ടിലില്‍ ആയിരിക്കെ നബി(സ) യുടെ രാത്രിയിലുള്ള ഖുര്ആന്‍ പാരായണം കേള്ക്കാ റുണ്ടായിരുന്നു.131

131. ഹിജ്രക്ക് മുമ്പ് കഅബയുടെ അടുക്കല്‍ നബി(സ) രാത്രി നമസ്കരിക്കുമ്പോഴാണ് ഈ സംഭവം. എന്നാല്‍ ഭൂരിപക്ഷം ഹുദൈബിയ്യ സന്ധിയെകുറിച്ചാണെന്ന് പറയുന്നു.
 
233. മുആവിയതുബ്നു ഖുര്റയില്‍ നിന്ന്: അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍ പറയുന്നത് ഞാന്‍ കേട്ടു: മക്കാവിജയ ദിവസം നബി(സ) അവിടുത്തെ ഒട്ടകപ്പുറത്ത് ”തീര്ച്ചയായും നിനക്ക് നാം പ്രത്യക്ഷമായ ഒരു വിജയം നല്കിയിരിക്കുന്നു. നിന്റെ പാപത്തില്‍ നിന്ന് മുമ്പ് കഴിഞ്ഞു പോയതും പിന്നീട് ഉണ്ടാകുന്നതും അല്ലാഹു നിനക്ക് പൊറുത്തു തരുന്നതിനു വേണ്ടി” എന്ന സൂക്തം പാരായണം ചെയ്യുന്നത് ഞാന്‍ കേട്ടു132 . നിവേദകനായ അബ്ദുല്ലാഹിബ്നു മുഗഫ്ഫല്‍ പറഞ്ഞു: അവിടുന്ന് അത്യുച്ചത്തിലാണ് പാരായണം ചെയ്തത്. മറ്റൊരു നിവേദകനായ ശുഅബ പറഞ്ഞു: മുആവിയതുബ്നു ഖുര്റ് ഇങ്ങനെ പറഞ്ഞു: ജനങ്ങള്‍ ശബ്ദം കേട്ടു ഇവിടെ ഒരുമിച്ചു കൂടുന്ന ഭയമില്ലെങ്കില്‍ ഞാനും അതേ ഈണത്തില്‍ ശബ്ദത്തില്‍ പാരായണം ചെയ്തു കാണിച്ചു തരുമായിരുന്നു.

132. ആയത്തില്‍ പരാമര്ശിപച്ച വിജയം മക്കാവിജയമോ ഖൈബര്‍ വിജയമോ ആണ്. എന്നാല്‍ ഭൂരിപക്ഷം ഹുദൈബിയ്യ സന്ധിയെകുറിച്ചാണെന്ന് പറയുന്നു.
 
234. ഇബ്നുഅബ്ബാസില്‍ നിന്ന്: നബി(സ)യുടെ വീട്ടില്‍ വെച്ച്‌ ഖുര്ആന്‍ പാരായണം ചെയ്യുമ്പോള്‍ അകത്തുള്ളവര്‍ കേള്ക്കുന്ന ശബ്ദത്തിലായിരുന്നു ചിലപ്പോള്‍ അവിടുന്ന് പാരായണം ചെയ്തിരുന്നത്.