Related Sub Topics
Related Hadees | ഹദീസ്
Related Articles | ലേഖനങ്ങള്‍
Special Links
വ്യാപാരാവാശ്യാര്ഥം വാങ്ങിയ ഭൂമിയുടെ സകാത്ത് |
Article By Padasala |
Q: വളരെക്കാലം മുമ്പ് വാങ്ങിയ കുറേ നിലമുണ്ട് എന്റെ കൈവശം അതിന്റെ സകാത്ത് നല്‍കേണ്ടതെങ്ങനെ? വാങ്ങിയ വിലയുടെ അടിസ്ഥാനത്തില്‍ സകാത്ത് നല്കിയാല് മതിയാകുമോ? അതോ എല്ലാ വര്‍ഷവും സകാത്ത് നല്‍കേണ്ടതുണ്ടോ? എല്ലാ വര്‍ഷവും നിലത്തിന്റെ വില നിര്‍ണയിക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്നറിയാമല്ലോ? ഉത്തരം: ഭൂമി വാങ്ങുന്നത് പ്രധാനമായി രണ്ട് ഉദ്ദേശ്യങ്ങള്‍ വെച്ചാണ്. ഭാവിയില്‍ ലാഭത്തിന് വില്ക്കാന്വേണ്ടി ഭൂമി വാങ്ങുന്നവരുണ്ട്. ഇത് ഒരിനം കച്ചവടമാണ്. പ്രസ്തുത ഉദ്ദേശ്യാര്‍ഥം വാങ്ങുന്ന ഭൂമിക്ക് ഒരു കച്ചവടച്ചരക്കിന്റെ സ്ഥാനമാണുള്ളത്. അതിന് ഓരോ വര്‍ഷവും അതതു വര്‍ഷത്തെ വിലനിലവാരം അറിഞ്ഞ് രണ്ടര ശതമാനം സക്കാത്ത് നല്‍കേണ്ടതുണ്ട്. പണ്ഡിതന്മാരില് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം ഇതാണ്. മാലികിമദ്ഹബിനു മാത്രമാണ് ഇതില്‍ ഭിന്നാഭിപ്രായമുള്ളത്. ഭൂമി വില്പനയാവുന്ന ഘട്ടത്തില്‍ മാത്രമേ സക്കാത്ത് നല്‍കേണ്ടതുള്ളൂവെന്നാണ് അവരുടെ പക്ഷം. അപ്പോള്‍ കിട്ടുന്ന വിലയുടെ രണ്ടര ശതമാനം സക്കാത്ത് കൊടുത്താല്‍ മതി. പക്ഷേ, ഭൂരിപക്ഷം പണ്ഡിതരുടെയും അഭിപ്രായത്തില്‍ ആ ഭൂമി ഒരു സമ്പത്താണ്. അതിന് സക്കാത്ത് കൊടുത്തേ പറ്റൂ. ഇതാണ് പ്രബലം. ചില ഘട്ടങ്ങളില്‍ മാലികി മദ്ഹബിന്റെ അഭിപ്രായം സ്വീകരിക്കാവുന്നതാണ്. ഭൂമിക്ക് വല്ല നാശനഷ്ടവും പറ്റുന്ന ഘട്ടം ഉദാഹരണം. ഒരാള്‍ ഒരു നിശ്ചിത വിലയ്ക്ക് ഭൂമി വാങ്ങുന്നു. പിന്നീട് അതിന്ന് വിലയിടിയുക മൂലം വാങ്ങിയ വിലയില്‍ കുറച്ചേ ഭൂമി നല്കാന് കഴിയുന്നൂള്ളൂ. ഈ സന്ദര്‍ഭത്തില്‍ മാലികീ മദ്ഹബിലെ മുന്‍ചൊന്ന വീക്ഷണമാണ് സ്വീകാര്യം. എന്നാല്‍ പതിനായിരം രൂപക്ക് വാങ്ങിയ ഭൂമി ഒരു വര്‍ഷത്തിന് ശേഷം, അമ്പതിനായിരത്തിന് വില്ക്കുമ്പോള് അതാണല്ലോ ഇക്കാലത്തെ പതിവ് അതൊരു ലാഭകരമായ കച്ചവടമാണ്. അതിനാല്‍ അയാള്‍ പ്രതിവര്‍ഷം സകാത്ത് പറ്റൂ. ഭൂമിക്ക് വില നിര്‍ണയിക്കുന്ന വിദഗ്ധരുടെ സഹായത്തോടെയോ മതിപ്പു വില കണക്കാക്കിയോ സകാത്ത് നിര്‍ണയിക്കണം. വല്ല കെട്ടിടമോ മറ്റോ പണിയുവാനുദ്ദേശിച്ചാണ് ഭൂമി വാങ്ങുന്നതെങ്കില്‍ അതിന് സക്കാത്തില്ല. എന്നാല്‍ കെട്ടിടം പണിത് വാടകക്ക് കൊടുക്കുകയാണെങ്കില്‍ ആ വരുമാനത്തിന് സകാത്ത് ബാധകമാണ്. |
വ്യാപാരാവാശ്യാര്ഥം വാങ്ങിയ ഭൂമിയുടെ സകാത്ത്
http://tinyurl.com/3bfffau |
Shared By Naseem Khan Karunagappally |