ക്രിസ്തുമാര്‍ഗം പൂര്‍വീകരിക്കപ്പെടണം; പക്ഷേ എങ്ങനെ?


Article By
ഈസ പെരുമ്പാവൂര്‍
Perumbavoor

ക്രിസ്തുമതം ഭൂലോകം നിറയുന്നു

പൗലോസിന്റെ ദുരുപദേശത്തോടൊപ്പം കൊ ണ്‍സ്‌റ്റെന്റ്റൈന്റെ മിത്രാസ് മതവും കൂടി ചേര്‍ന്നതോടെ ഒരു സമ്പൂര്‍ണ പ്രാകൃതവ്യ വസ്ഥയായി ക്രിസ്തുമതം അധഃപതിച്ചിരുന്നു. റോമാ സാമ്രാജ്യത്തോടുള്ള വിധേയത്വവും ഭൗതികവിഷയത്തോടുള്ള ആസക്തിയും മൂലം ക്രൈസ്തവ പിതാക്കന്‍മാര്‍ ഇതിനോടെല്ലാം ദീര്‍ഘക്ഷമയും മഹാദയയും വച്ച് പുലര്‍ത്തി.

ക്രിസ്താബ്ദം 330ല്‍കൊണ്‍സ്‌റ്റെന്റ്റൈന്‍ ചക്രവര്‍ത്തി തുര്‍ക്കിയിലെ ഇസ്താംബുള്‍ എന്ന പട്ടണം പുതുക്കി പണിത് ആകര്‍ഷണീയ മാക്കി. കൊണ്‍സ്‌റ്റെന്റ്റൈന്റെ പട്ടണം എന്ന അര്‍ഥത്തില്‍കൊണ്‍സ്‌റ്റെന്റ്റൈ നിപ്പോള്‍ എന്ന് നാമകരണം ചെയ്യുകയും തന്റെ സാമ്രാജ്യത്തിന്റെ പുതിയ തലസ്ഥാനമായി ഇതിനെ മാറ്റുകയും ചെയ്തു. ഇങ്ങനെ ക്രിസ്തുമതത്തിന് രണ്ട് പ്രധാന നേതൃത്വങ്ങള്‍ ലഭിച്ചു. ഒന്ന്, റോമിനെ ആസ്ഥാനമാക്കി മാര്‍പാപ്പ നയിക്കുന്ന പാശ്ചാത്യസഭകളും അഥവ ലത്തീന്‍ സഭകളും, മറ്റൊന്ന് കൊണ്‍സ്‌റ്റെ ന്റ്റൈനിപ്പോളിനെ കേന്ദ്രമാക്കി പാത്രീയര്‍ക്കീസ് നയിക്കുന്ന പൗരസ്ത്യ അഥവാ ഗ്രീക്ക് സഭകളും. ക്രിസ്താബ്ദം അôാം നൂറ്റാണ്ടിന്റെ അവസാനത്തില്‍മാര്‍പാപ്പ സ്ഥാനത്തേക്ക് ഗ്രിഗറി ഒന്നാമന്‍ ഉപവിഷ്ടനായതോടെ, എല്ലാ ക്രിസ്തുസഭ കളുടെയും പരമാധികാരം തനിക്കാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പലപ്പോഴും പൗരസ്ത്യസഭകളുടെ അധിപനായ പാത്രീയര്‍ക്കീസിന്റെ അധികാര മേഖലയിലും ഗ്രിഗറി ഒന്നാമന്‍ ഇടപെട്ടു. ഇത് ഇവര്‍ക്കിടയില്‍അല്‍പമല്ലാത്ത അലോസരം സൃഷ്ടിച്ചു.

ക്രിസ്താബ്ദം ആറാം നൂറ്റാണ്ട് മുതല്‍പതിനാറാം നൂറ്റാണ്ട് വരെയുള്ള ദീര്‍ഘമായ കാലഘട്ടത്തെ ക്രൈസ്തവ ചരിത്രകാരന്‍മാര്‍ 'അന്ധകാര കാലം' എന്നാണ് വിശേഷിപ്പിക്കുന്നത്. മാര്‍പാപ്പയുടെ ഏക ഭരണത്തിന്‍ കീഴിലായിരുന്നു എല്ലാ രാജ്യങ്ങളിലെയും-പ്രധാനമായും പാശ്ചാത്യരാജ്യങ്ങളിലെ-പ്രാദേശിക സഭകള്‍. 'സാര്‍വത്രികം' അഥവാ 'കാതോലിക്കം' എന്ന അര്‍ഥത്തില്‍ഇവയെല്ലാം മാര്‍പാപ്പയുടെ കത്തോലിക്ക സഭകളാണ്. ഈ സഭകളുടെയെല്ലാം വരുമാനം ചെന്നെത്തുന്നത് മാര്‍പാപ്പയിലേക്കാണ്. അന്ന് രാജാക്കന്മാരുടെ അധികാരം ഉപയോഗിച്ചുള്ള കൂട്ട മതംമാറ്റമായിരുന്നു സഭയുടെ വളര്‍ച്ചയ്ക്കുള്ള പ്രധാന മാര്‍ഗം. മാര്‍പാപ്പയ്ക്ക് ലഭിക്കുന്ന വെളിപാടുകളും സുന്നഹദോസ് തീരുമാനങ്ങളും ചാക്രിക ലേഖനകളും ക്രിസ്തുമതത്തിന്റെ ആധികാരിക സ്രോതസ്സുകളായി പരിഗണിച്ചിരുന്നു. ബൈബിള്‍ എത്ര പുസ്തകമാണന്ന് ക്ലിപ്തമാക്കപ്പെട്ടിരുന്നില്ല. അത് വായിക്കുവാനും വ്യാഖ്യാനിക്കുവാനുമുള്ള അധികാരം സഭാനേതൃത്വത്തിന് മാത്രമായിരുന്നു. പ്രാദേശികഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍പൊതുജനങ്ങള്‍ക്ക് ബൈബിള്‍ അപ്രാപ്യമായിരുന്നു. രാജാക്കന്‍മാര്‍ കീഴടക്കുന്ന ഒരോ രാജ്യങ്ങളുടെയും മതാധിപത്യം സ്വഭാവികമായും മാര്‍പാപ്പയില്‍എത്തിചേര്‍ന്നു.

ആറാം നൂറ്റാണ്ടില്‍മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വത്തോടെ ക്രിസ്തുമത ത്തിന്റെ ആദര്‍ശത്തിനും റോമിന്റെയും കൊണ്‍സ്‌റ്റെന്റ്റൈനിപ്പോളിന്റെയും രാഷ്ട്രീയശക്തിയ്ക്കും ഉലച്ചില്‍സംഭവിച്ചു. ഇസ്‌ലാമിന്റെ കടന്നുവരവിനെ പ്രതിരോധിക്കുവാന്‍ ക്രിസ്തുമതം നിര്‍ബന്ധിതമായി. ആദ്യം മാര്‍പാപ്പയുടെ ആശീര്‍വാദത്തോടെ ക്രിസ്ത്യാനികളായ രാജാക്കന്‍മാരായിരുന്നു യുദ്ധത്തിന് തയ്യാറായതെങ്കില്‍, പിന്നീട് മാര്‍പാപ്പ തന്നെ നേരിട്ട് പ്രധാനമായും എട്ട് കുരിശ് യുദ്ധങ്ങള്‍ നയിക്കുകയുണ്ടായി. പണ്ട് കൊണ്‍സ്‌റ്റെന്റ്റൈന്‍ ചെയ്തത് പോലെ, യുദ്ധത്തില്‍ഉപയോഗിച്ചിരുന്ന പതാകകളിലും പടയാളികളുടെ വസ്ത്രത്തിലും ആയുധങ്ങളിലുമെല്ലാം കുരിശടയാളം രേഖപ്പെടുത്തിയിരുന്നു. ഇരുകൂട്ടരും വിശുദ്ധനഗരമായി കരുതുന്ന യെരുശലേമിന് വേണ്ടിയായിരുന്നു അധിക യുദ്ധങ്ങളും. ജയപരാജയങ്ങള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍മാറിമറിഞ്ഞു.

ഇസ്‌ലാമില്‍നിന്നും കൊണ്‍സ്‌റ്റെന്റ്റൈനിപ്പോളിനെ സംരക്ഷിക്കാന്‍ ചെന്ന മാര്‍പാപ്പയുടെ സൈന്യം ഒരു പ്രത്യേക സാഹചര്യത്തില്‍ആ നാട്ടുകാര്‍ക്ക് തന്നെ എതിരായിത്തീര്‍ന്നു പൈശാചികമായ ആക്രമണം അഴിച്ചുവിട്ട സൈന്യം, അധികം താമസിയാതെ ഒരു ലത്തീന്‍ സാമ്രാജ്യവും ലത്തീന്‍ പാത്രിയര്‍ക്കേറ്റും അവിടെ സ്ഥാപിച്ചു. പൗരസ്ത്യസഭകളുടെ മേല്‍അധികാരം സ്ഥാപിക്കാനുള്ള മാര്‍പാപ്പയുടെ പ്രസ്തുത തന്ത്രം ഭാവിയില്‍പരാജയപ്പെടുകയും കൂടുതല്‍പൗരസ്ത്യനാടുകളും, സഭകളും അതോടൊപ്പം മാര്‍പാപ്പ സ്ഥാപിച്ച ലത്തീന്‍ പാത്രീയര്‍ക്കേറ്റ് പോലും കൊണ്‍സ്‌റ്റെന്റ്റൈനിപ്പോള്‍ പാത്രീയര്‍ക്കീസിന് കീഴില്‍അണിനിരന്നു. മേല്‍പറഞ്ഞ രാഷ്ട്രീയ കാരണങ്ങളോടൊപ്പം ആദര്‍ശസംബന്ധമായ അഭിപ്രായവ്യത്യാസങ്ങളും ഇവര്‍ക്കിടയില്‍ഉണ്ടായി. പരിശുദ്ധാത്മാവ് പിതാവില്‍നിന്നും പുത്രനില്‍നിന്നും പുറപ്പെടുമെന്ന് മാര്‍പാപ്പ വിഭാഗവും പിതാവില്‍നിന്ന് മാത്രമെന്ന് പാത്രീയര്‍ക്കീസ് വിഭാഗവും വാദിച്ചു. ചുരുക്കത്തില്‍, ക്രിസ്താബ്ദം 1054ല്‍ക്രൈസ്തവ വിഭാഗങ്ങള്‍ എല്ലാ അര്‍ഥത്തിലും രണ്ടായി തീര്‍ന്നു.

മാര്‍ട്ടിന്‍ ലൂഥറും നവീകരണ പ്രവര്‍ത്തനങ്ങളും

കൊണ്‍സ്‌റ്റെന്റ്റൈന്‍ ചക്രവര്‍ത്തി പണിത സെന്റ് പീറ്റേഴ്‌സ് ബസലിക്ക പള്ളിയുടെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് പതിനôാം നൂറ്റാണ്ടില്‍മാര്‍പാപ്പയായിരുന്ന ലിയോ പത്താമന്‍ പണം സമാഹരിക്കുന്നതിന് ഒരു പാപമോചനചീട്ട് പുറത്തിറക്കുകയുണ്ടായി. മുന്‍പ് ചെയ്തതും, ചെയ്യാന്‍ പോവുന്നതുമായ എല്ലാ പാപങ്ങളും പൊറുക്കപ്പെട്ടതിനോടൊപ്പം ധാരാളം ഭൗതിക അനുഗ്രഹങ്ങളും പാപമോചനചീട്ടിന്റെ ഗുണമായി അദ്ദേഹം അവതരിപ്പിച്ചു. ജനങ്ങളുടെ വിശ്വാസ ദൗര്‍ബല്യം പരമാവധി ചൂഷണം ചെയ്ത് കൊണ്ടുള്ള ഈ കച്ചവടം ജര്‍മനിയിലെ വിറ്റന്‍ബര്‍ഗില്‍എത്തിയപ്പോള്‍ സന്യാസി വൈദികനായ മാര്‍ട്ടിന്‍ ലൂഥര്‍ ഇതിനെതിരെ പ്രതികരിച്ചു.

പൗലോസ് എഴുതിയ റോമാ, ഗലാത്യലേഖനങ്ങളില്‍വിശ്വാസസംഹിത ഉറപ്പിച്ചിരുന്ന ലൂഥര്‍ക്ക് പ്രവൃത്തിയിലൂടെയുള്ള (മതകര്‍മങ്ങള്‍) നീതികരണം അംഗീകരിക്കാന്‍ കഴിയുന്നതല്ല. അന്ന് പ്രവൃത്തിയെന്ന് പൗലോസ് ഉദ്ദേശിച്ചത് ദൈവീകകല്‍പനയായ മോശൈക ന്യായപ്രമാണത്തെ സംബന്ധിച്ചായിരുന്നു വെങ്കില്‍, ലൂഥറിന് മുമ്പിലുണ്ടായിരുന്നത് മാര്‍പാപ്പയുടെ മാനുഷികപ്രമാണങ്ങളായിരുന്നു എന്ന വ്യത്യാസം മാത്രം. പൗലോസിന്റെ ആശയങ്ങളില്‍അടിയുറച്ച് നിന്ന ലൂഥര്‍ മാര്‍പാപ്പയുടെ ഭീഷണിയ്ക്ക് വഴങ്ങിയില്ല. ജര്‍മന്‍ രാജാവായ ഫ്രെഡറിക്കും മറ്റ് ചില രാജാക്കന്‍മാരും ബഹുഭൂരിപക്ഷം ജര്‍മന്‍കാരും ലൂഥറിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതോടെ, നിമ്രോദില്‍നിന്നും പൗലോ സിലേക്കുള്ള മടക്കയാത്ര അഥവാ ക്രിസ്തുമതത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. കത്തോലിക്കാസഭയുടെ തീരുമാനങ്ങളെ എതിര്‍ത്ത ലൂഥറിന്റെ ആളുകള്‍ പ്രൊട്ടസ്റ്റന്‍ന്റെ് (പ്രതിഷേധിച്ചവര്‍) എന്ന് പേരില്‍അറിയപ്പെട്ടു.

ലൂഥറുടെ ദൈവശാസ്ത്രം

അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തെ പ്രധാനമായും മൂന്ന് പ്രസ്താവനകളില്‍വിവരിക്കാം

1. സോളാ സ്‌ക്രിപ്ത്തുരാ - വചനം മാത്രം മതി.

2. സോളാ ഫീദെസ് - നീതികരണം വിശ്വാസത്താല്‍മാത്രം

3. സോളാ ഗ്രാസിയാ - രക്ഷ ദൈവകൃപകൊണ്ടു മാത്രം

പാരമ്പര്യങ്ങള്‍ക്കും സുന്നഹദോസ് തീരുമാനങ്ങള്‍ക്കും പ്രാധാന്യം നല്‍കിവന്നിരുന്ന ക്രൈസ്തവരില്‍, ബൈബിളിന്റെ പ്രസക്തി ചൂണ്ടികാണിച്ചതും സ്ഥാപിക്കുന്നതും ലൂഥറാണ്. ജര്‍മന്‍ ഭാഷയിലേക്ക് ബൈബിളിന്റെ ഒരു വിവര്‍ത്തനം അദ്ദേഹം തയ്യാറാക്കുകയും പൊതുജനങ്ങള്‍ക്ക് വായിക്കാന്‍ സാഹചര്യം ഒരുക്കുകയും ചെയ്തു. സോളാ സ്‌ക്രിപ്ത്തുരാ അഥവാ വചനം മാത്രം മതി എന്ന അദ്ദേഹത്തിന്റെ ആഹ്വാനത്തിലൂടെ മറ്റ് പാരമ്പര്യ പുസ്തകങ്ങളുടെ കൂട്ടത്തില്‍നിന്നും ബൈബിളിന് മോചനം ലഭിച്ചു.

എന്നാല്‍ലൂഥര്‍ പോലും ഇന്ന് നിലവിലുള്ള 66 പുസ്തകങ്ങളുള്ള ബൈബിളിനെ അംഗീകരിച്ചിരുന്നില്ല എന്നതാണ് മറ്റൊരു സത്യം. അദ്ദേഹത്തിന്റെ പുതിയ നിയമ കാനോനില്‍യൂദായുടെ ലേഖനം, യാക്കോബിന്റെ ലേഖനം, വെളിപാട് പുസ്തകം, എബ്രായ ലേഖനം തുടങ്ങിയവ ഉണ്ടായിരുന്നില്ല. മാത്രമല്ല, നീതികരണത്തിന് പ്രവൃത്തി ആവശ്യമില്ലായെന്ന് പൗലോസിന്റെ ലേഖനങ്ങളില്‍നിന്നും പഠിച്ച ലൂഥറിന്, പ്രവൃത്തിയെ കുറിച്ച് അധികമായി സംസാരിക്കുന്ന യാക്കോബിന്റെ ലേഖനത്തെ വിമര്‍ശിക്കാതിരിക്കാനും സാധിച്ചിരുന്നില്ല. ചുരുക്കത്തില്‍, പതിനôാം നൂറ്റാണ്ടിലെ ബൈബിള്‍ വാദിയായ വൈദികന് പോലും ഇന്നത്തെ ബൈബിള്‍ സ്വീകാര്യമല്ലാ യെന്ന് തെളിയുന്നു.

ലൂഥറിന്റെ നവീകരണചിന്തകളില്‍ആകൃഷ്ടരായ അള്‍റിക് സ്വിംഗ്ലി, ജോണ്‍ കാല്‍വിന്‍, ഇറാസ്മസ് തുടങ്ങിയ പ്രഗല്‍ഭര്‍ മാര്‍പാപ്പയ്ക്ക് എതിരായി ശബ്ദിച്ചു. അതോടൊപ്പം, ചില വിഷയങ്ങളില്‍നവീകരണ നേതാക്കന്മാര്‍ തമ്മിലും രൂക്ഷമായ തര്‍ക്കവിതര്‍ക്കങ്ങള്‍ അരങ്ങേറി. ഇങ്ങനെ ബൈബിളില്‍നിന്നും തെളിവുകള്‍ ഉദ്ധരിച്ച് നടത്തപ്പെട്ട സംവാദങ്ങള്‍, ആ ഗ്രന്ഥത്തിന്റെ പ്രസക്തി വര്‍ധിക്കാന്‍ കാരണമായി തീര്‍ന്നു. ക്രൈസ്തവരുടെ ആചാരാനുഷ്ഠാനങ്ങള്‍ കെട്ടിപ്പെടുക്കു ന്നതില്‍അതുവരെയും നിര്‍ണായക സ്വാധീനമില്ലാതിരുന്ന ബൈബിളിന്, ഇവിടുന്ന ങ്ങോട്ട് ശക്തമായ സ്വാധീനം ലഭിക്കുകയുണ്ടായി.

പ്രൊട്ടസ്റ്റന്റ്റുകാരെ രാഷ്ട്രീയമായും ആദര്‍ശപരമായും കത്തോലിക്ക സഭ നേരിട്ടു. ധാരാളം ആളുകള്‍ വധിക്കപ്പെട്ടു. നവീകരണ പ്രവര്‍ത്തനങ്ങളെ തടയുന്നതിന് കത്തോലിക്ക സഭ ബദല്‍നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ക്രിസ്താബ്ദം 1545-1563ല്‍തെന്ത്രോസ് സുന്നഹദോസ് വിളിച്ചുകൂട്ടി കത്തോലിക്ക സഭ സുപ്രധാനമായ പല തീരുമാനങ്ങളുമെടുത്തു. ബൈബിളിനോടൊപ്പം പാരമ്പര്യങ്ങളും ദൈവിക സ്രോതസ്സുകളാണ്, പാപ്പാധിപത്യം, വൈദിക ബ്രഹ്മചര്യം, ബസ്പുര്‍ക്കാന (ശുദ്ധീകരണ സ്ഥലം), ബൈബിളിള്‍ 73 പുസ്തകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്, മര്‍യ ഭക്തി, മതകുറ്റവിചാരണ... തുടങ്ങി ധാരാളം കാര്യങ്ങളില്‍സുന്നഹദോസ് തീരുമാനമെടുത്തു.

ഇംഗ്ലണ്ടില്‍നവീകരണം ശക്തിപ്പെടുന്നു

ഇതിനിടയില്‍റോമും ഇംഗ്ലണ്ടും തമ്മില്‍ഇടഞ്ഞു. വിവാഹ സംബന്ധമായ ഒരു പ്രശ്‌നത്തില്‍ഹെന്‍ട്രി എട്ടാമന്‍ രാജാവും മാര്‍പാപ്പയും തമ്മില്‍ഭിന്നത ഉടലെടുക്കുകയും ഇതിന്റെ പ്രതികാരമായി പ്രൊട്ടസ്റ്റന്റ് പ്രവര്‍ത്തനത്തെ രാജാവ് സഹായിക്കുകയും ചെയ്തു. സ്വതന്ത്ര സഭകളായി നിലകൊള്ളുവാനുള്ള പ്രൊട്ടസ്റ്റന്റുകാരുടെ ആഗ്രഹം രാജാവ് അനുവദിച്ചുകൊടുത്തു. അദ്ദേഹത്തിന് ശേഷം അധികാരത്തിലെത്തിയ മേരി രാജ്ഞി മാര്‍പാപ്പയുമായി പിന്നെയും ബന്ധം സ്ഥാപിച്ചെങ്കിലും തുടര്‍ന്ന് വന്ന എലിസബത്ത് രാജ്ഞി റോമുമായുള്ള സകല ബന്ധവും വിച്ഛേദിക്കുകയും കത്തോലിക്കര്‍ക്കെതിരായി ക്രൂരമായ മര്‍ദനം അഴിച്ചുവിടുകയും ചെയ്തു. ഈ സാഹചര്യം നവീകരണവാദികള്‍ക്ക് മേല്‍ക്കോയ്മ നേടികൊടുക്കു ന്നതിന് മറ്റൊരു രാഷ്ട്രീയ കാരണമായി തീര്‍ന്നു.

കൊളോണിയലിസം

പതിനാറാം നൂറ്റാണ്ടില്‍കപ്പല്‍യാത്രകളിലൂടെ ധാരാളം ഭൂപ്രദേശങ്ങളും രാജ്യങ്ങളും കണ്ടെത്തുകയുണ്ടായി. അന്നത്തെ പ്രമുഖ നാവിക ശക്തികളായ പോര്‍ച്ചുഗീസിനെയും സ്‌പെയിനിനെയും കൂട്ടുപിടിച്ച് കത്തോലിക്ക സഭ ക്രിസ്തുമത കോളനികള്‍ സ്ഥാപിച്ചു. ''ഭൂമിയും അതിന്റെ പൂര്‍ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു'' എന്ന ബൈബിള്‍ വാക്യം, ചില കത്തോലിക്ക ദൈവശാസ്ത്രക്കാര്‍ ദുര്‍വാഖ്യാനിച്ചുകൊണ്ട് യഹോവയുടെ പ്രതിനിധിയായ മാര്‍പാപ്പയുടെ പരമാധികാരത്തിന്‍ കീഴില്‍എല്ലാ രാജ്യങ്ങളും വന്നുചേരുമെന്ന് പ്രചരിപ്പിച്ചു. ഇത് മതാധിഷ്ഠിതമായ കൊളോണിയലിസത്തിന് കളമൊരുക്കി. ഇങ്ങനെ പിടിച്ചടക്കിയതും കണ്ടുപിടിച്ചതുമായ സകല പ്രദേശങ്ങളും മാര്‍പാപ്പയ്ക്ക് നല്‍കുവാന്‍ പോര്‍ച്ചുഗീസ്, സ്‌പെയിന്‍ രാജാക്കന്മാര്‍ തയ്യാറായി. ഇത്തരം കുടിയേറ്റ പ്രദേശങ്ങളില്‍കത്തോലിക്ക ഇടവകകളും രൂപതകളും ഇവര്‍ സ്ഥാപിച്ചു. ഈ രാജ്യങ്ങളുടെ മേലുള്ള രാഷ്ട്രീയാധികാരം രാജാക്കന്മാര്‍ക്കാ ണെങ്കിലും, ഇവിടെയുള്ള മതാധികാരം മാര്‍പാപ്പയുടേതാണ്. ഇവിടങ്ങളില്‍കത്തോലിക്ക സഭയുടെ മിഷിനറി പ്രവര്‍ത്തനം ഭംഗിയായി നടന്നു. ഈ രാജ്യങ്ങ ളെല്ലാം തന്നെ ആക്രമിച്ചോ, യുദ്ധം ചെയ്‌തോ കീഴടക്കുകയാണ്. അനേകമാളുകളെ കൊന്നും ബാക്കിയുള്ളവരെ നിര്‍ബന്ധിച്ച് കൂട്ടമായി മതം മാറ്റിയും ഒക്കെയുള്ള ഒരു പ്രത്യേക മിഷിനറി പ്രവര്‍ത്തനം.

കൊളോണിയലിസത്തിന്റെ ഭാഗമായി ആ നാട്ടുകാരുടെ സംസ്‌കാരം മാറ്റപ്പെടുകയും അപരിചിതമായ പാശ്ചാത്യസംസ്‌കാരം അവര്‍ക്ക് സ്വീകരിക്കേണ്ടി വരികയും ചെയ്തു. ഇങ്ങനെ ധാരാളം ദൂഷ്യങ്ങള്‍ ഉണ്ടെങ്കിലും മറ്റ് ചില ഗുണങ്ങള്‍ അവര്‍ക്ക് ലഭിച്ചു. പ്രാകൃതമായ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മാറ്റപ്പെട്ടു. ജനങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിച്ചു. ഒട്ടേറെ രാജ്യങ്ങള്‍ തമ്മില്‍ബന്ധങ്ങളുണ്ടായി. ആരോഗ്യം, തൊഴില്‍, സദാചാരം, സാമ്പത്തികം, കുടുംബജീവിതം തുടങ്ങിയ രംഗങ്ങളില്‍പുരോഗതി പ്രാപിച്ചു. ആദ്യം കിട്ടിയ ഉപദ്രവം പതുക്കെ ജനങ്ങള്‍ മറന്നു. അങ്ങനെ ആ രാജ്യം നിമ്രോദ് ബാധിച്ച ക്രിസ്തു മതരാജ്യമായി മാറും. അധികം താമസിയാതെ നവീകരണവാദികള്‍ എത്തുകയായി. ബൈബിള്‍ സംബന്ധമായ ചര്‍ച്ചകളായി, തെളിവുകളായി, രക്തസാക്ഷികളായി, സന്യാസമായി, ആതുരസേവനമായി, വിട്ടുവീഴ്ചയായി, ത്യാഗങ്ങളായി, അവസാനം സ്‌നേഹത്തിലൂ ടെയും, കാരുണ്യത്തിലൂടെയും ബൈബിളും, അതിനുള്ളിലെ പൗലോസും സ്ഥിര പ്പെടുകയായി.

നവീകരണം വഴിത്തിരിവില്‍

പ്രധാനമായും മാര്‍ട്ടിന്‍ ലൂഥര്‍ മുതല്‍ആരംഭിച്ച നവീകരണപ്രവര്‍ത്തനങ്ങള്‍ ഇന്നും നടന്നുകൊണ്ടിരിക്കുന്നു. പാരമ്പര്യങ്ങളും സഭാപുസ്തകങ്ങളും ബൈബി ളിന്റെ അടിസ്ഥാനത്തില്‍വിമര്‍ശന വിധേയമാക്കപ്പെട്ടു. കുരിശും, ക്രിസ്തുമസ്സും, മര്‍യഭക്തിയും, പുണ്യവാളന്‍മാരോടുള്ള മധ്യസ്ഥ പ്രാര്‍ഥനകളും, വിഗഹ പ്രതിഷ്ഠകളും, ശിശുസ്‌നാനവും (കുഞ്ഞുങ്ങളെ സ്‌നാനം ചെയ്യുന്ന കര്‍മം), പൗരോഹിത്യവും തുടങ്ങി നൂറ്റാണ്ടുകളോളം ക്രിസ്തുമതം പിന്തുടര്‍ന്നിരുന്ന പലതും ബൈബിള്‍ വെളിച്ചത്തില്‍അനാചാരമായി സ്ഥാപിക്കപ്പെട്ടു. ഏക നേതാവിന്റെ പരമാധികാരത്തിന്റെ കീഴില്‍സഭകള്‍ സ്ഥാപിക്കുക എന്ന പരമ്പരാഗത ശൈലിക്കു മാറ്റം വന്നു. സഭകളുടെ രൂപകല്‍പന പൗലോസ് പറഞ്ഞത് പോലെ തന്നെ പുനഃസ്ഥാപിക്കപ്പെട്ടു. ഒരു സാധാരണ മുറിക്കുള്ളില്‍കൂടി ചേര്‍ന്ന്, ഒരു ഇടയന്റെ കീഴില്‍ഇന്ന് സഭകള്‍ നടത്തപ്പെടുന്നു. കത്തോലിക്ക സഭകളുടെ ഏഴ് അനുഷ്ഠാനങ്ങള്‍ (കൂദാശകള്‍) എന്നത് മാറി, ബൈബിള്‍ പ്രകാരമുള്ള സ്‌നാനം, അപ്പം നുറുക്കല്‍എന്ന രണ്ട് അനുഷ്ഠാനങ്ങളിലൊതുങ്ങി.

ഇങ്ങനെ ദൈവികഗ്രന്ഥമായി നവീകരണ വിഭാഗം വിശ്വസിക്കുന്ന ബൈബിള്‍പ്രകാരമുള്ള എല്ലാ പരിണാമങ്ങള്‍ക്കും അവര്‍ വിധേയരായി. ക്രിസ്തുമതത്തില്‍നിന്നും നിമ്രോദിന്റെ ബാധയെ അവര്‍ കുടിയൊഴിപ്പിച്ചു. പാട്ടുകളും വാദ്യോപകരണവും ഉപയോഗിച്ച് ഇവര്‍ ആരാധിക്കുന്നു. പരലോകവിശ്വാസം മനസ്സിലുറപ്പിച്ച് കൊണ്ട് നന്മകള്‍ ചെയ്യുന്നു. സ്വര്‍ഗത്തെ മാത്രം ലക്ഷ്യം വെച്ച് കൊണ്ട് ഇവര്‍ കവലകളിലും വീടുകളിലും ആശുപത്രികളിലും ബൈബിള്‍ പ്രസംഗിക്കുന്നു. അങ്ങനെ ക്രിസ്തുമതത്തില്‍കടന്നുകൂടിയ എല്ലാ അനാചാരങ്ങളെയും പുറത്താ ക്കുകയും ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ണമാകുകയും ചെയ്തിരിക്കുന്നു.

നവീകരണം പൂര്‍വീകരണമല്ല

ക്രിസ്തുമതത്തില്‍ഇവര്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാ ര്‍ഹമാണെങ്കിലും യഥാര്‍ഥ ക്രിസ്തുമാര്‍ഗത്തെ പുനര്‍ജീവിപ്പിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. കാരണം, ബൈബിളിനെ അടിസ്ഥാനപ്രമാണമാക്കിയുള്ള ഈ നവീകരണം മൂലം പൗലോസിന് അപ്രമാദിത്വമുള്ള സഭകളില്‍എത്തിച്ചേരുവാന്‍ മാത്രമേ ഇവര്‍ക്ക് സാധിച്ചിട്ടുള്ളൂ. യഹൂദ സംസ്‌കാരം അഥവ മോശൈക ന്യായപ്രമാണം മുറുകെ പിടിച്ച അപ്പൊസ്തലന്മാരുടെ യെരുശലേം സഭയുമായി ഇവരുടെ സഭകള്‍ക്ക് യാതൊരു സാമ്യതയും കാണുന്നില്ല. ദൈവികസ്രോതസ്സുകളായി ഇവര്‍ വിശ്വസിക്കുന്ന ബൈബിളിലെ പുസ്തകങ്ങളും, അവരുടെ സഭകളില്‍നടത്തപ്പെടുന്ന രണ്ട് അനുഷ്ഠാനങ്ങളും പഠനവിധേയമാക്കിയാല്‍ഈ കാര്യം എളുപ്പത്തില്‍ബോധ്യപ്പെടുന്നതാണ്.

ബൈബിള്‍ പുസ്തകങ്ങളുടെ എണ്ണം

'പുസ്തകങ്ങള്‍' എന്ന അര്‍ഥമാണ് ബൈബിളിനുളളത്. ഏതാണ്ട് 240ല്‍പരം പു സ്തകങ്ങളില്‍നിന്നും പൗരോഹിത്യ സഭാപിതാക്കന്മാര്‍ തെരഞ്ഞെടുത്ത പുസ ്തകങ്ങളാണ് ഇന്ന് ബൈബിളില്‍ഉള്‍പെടുത്തിയിരിക്കുന്നത്്. ഇവ എത്ര പുസ്ത കങ്ങളാണെന്നുള്ള വിഷയത്തില്‍പ്രധാനമായും രണ്ട് പക്ഷമുണ്ട്.

1. 73 പുസ്തകങ്ങള്‍ അടങ്ങിയിട്ടുളളതായി റോമന്‍ കത്തോലിക്ക സഭ.

2. 66 പുസ്തകമെന്ന് മറ്റ് സഭകള്‍

ഈ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നത് യേശുവിന്റെ ദൗത്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങളില്‍അല്ലാത്തതിനാല്‍വിശദീകരിക്കുന്നില്ല.

ക. ഘടന

ബൈബിളിലെ പുസ്തകങ്ങളെ രണ്ടുഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്

1. പഴയ നിയമം - മോശൈക ന്യായപ്രമാണവും മറ്റു പ്രവാചക പുസ്തകങ്ങളും

2. പുതിയ നിയമം - യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള നാലു വിവരണങ്ങളും മറ്റ് ലേഖനങ്ങളും

പൗലോസിന്റെ ആശയങ്ങളോടുള്ള ബൈബിളിന്റെ പൂര്‍ണ വിധേയത്വം പ്രക ടമാക്കുന്നതാണ് പ്രസ്തുത ഘടന. മോശൈക ന്യായപ്രമാണത്തെ തീക്ഷ്ണമായി അനുഷ്ഠിക്കുന്ന യെരുശലേം സഭയ്ക്ക് ഈ വിഭജനം ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. പരിച്ഛേദനയും യാഗങ്ങളും ശബത്തും ഉത്‌സവങ്ങളും പൗരോഹിത്യ ശുശ്രൂഷയും ഒന്നും തന്നെ അവര്‍ക്ക് പഴയ നിയമങ്ങളല്ല; മറിച്ച് എപ്പോഴും അനുഷ്ഠിക്കേണ്ട നിയമങ്ങളാണ്. ഈ ഘടന സ്വീകാര്യമാകുക പൗലോസിന്റെ ആശയക്കാര്‍ക്ക് മാത്രമാണ്.

കക. പുതിയ നിയമത്തിന്റെ മൂലഭാഷ

യേശു സംസാരിച്ചത് അരമായ ഭാഷയിലാണ്. ഇതേ ഭാഷ തന്നെയാണ് അപ്പൊസ്തലന്‍മാരും യെരുശലേമിലെ സഭയും ഉപയോഗിച്ചിരുന്നത്. അതിനാല്‍ഇവര്‍ക്ക് വേണ്ടി എഴുതപ്പെട്ട ഗ്രന്ഥമായിരുന്നുവെങ്കില്‍ഭാഷ മറ്റൊന്നാകേണ്ട കാര്യമില്ല. എന്നാല്‍, ബൈബിള്‍ പുതിയ നിയമ പുസ്തകങ്ങളുടെ മൂലഭാഷ ഗ്രീക്കാണ്. ഇതാകട്ടെ പൗലോസിന്റെ സഭക്കാരുടെ സംസാരഭാഷയാണ് താനും.

കകക. പുസ്തക കര്‍ത്താക്കള്‍

പുതിയ നിയമത്തില്‍മൊത്തം 27 പുസ്തകങ്ങളാണ് ഉള്ളത്. ഇതില്‍പൗലോ സിനുള്ള ഭൂരിപക്ഷം തീര്‍ത്തും ഏകപക്ഷീയമാണെന്ന് ഒറ്റനോട്ടത്തില്‍ഏവര്‍ക്കും മനസ്സിലാക്കാവുന്നതാണ്.
പുസ്തകം     രചയിതാവ്
13 ലേഖനങ്ങള്‍     പൗലോസ്
എബ്രായ ലേഖനം     ആരെഴുതിയെന്നറിയില്ല
(പൗലോസാണെന്ന് ശക്തമായ അനുമാനം)
അപ്പൊസ്തല പ്രവൃത്തിയും ഒരു സുവിശേഷവും     പൗലോസിന്റെ അനുയായിയായ ലൂക്കോസ്
മാര്‍ക്കോസിന്റെ സുവിശേഷം     പൗലോസിന്റെ മറ്റൊരു അനുയായി
പത്രോസിന്റെ രണ്ട് ലേഖനം     പൗലോസിന്റെ മറ്റൊരു അനുയായിയായി
(ശീലാസിന്റെ വ്യക്തമായ ഇടപെടലുളളതായി റോമന്‍ കത്തോലിക്ക ബൈബിള്‍)
യൂദയുടെ ലേഖനം     അപ്പൊസ്തലനായ യൂദാ എഴുതിയതല്ല
(റോമന്‍ കത്തോലിക്ക ബൈബിള്‍)
വെളിപാട് പുസ്തകം     അപ്പൊസ്തലനായ യോഹന്നാന്‍ എഴുതിയല്ലായെന്ന് ശക്തമായ അഭിപ്രായം
(റോമന്‍ കത്തോലിക്കാ ബൈബിള്‍), പ്ശീത്തോ വിഭാഗം നൂറ്റാണ്ടുകളോളം ഇതിനെ ബൈബിളില്‍ഉള്‍പ്പെടുത്തിയിരുന്നില്ല.
യോഹന്നാന്റെ മൂന്ന് ലേഖനങ്ങള്‍     ഇവ ആരെഴുതി എന്നതിനെ കുറിച്ച് രണ്ടാം
നൂറ്റാണ്ടു മുതല്‍വളരെ കാലത്തേക്ക് സംശയമുണ്ടായിരുന്നു.
(റോമന്‍ കത്തോലിക്ക ബൈബിള്‍)
    

പുതിയ നിയമ പുസ്തകങ്ങളുടെ ഗ്രന്ഥകര്‍ത്താക്കളെക്കുറിച്ച് ഉറപ്പിച്ച് പറയാ വുന്നത് പൗലോസിന്റെയും അദ്ദേഹത്തിന്റെ അനുയായികളുടെയും ലേഖനങ്ങളെ കുറിച്ചു മാത്രമാണ്. യെരുശലേമിലെ അപ്പൊസ്തലന്‍മാരുടെ പേരുകള്‍ തലക്കെട്ടാ ക്കിയിരിക്കുന്ന ലേഖനങ്ങളുമായി അവരെ ചരിത്രപരമായി യോജിപ്പിക്കുവാന്‍ സാധിച്ചിട്ടില്ല. യെരുശലേമിലെ അപ്പൊസ്തലന്മാര്‍ യഹൂദേതരുടെ അടുക്കലുള്ള പൗലോസിന്റെ പ്രവര്‍ത്തനത്തെ അംഗീകരിച്ചു എന്ന് തെറ്റുധരിപ്പിക്കുവാന്‍ ചില ബോധപൂര്‍വമായ തിരിമറികള്‍ നടത്തിയതായി ന്യായമായും സംശയിക്കാവുന്നതാണ്.

പത്രോസിന്റെ ലേഖനങ്ങള്‍
ബൈബിളിലെ രണ്ട് ലേഖനങ്ങള്‍ പത്രോസിന്റെ പേരിലുള്ളവയാണ്. ഇതില്‍രണ്ടാമത്തെ ലേഖനത്തെ നൂറ്റാണ്ടുകളോളം പണ്ഡിതന്മാര്‍ ബൈബിളിന്റെ ഭാഗമായി അംഗികരിച്ചിരുന്നില്ല. ഈ ലേഖനങ്ങളെ സംബന്ധിച്ച് പി.ഒ.സി. അഥവാ റോമന്‍ കത്തോലിക്ക ബൈബിള്‍ പറയുന്നത് ഇങ്ങനെയാണ്.

''പത്രോസിനെ ഈ ലേഖനം എഴുതാന്‍ യേശുവിന്റെ പീഡനാനുഭവത്തിന് ദൃക്‌സാക്ഷിയല്ലാത്ത ഒരാള്‍ കൂടി സഹായിച്ചിട്ടുണ്ട് എന്ന് സംശയിക്കപ്പെടുന്നു. താരതമന്യേ മെച്ചമേറിയ ഗ്രീക്ക് ഭാഷ ഉപയോഗിക്കുന്ന ഈ സഹായി, പൗലോ സിന്റെ ശിഷ്യനായ ശീലാസ് ആയിരിക്കാനാണ് കൂടുതല്‍സാധ്യത. ഈ ലേഖനത്തിന്റെ ആശയാവിഷ്‌കരണത്തില്‍പൗലോസിന്റെ ലേഖനങ്ങളോടുള്ള സാമ്യത ഈ നിഗമനത്തെ ശക്തിപ്പെടുത്തുന്നു''. ഈ ലേഖനം പത്രോസ് നേരിട്ട് പൗലോസിന്റെ സഭയ്ക്ക് നല്‍കിയതല്ല മറിച്ച് ശീലാസു വഴിയായി അയച്ചു എന്നാണ് ലേഖനത്തിന്റെ ഉള്ളടക്കത്തില്‍പറയുന്നത്. യെരുശലേം കൗണ്‍സിലിന്റെ തീരുമാനം അറിയിക്കുവാന്‍ അപ്പൊസ്തലന്‍മാര്‍ നിയോഗിച്ച ശീലാസ്, പിന്നീട് പൗലോസിന്റെ പ്രവര്‍ത്തന മേഖലയില്‍താമസമാക്കുകയും അദ്ദേഹത്തിന്റെ അനുയായി ആയി മാറുകയും ചെയ്തിരുന്നു. മാത്രമല്ല, അപ്പൊസ്തലനായ പത്രോസ് മരണപ്പെട്ടത് ക്രിസ്താബ്ദം 64-67ല്‍ആണെന്നും എന്നാല്‍ഇവ എഴുതപ്പെട്ടത് 80കളിലോ അല്ലെങ്കില്‍രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലോ ആയിരിക്കാമെന്നും കത്തോലിക്ക ബൈബിളിന്റെ ആമുഖത്തില്‍പറഞ്ഞിട്ടുണ്ട്. മറ്റ് പുതിയ നിയമ പുസ്തകങ്ങളില്‍നിന്നും മനസ്സിലാകുന്ന പത്രോസിന്റെ ആദര്‍ശവുമായി ഈ ലേഖകന് യാതൊരു ബന്ധവും കാണുന്നില്ല. ഇതിന്റെ ഒരു ഭാഗത്ത് ഗ്രന്ഥകര്‍ത്താവ് പൗലോസിനെ അതിശക്തമായി ന്യായീകരിക്കുന്നുണ്ട്.

ലൂക്കോസിന്റെ അപ്പൊസ്തലപ്രവൃത്തി

പൗലോസിന്റെ സഹപ്രവര്‍ത്തകരില്‍അവസാനം വരെ കൂടെയുണ്ടായിരുന്ന പ്രധാനിയാണ് ഭിഷഗ്വരനായ ലൂക്കോസ്. ഇദ്ദേഹം യേശുവിന്റെ ജീവിതചരിത്രവും അപ്പൊസ്തലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഒരു ചരിത്രരേഖയും രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അപ്പൊസ്തലപ്രവൃത്തികള്‍ എന്ന പുസ്തകത്തെ ക്രിസ്തുമതത്തിന്റെ ആധികാരിക ചരിത്രരേഖയായിട്ടാണ് പരിഗണിക്കുന്നത്.

പൗലോസിന്റെ അന്ത്യൊക്യ സഭയുടെ പ്രവര്‍ത്തനത്തെ യെരുശലേം സഭ അംഗീകരിച്ചുവെന്ന് തെറ്റുധരിപ്പിക്കുവാനാണ് ലേഖകന്‍ ഇതില്‍ശ്രമിച്ചിട്ടുളളത്. മോശൈക ന്യായപ്രമാണം അനുഷ്ഠിക്കുന്ന വിഷയത്തില്‍യെരുശലേം സഭ വിശ്വാസികള്‍ അന്ത്യൊക്യയിലെത്തി പ്രശ്‌നമുണ്ടാക്കിയതിന്റെ പര്യവസാനമായി യെരുശലേം കൗണ്‍സിലിന്റെ താല്ക്കാലിക ഇളവിനെയാണ് ഈ ലേഖനത്തില്‍ലൂക്കോസ് ഉയര്‍ത്തിക്കാട്ടുന്നത്. ഇതിന് ശേഷം പത്രോസ് അന്ത്യൊക്യയില്‍എത്തുകയും മോശൈക ന്യായപ്രമാണം നിര്‍ബന്ധമായും അനുഷ്ഠിക്കാന്‍ യഹൂദേതര വിശ്വാസികളെ നിര്‍ബന്ധിച്ചതുമായ സംഭവങ്ങള്‍ ലൂക്കോസ് പ്രസ്തുത രചനയില്‍മറച്ചു വെച്ചു. ഇത്ര പ്രധാനപ്പെട്ട സംഭവത്തെ ഈ ഗ്രന്ഥത്തിന്റെ ഒരു ഭാഗത്തുപോലും ലേഖകന്‍ പരാമര്‍ശിച്ചിട്ടില്ല. മാത്രവുമല്ല, പത്രോസിന്റെ ഈ നിലപാടിനെ ബര്‍ണബാസ് സ്വീകരിക്കുകയും പൗലോസില്‍നിന്ന് വിട്ട് പിരിയുകയും ചെയ്തു എന്ന മര്‍മപ്രധാന വിഷയത്തിന് പകരം മറ്റൊരു വ്യക്തിപരമായ കാര്യത്തിനാണ് ഇവര്‍ പിരിഞ്ഞതെന്നാണ് ലൂക്കോസ് എഴുതിയിരിക്കുന്നത്. ക്രിസ്തുവിന്റെ മാര്‍ഗവും പൗലോസിന്റെ മാര്‍ഗവും വേര്‍പിരിയുന്ന പ്രസ്തുത സംഭവത്തെ മറച്ചുവെയ്ക്കുക വഴി ലൂക്കോസിന്റെ സത്യസന്ധതയും ഉദ്ദേശശുദ്ധിയും ഒരേസമയം വിമര്‍ശനവിധേയമായിരിക്കുകയാണ്.

പൗലോസിന്റെ ലേഖനങ്ങള്‍

യെരുശലേംസഭയില്‍യാതൊരു സ്ഥാനവുമില്ലാത്ത പൗലോസിന്റെ പതിമൂന്നു ലേഖനങ്ങളാണ് ബൈബിളിലുളളത്. ആദമിലൂടെ മനുഷ്യരില്‍പാപം ഉത്ഭവിക്കുന്നതും യേശുവിലൂടെ മനുഷ്യര്‍ക്ക് പാപമോചനം ലഭിക്കുന്നതുമാണ് ഇതിന്റെ ഇതിവൃത്തം. മോശൈക ന്യായപ്രമാണം കാലഹരണപ്പെട്ടെന്നും ഇനി ആരും അവയെ അനുസരിക്കേണ്ടതില്ലെന്നും പ്രസ്തുത ലേഖനങ്ങളില്‍സമര്‍ഥിക്കുന്നു. ഇതോടൊപ്പം യെരുശലേം സഭയെ അവമതിച്ചു കൊണ്ട് എഴുതിയ ഗലാത്യ, കൊരിന്ത്യ, റോമ ലേഖനങ്ങളും ഇവയില്‍പ്രധാന സ്ഥാനം അലങ്കരിക്കുന്നു. ക്രിസ്തുമതത്തിന്റെ ദൈവശാസ്ത്രം രൂപപ്പെടുന്നത് ഇദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെയാണ്.

യാക്കോബിന്റെ ലേഖനം

യെരുശലേം സഭയുടെ അധ്യക്ഷനായ യാക്കോബ് ഇതര മതസ്ഥരുടെ ഇടയില്‍താമസിക്കുന്ന യിസ്രയേലിന്റെ പന്ത്രണ്ട് ഗോത്രക്കാര്‍ക്ക് എഴുതിയ ഒരു ലേഖനം ബൈബിളിലുണ്ട്. മോശൈക ന്യായപ്രമാണം അനുഷ്ഠിക്കരുതെന്ന് അവിടെയുള്ള യഹൂദന്‍മാരോട് പൗലോസ് ഉപദേശിച്ചുവെന്ന് യാക്കോബും യെരുശലേം സഭയും മനസ്സിലാക്കിയിരുന്നതും ഓര്‍ക്കുമല്ലോ. ഇപ്രകാരമുള്ള ആശയങ്ങള്‍ക്ക് പൗലോസ് തെളിവുദ്ധരിച്ചത് അബ്രഹാം പിതാവിനെ ദുരുപയോഗം ചെയ്തായിരുന്നു.

''അബ്രഹാം ദൈവത്തില്‍വിശ്വസിച്ചു. അത് അദ്ദേഹത്തിന് നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ? അതുകൊണ്ട്, വിശ്വസിക്കുന്നവരത്രേ അബ്രഹാമിന്റെ മക്കള്‍ എന്ന് അറിഞ്ഞു കൊള്‍വിന്‍.''

മോശൈക ന്യായപ്രമാണം അനുഷ്ഠിക്കാതെ, വിശ്വാസംമൂലം മാത്രം രക്ഷപ്പെടുമെന്ന പൗലോസിന്റെ വാദങ്ങളെ യാക്കോബ് ഖണ്ഡിക്കുന്നതും ഇതേ സംഭവം ഉദ്ധരിച്ചാണ്.

''ഭോഷനായ മനുഷ്യ, പ്രവൃത്തികള്‍ ഇല്ലാത്ത വിശ്വാസം നിഷ്പ്രയോജനം എന്ന് നിനക്ക് തെളിയിച്ചു തരേണമോ? നമ്മുടെ പിതാവായ അബ്രഹാം പുത്രനായ യിസ്ഹാക്കിനെ യാഗപീഠത്തിന്‍മേല്‍അര്‍പ്പിച്ചപ്പോള്‍, പ്രവൃത്തിയാലല്ലോ നീതീകരിക്കപ്പെട്ടത്? അദ്ദേഹത്തിന്റെ വിശ്വാസം പ്രവൃത്തിയോടൊപ്പം വ്യാപരിച്ചുവെന്നും പ്രവൃത്തിയാല്‍വിശ്വാസം പൂര്‍ത്തീകരിക്കപ്പെട്ടുവെന്നും നിങ്ങള്‍ കാണുന്നുവല്ലോ? അബ്രഹാം ദൈവത്തെ വിശ്വസിച്ചു. അത് അദ്ദേഹത്തിന് നീതിയായി കണക്കിട്ടു എന്നുള്ള തിരുവെഴുത്ത് ഇങ്ങനെ നിറവേറുകയും അദ്ദേഹം ദൈവത്തിന്റെ സ്‌നേഹിതന്‍ എന്ന് വിളിക്കപ്പെടുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ വിശ്വാസത്താല്‍മാത്രമല്ല, പ്രവൃത്തികളാലത്രേ നീതികരിക്കപ്പെടുന്നത് എന്ന് നിങ്ങള്‍ കാണുന്നു. ആത്മാവില്ലാത്ത ശരീരം നിര്‍ജീവമായിരിക്കുന്നത് പോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിര്‍ജീവമാണ്.''

പൗലോസ് പ്രചരിപ്പിക്കുന്ന ആശയത്തില്‍യിസ്രയേല്യര്‍ വôിക്കപ്പെടാതിരിക്കേ ണ്ടതിനാണ് ഈ ലേഖനം യാക്കോബ് എഴുതിയതെന്ന് വ്യക്തം.

അനുഷ്ഠാനങ്ങള്‍

യേശുവിലൂടെ പുതിയ രണ്ട് അനുഷ്ഠാനങ്ങള്‍ കൂടി സത്യവിശ്വാസികള്‍ക്ക് ലഭിക്കുകയുണ്ടായി. എന്നാല്‍ഇവ അനുഷ്ഠിക്കുന്ന കാര്യത്തില്‍യെരുശലേം സഭയുടെയും പൗലോസിന്റെ സഭയുടെയും ലക്ഷ്യങ്ങള്‍ തമ്മില്‍രാപകല്‍വ്യത്യാസമുണ്ട്.

1. യേശുവിന്റെ പേരിലുള്ള സ്‌നാനം

ജീവിതത്തില്‍പുതിയ ആത്മീക തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിന്റെ പ്രതീ കമായി വെള്ളത്തില്‍സ്‌നാനം ചെയ്യുക എന്ന ചടങ്ങ് അക്കാലത്ത് പതിവാണ്. മറ്റ് മതസ്ഥര്‍ അബ്രഹാമിന്റെ മതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ചെയ്യേണ്ടിയിരുന്നത് സ്‌നാനവും പരിച്ഛേദനയും ആയിരുന്നു. യേശുവിന് തൊട്ടുമുമ്പ് യിസ്രയേല്യരില്‍പ്രബോധനം നടത്തിയ യോഹന്നാന്‍ സ്‌നാപകന്റെ വാക്ക് വിശ്വസിക്കുന്നവരും വെള്ളത്തില്‍മുങ്ങി സ്‌നാനപ്പെടുമായിരുന്നു. ഇതുപോലെ യേശുവിന്റെ വാക്കുകള്‍ സ്വീകരിക്കുന്നവര്‍ ഇതിന്റെ പ്രതീകമെന്നോണം വെള്ളത്തില്‍സ്‌നാനം ചെയ്യണമായിരുന്നു.

ഒരിക്കല്‍യേശു പറഞ്ഞു- ''വെള്ളത്തില്‍നിന്നും ആത്മാവില്‍നിന്നും ജനിച്ചില്ല എങ്കില്‍ദൈവരാജ്യത്തില്‍കടക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. ശരീരം ശരീരത്തിന് ജന്മം നല്‍കുന്നു; ആത്മാവിന് ജന്മം നല്‍കുന്നതോ ആത്മാവാകുന്നു. അതിനാല്‍നിങ്ങള്‍ വീണ്ടും ജനിക്കണം.'' അതായത്, മനുഷ്യന്റെ ഭൗമികം ജനനം എന്നത് ശരീരത്തിന്റെ മാത്രം ജനനമാണ്. ആത്മാവിനെ ജനിപ്പിക്കുവാന്‍ കഴിയുക ദൈവത്തിന്റെ വചനത്തിന് മാത്രമാണ്.

''(ആത്മീയമായി) ജീവിപ്പിക്കുന്നത് ആത്മാവാകുന്നു. ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. ഞാന്‍ സംസാരിച്ചിട്ടുള്ള വചനങ്ങള്‍ ആത്മാവും ജീവനും ആകുന്നു.''
ചുരുക്കത്തില്‍, ദൈവവചനമാകുന്ന ആത്മാവിനെ ഹൃദയത്തില്‍സ്വീകരിച്ചുകൊണ്ട് ആത്മീയ ജനനം പ്രാപിച്ചവരുടെ പരസ്യപ്രഖ്യാപനമാണ് സ്‌നാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്ക് സ്വീകരിച്ചവര്‍ ശിഷ്യന്‍മാര്‍ മുഖേന സ്‌നാനപ്പെട്ടു. ഇപ്രകാരം യേശുവിന്റെ പേരിലുള്ള സ്‌നാനം ലഭിച്ചവര്‍ക്ക് പിന്നീട് പരിശുദ്ധാത്മാവിന്റെ സഹായം ലഭിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ഇതായിരുന്നു യേശുവിന് ശേഷവും അപ്പൊസ്തലന്‍മാര്‍ നിര്‍വഹിച്ചിരുന്ന സ്‌നാനം എന്ന കര്‍മം.

യേശുവിന്റെ ജീവിതകാലത്തെ ഉപദേശങ്ങള്‍ എന്തെന്നറിയാന്‍ ആഗ്രഹിക്കാത്ത പൗലോസ്, അദ്ദേഹത്തിന്റെ മരണത്തെ കേന്ദ്രീകരിച്ചുകൊണ്ട് പുതിയൊരു നിര്‍വചനം സ്‌നാനത്തിന് നല്‍കി. അതിന്‍പ്രകാരം, മരണപ്പെട്ട യേശുവിന്റെ ശവസംസ്‌കരണത്തിന് സമാനമായി പാപിയായ മനുഷ്യന്‍ വെള്ളത്തില്‍മുങ്ങുന്നതോടെ യേശുവിനോടൊപ്പം മരിച്ച് അടക്കപ്പെടുന്നു എന്നും തുടര്‍ന്ന്, യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് സമാനമായി പുതിയൊരു പാപമില്ലാത്ത മനുഷ്യനായി അദ്ദേഹത്തോടൊപ്പം ഉയര്‍ത്തെഴുന്നേല്‍ക്കുന്നുവെന്നും പൗലോസ് പഠിപ്പിച്ചു. അങ്ങനെ ഈ മനുഷന്റെ പാപം ഇല്ലാതാകുകയും പുതിയ ഒരു സൃഷ്ടിയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ചുരുക്കത്തില്‍, പൗലോസിന്റെ വീക്ഷണപ്രകാരം സ്‌നാനമെന്


ക്രിസ്തുമാര്‍ഗം പൂര്‍വീകരിക്കപ്പെടണം; പക്ഷേ എങ്ങനെ?
http://www.snehasamvadam.com/article.asp?id=51
Shared By
Naseem Khan
Karunagappally