ക്രൈസ്തവ സുഹൃത്ത്: ഞങ്ങള്‍ യേശുവിനെയാണ് പിന്‍പറ്റുന്നത്; പൗലോസിനെയല്ല. അദ്ദേഹം യേശു പഠിപ്പിക്കാത്ത ഒരു കാര്യവും പുതിയതായി പഠിപ്പിച്ചിട്ടില്ല. ഞങ്ങളുടെ മതത്തിന്റെ പേര് ക്രിസ്തുമതമെന്നും വിശ്വാസികളായ ഞങ്ങളുടെ പേര് ക്രിസ്ത്യാനി യെന്നുമാണ്.
ഞാന്‍: ശരിയാണ്. തീര്‍ച്ചയായും നിങ്ങള്‍ ക്രിസ്തുമതക്കാരും ക്രിസ്ത്യാനികളു മാണ്. പക്ഷെ ക്രിസ്തു സഭക്കാരോ ക്രിസ്തുവിന്റെ അനുയായികളോ അല്ല.
അദ്ദേഹം: ഞാന്‍ ഉദ്ദേശിച്ചത് ക്രിസ്തുസഭയെ തന്നെയാണ്. പില്‍ക്കാലത്ത് അനുയാ യികള്‍ അനേകമായപ്പോള്‍ അത് ക്രിസ്തുമതമായി. നിങ്ങള്‍ ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് ആദര്‍ശത്തെയല്ല. മറിച്ച് ചില സാങ്കേതികപദങ്ങളെയാണ്. മതമെന്നും മാര്‍ഗമെന്നും എല്ലാം ഞാന്‍ ഉദ്ദേശിച്ചത് യേശുവിന്റെ യഥാര്‍ഥ അപ്പോസ്തലന്മാര്‍ ലോകത്ത് പ്രചരിപ്പിച്ച രക്ഷാസന്ദേശത്തെ കുറിച്ചാണ്.
ഞാന്‍: ക്രൈസ്തവരില്‍രണ്ട് തരത്തിലുള്ള വിഭാഗത്തെ ഞാന്‍ കണ്ടിട്ടുണ്ട്.
1. അപ്പോസ്തലന്മാര്‍ നയിച്ചത് പോലെ മൂപ്പന്മാരുടെ കീഴെ നടത്തപ്പെടുന്ന സഭകള്‍. ഇതിന്റെ തെളിവ് ബൈബിളാണ്.
2. അപ്പോസ്തലന്മാര്‍ തന്നെ പില്‍ക്കാലത്ത് സ്ഥാപിച്ചുവെന്ന് സഭാചരിത്രങ്ങള്‍ പറയു ന്ന പൗരോഹിത്യസഭകള്‍.
ഇതില്‍, ഭൂരിപക്ഷ വിഭാഗമായ പൗരോഹിത്യസഭകള്‍ ബൈബിള്‍ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ യഥാര്‍ഥ ക്രിസ്തുമാര്‍ഗത്തെ വിഗ്രഹാരാധകരുടെ മതമാക്കി മാറ്റിയെന്നും എതിര്‍കക്ഷികള്‍ ആരോപിക്കുന്നു. അതിനാല്‍പൗരോഹിത്യ സഭക്കാരായ റോമന്‍ കത്തോലിക്കരും യാക്കോബക്കാരും ഓര്‍ത്തോഡോക്‌സുകാരും രക്ഷപ്പെടണമെങ്കില്‍ക്രിസ്തുമതം ഉപേക്ഷിച്ച് ക്രിസ്തുമാര്‍ഗത്തിലേക്ക് എത്തണമെന്ന് പെന്തക്കൊസ്തു വിഭാഗങ്ങള്‍ സമര്‍ഥിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
അദ്ദേഹം: ശരിയാണ്. ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാ മതക്കാരി ലുമുണ്ട്. ഞങ്ങളുടെ വേദഗ്രന്ഥം ബൈബിള്‍ മാത്രമാണ്. ഞങ്ങളുടെ ഇടയിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ വസ്തുത പരിശോധിക്കപ്പെടേണ്ടതും ബൈബിള്‍ എന്ന ഏക മാനദണ്ഡത്തിലാണ്.
ഞാന്‍: ക്രൈസ്തവ വിഭാഗങ്ങളുടെ ഇടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരി ക്കാന്‍ തീര്‍ച്ചയായും ബൈബിള്‍ തന്നെയാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍ബൈബി ളിന് അകത്തുള്ള രണ്ട് ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നം വിലയിരു ത്തേണ്ടത് ഏത് മാനദണ്ഡത്തിലാണ്?
അദ്ദേഹം: താങ്കള്‍ പറഞ്ഞത് മനസ്സിലായില്ല.
ഞാന്‍: യേശുവിനെ കുറിച്ച് വ്യത്യസ്തമായ രണ്ട് സുവിശേഷം പ്രചരിപ്പിക്കുന്ന വിഭാഗ ങ്ങള്‍ ബൈബിളിലുണ്ട്. താങ്കള്‍ക്ക് അറിയുമോ?
അദ്ദേഹം: ബൈബിളില്‍ഞാന്‍ മൂന്ന് വിഭാഗം വിശ്വാസക്കാരെയാണ് പ്രധാനമായും കണ്ടിട്ടുള്ളത്.
1. വിഗ്രഹാരാധകര്‍ (ജാതികള്‍) 2. യഹൂദന്മാര്‍ 3. യേശുവിന്റെ അനുയായികള്‍ ഇവരില്‍ആരെയെങ്കിലുമാണോ താങ്കള്‍ ഉദ്ദേശിക്കുന്നത്?
ഞാന്‍: അല്ല. യേശു ക്രിസ്തുവിനെ വിശ്വസിക്കുന്ന രണ്ട് വിഭാഗങ്ങളെ കുറിച്ചാണ് ഞാന്‍ പറയുന്നത്.
അദേഹം: ഏയ്! അങ്ങനെയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
ഞാന്‍: താങ്കള്‍ ബൈബിള്‍ പുതിയ നിയമ ഭാഗത്തിലെ ഗലാത്യലേഖനം എടുക്കുക. ഇങ്ങനെയൊരു ലേഖനം പൗലോസ് എഴുതാനുള്ള സാഹചര്യമെന്താണെന്ന് അറി യുമോ?
അദ്ദേഹം: ഇല്ല. ഞാന്‍ അങ്ങനെ കൂടുതല്‍ശ്രദ്ധിച്ചിട്ടില്ല.
ഞാന്‍: യഹുദേതര ജനവിഭാഗമായിരുന്ന ഗലാത്യരോട് ആദ്യമായി സുവിശേഷം അറിയിച്ചത് പൗലോസാണ്. പില്‍ക്കാലത്ത് ഇവരുടെ അടുക്കല്‍മറ്റൊരു സുവിശേഷവുമായി കുറെ ആളുകള്‍ എത്തുകയും ഗലാത്യര്‍ അവരില്‍വിശ്വസിക്കുകയും ചെയ്തു. ഇവരുടെ മനംമാറ്റത്തിനെ വിമര്‍ശിക്കുന്നതിനും തന്റെ ആശയത്തിലേക്ക് അവരെ തിരിച്ച് കൊണ്ടുവരുന്നതിനുമാണ് പൗലോസ് പ്രസ്തുത ലേഖനം എഴുതിയത്.
അദ്ദേഹം: അതിനെന്താ കുഴപ്പം? തീര്‍ച്ചയായും അങ്ങനെ ചെയ്യാന്‍ യോഗ്യതയുള്ള വ്യക്തിയാണ് പൗലോസ്. അല്ലെങ്കിലും വഴിതെറ്റിയവരെ നേര്‍വഴിയില്‍എത്തിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തില്‍പെട്ട കാര്യമാണ് അദ്ദേഹത്തെ ദര്‍ശനത്തിലൂടെ തെരഞ്ഞെടുത്ത് സുവിശേഷ വേല ഏല്‍പിച്ചത് യേശുവാണല്ലോ
ഞാന്‍: വ്യക്തിപരമായി ഒരാള്‍ക്കുണ്ടായ അനുഭവം എന്തുമാകട്ടെ, പിന്നീടുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികളാണല്ലോ നമുക്ക് വിലയിരുത്താന്‍ സാധിക്കുക. ഈ അടിസ്ഥാനത്തില്‍പൗലോസിന്റെ പ്രവര്‍ത്തനങ്ങളെ യേശുവിന്റെ അപ്പോസ്തല ന്മാരുടെ ഭാഗത്ത് നിന്ന് കൊണ്ട് പഠിക്കുന്നതിന് താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ടോ?
അദ്ദേഹം: എന്ത് ബുദ്ധിമുട്ട്? ബൈബിളിലെ ഉദയനക്ഷത്രമായ യേശുക്രിസ്തുവിനെ കഴിഞ്ഞാല്‍ഏറ്റവും ശോഭയേറിയ നക്ഷത്രമാണ് അപ്പോസ്തലനായ പൗലോസ്. താങ്കള്‍ക്ക് അതില്‍സംശയമുണ്ടോ?
ഞാന്‍: തീരെ സംശയമില്ല. യഥാര്‍ഥത്തില്‍, ബൈബിളില്‍യേശുവും പൗലോസു മേയുള്ളൂ; അഥവാ യേശുവിന്റെ ദൗത്യത്തെ കുറിച്ചുള്ള പൗലോസിന്റെ വ്യാഖ്യാനം മാത്രമാണ് ബൈബിള്‍. എന്നാല്‍ഇത് യഥാര്‍ഥ അപ്പോസ്തലന്മാര്‍ക്ക് സ്വീകാര്യമാ ണോയെന്ന് താങ്കള്‍ ചിന്തിച്ചിട്ടുണ്ടോ?
അദ്ദേഹം: പൗലോസെന്താ, അപ്പോസ്തലന്മാരുടെ ശത്രുവാണോ?
ഞാന്‍: തെളിവുകള്‍ നല്‍കിയതിന് ശേഷം പറയാമെന്നാണ് കരുതിയിരുന്നത്. എന്നാലും താങ്കള്‍ തുടക്കത്തില്‍തന്നെ ചോദിച്ചതുകൊണ്ട് മാത്രം പറയുകയാണ്. തീര്‍ച്ചയായും അപ്പോസ്തലന്മാരുടെ ശത്രുവാണ് പൗലോസ്.
അദ്ദേഹം: ഇല്ല. ഇതിന് നിങ്ങള്‍ എന്ത് തെളിവ് നിരത്തിയാലും ഞാന്‍ അംഗീകരിക്കു കയില്ല.
ഞാന്‍: ഇതിന് എന്റെ തെളിവ് ബൈബിള്‍ മാത്രമാണ്. നിങ്ങള്‍ ക്രിസ്ത്യാനിയാ യിരിക്കുന്നിടത്തോളം എന്റെ തെളിവിനെ തള്ളുവാന്‍ സാധിക്കുകയില്ല.
അദ്ദേഹം: എവിടെ? എപ്പോള്‍? എങ്ങനെ?
ഞാന്‍: താങ്കള്‍ ശാന്തനായി ഇരിക്കൂ, നമുക്ക് കാര്യങ്ങള്‍ ഒരുമിച്ച് പരിശോധിക്കാം. താങ്കള്‍ക്ക് താത്പര്യമില്ലെങ്കില്‍നമുക്ക് ചര്‍ച്ച ഇവിടെ നിര്‍ത്താം.
അദ്ദേഹം: ഏയ്! എനിക്ക് കുഴപ്പമൊന്നുമില്ല. എന്തൊക്കെയാണ് താങ്കള്‍ക്ക് ബൈബി ളില്‍നിന്ന് ലഭിച്ച തെളിവുകള്‍?
ഞാന്‍: പുതിയ നിയമ ഭാഗത്തിലെ സുപരിചിതമായ രണ്ട് പുസ്തകങ്ങളിലാണ് ഇക്കാര്യം വിവരിക്കുന്നത്.
1. അപ്പോസ്തല പ്രവൃത്തി
2. ഗലാത്യ ലേഖനം
അദ്ദേഹം: ഇതില്‍ഗലാത്യ ലേഖനമെഴുതിയത് പൗലോസും അപ്പോസ്തല പ്രവൃത്തി എഴുതിയത് അദ്ദേഹത്തിന്റെ സന്തതസ ഹചാരിയായ ലൂക്കോസുമാണ്. പിന്നെങ്ങ നെയാണ് താങ്കള്‍ക്ക് ഇതില്‍നിന്നും പൗലോസിനെ കുറ്റക്കാരനാക്കാന്‍ സാധിക്കുക?
ഞാന്‍: ചിലപ്പോള്‍ മനുഷ്യര്‍ എല്ലാ തെളിവുകളും നശിപ്പിച്ചാലും അവരുടെ ശ്രദ്ധയി ല്‍പെടാത്ത ചിലത് നിലനില്‍ക്കുമെന്ന് കേട്ടിട്ടില്ലേ? ഇത് പോലുള്ള ഒരു ദൈവി കസഹായം ഇക്കാര്യത്തിലും പ്രകടമാണ്. താങ്കള്‍ ഗലാത്യ ലേഖനം 1:6-8 വരെ ഒന്നു വായിക്കുക.
അദ്ദേഹം: ''ക്രിസ്തുവിന്റെ കൃപയാല്‍നിങ്ങളെ വിളിച്ചവനെ വിട്ട് ഇത്രവേഗം നിങ്ങള്‍ വേറൊരു സുവിശേഷത്തിലേയ്ക്ക് തിരിയുന്നതില്‍ഞാന്‍ ആശ്ചര്യപ്പെടുന്നു. അതു വാസ്തവത്തില്‍സുവിശേഷമേയല്ല. ചിലര്‍ നിങ്ങളെ ചിന്താക്കുഴപ്പത്തിലാക്കി ക്രിസ്തു വിന്റെ സുവിശേഷം മറിച്ചു കളയുവാന്‍ ശ്രമിക്കുകയത്രെ ചെയ്യുന്നത്. എന്നാല്‍ഞങ്ങള്‍ നിങ്ങളോട് അറിയിച്ചതല്ലാത്ത മറ്റൊരു സുവിശേഷം ഞങ്ങളോ, സ്വര്‍ഗത്തില്‍നിന്നുള്ള ഒരു ദൂതനോ അറിയിച്ചാല്‍അയാള്‍ ശപിക്കപ്പെട്ടവന്‍''
ഞാന്‍: മതി. ഈ ഭാഗം വ്യക്തമായും പൗലോസിന്റെതല്ലാത്ത മറ്റൊരു സുവിശേഷകരെ കുറിച്ച് പറയുന്നത് മനസ്സിലായല്ലോ?
അദ്ദേഹം: അതേ, പക്ഷെ ആരാണത്?
ഞാന്‍: ആ സുവിശേഷകര്‍ ആരാണെന്ന് അറിയുന്നതിന് മുമ്പ് ഇവരുടെ സുവിശേഷ ത്തില്‍വിശ്വസിച്ച ഗലാത്യര്‍ക്ക് എന്ത് പുതിയ മാറ്റമാണ് സംഭവിച്ചതെന്ന് നോക്കാം.
അദ്ദേഹം: അവര്‍ യേശുവിനെ അവിശ്വസിച്ചോ?
ഞാന്‍: ഒരിക്കലുമില്ല. എന്നാല്‍അവര്‍ യേശുവില്‍വിശ്വസിക്കുന്നതോടൊപ്പം മോശൈക ന്യായപ്രമാണത്തെ രക്ഷാമാര്‍ഗമായികണ്ട് പിന്‍പറ്റാന്‍ തുടങ്ങി. അവര്‍ ശബത്ത് ആചരിക്കാനും പരിഛേദന ഏല്‍ക്കാനും മറ്റ് ഇതര കര്‍മങ്ങള്‍ അനുഷ്ഠിക്കാ നും തീരുമാനിച്ചു. ഒരു ഭാഗത്ത് ഗലാത്യരെ പൗലോസ് അഭിസംബോധന ചെയ്യുന്നത് തന്നെ ഇങ്ങനെയാണ്. ''ന്യായപ്രമാണത്തിന്‍ കീഴില്‍ഇരിക്കാന്‍ ഇച്ഛിക്കുന്നവരെ'' (4:21)
അദ്ദേഹം: ഗലാത്യരുടെ നിലപാട് എനിക്ക് അംഗീകരിക്കാന്‍ കഴിയുകയില്ല. കാലഹര ണപ്പെട്ട മോശെയുടെ നിയമങ്ങള്‍ അനുസരിക്കേണ്ട ഒരാവശ്യവും ക്രിസ്ത്യാനിയ്ക്കില്ല.
ഞാന്‍: ശരിയാണ്, ക്രിസ്ത്യാനിയ്ക്ക് മോശെയുടെ നിയമം അനുസരിക്കേണ്ട ആവശ്യ മില്ല. കാരണം നിങ്ങള്‍ അപ്പോസ്തലന്മാരുടെ അനുയായികളല്ല, മറിച്ച് നിങ്ങള്‍ പൗലോസിന്റെ യഥാര്‍ഥ മക്കളാണ്.
അദ്ദേഹം: എന്താ, അപ്പോസ്തലന്മാരാണോ ഗലാത്യരോട് ന്യായപ്രമാണം അനുസരി ക്കാന്‍ പറഞ്ഞത്?
ഞാന്‍: അതേ, ഗലാത്യരെ പോലുള്ള യഹൂദേതര വിശ്വാസികളും ന്യായപ്രമാണം നിര്‍ബന്ധമായും അനുസരിക്കണമെന്ന് പ്രഖ്യാപിച്ചത് അപ്പോസ്തല പ്രമുഖനായ പത്രോസാണെന്ന് പൗലോസ് തന്നെ തുറന്ന് പറയുന്നുണ്ട്. താങ്കള്‍ ഗലാത്യ 2:14 വായിച്ചു നോക്കുക.
അദ്ദേഹം: ശരിയാണ്. പത്രോസ് അങ്ങനെ നിര്‍ബന്ധിച്ചുവെന്ന് അവിടെ എഴുതിയി ട്ടുണ്ട്.
ഞാന്‍: അങ്ങനെയെങ്കില്‍യഹൂദേതര ക്രിസ്തു വിശ്വാസികളായ ഗലാത്യരെ ന്യായപ്രമാണത്തിലേക്ക് നിര്‍ബന്ധിച്ചത് അപ്പോസ്തലന്മാരോ അല്ലെങ്കില്‍അവരുടെ അനുയായി കളോ ആണെന്ന് വ്യക്തമല്ലേ?
അദ്ദേഹം: അതല്ലാതെ മൂന്നാമതൊരു സുവിശേഷകരെ കുറിച്ച് ബൈബിളില്‍സൂചനയി ല്ലാത്ത സ്ഥിതിയ്ക്ക് നിങ്ങള്‍ പറഞ്ഞത് സത്യമാകാനാണ് സാധ്യത. നിങ്ങള്‍ അപ്പോ സ്തലന്മാരെയും പൗലോസിനെയും വേറിട്ട് പഠിച്ചിട്ടുണ്ടോ? എന്താണ് നിങ്ങള്‍ക്ക് കിട്ടിയ മറ്റ് വിവരങ്ങള്‍?
ഞാന്‍: അക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഞാന്‍ കൃത്യമായി എഴുതി കൊണ്ടു വന്നിട്ടുണ്ട്. ഇപ്പോള്‍ ദൈവപുത്രത്വം എന്ന പദത്തിന് പൗലോസ് നല്‍കിയ നൂതന വ്യാഖ്യാനം ശ്രദ്ധിയ്ക്കാം.
അദ്ദേഹം: ശരി അദ്ദേഹം വരുത്തിയ വ്യത്യാസങ്ങള്‍ എന്തെല്ലാമാണ്?
ഞാന്‍: രണ്ട് രീതിയിലുള്ള സുവിശേഷകര്‍ ഇവരാണല്ലോ
1. മോശൈക ന്യായപ്രമാണത്തെ ഉപേക്ഷിച്ച പൗലോസിന്റെ അനുയായികള്‍
2. മോശൈക ന്യായപ്രമാണം പിന്‍തുടരുന്ന അപ്പോസ്തല കക്ഷികള്‍
ഇവിടെ, ദൈവ പുത്രത്വ പദവി അപ്പോസ്തല കക്ഷിയ്ക്കില്ലായെന്ന് പൗലോസ് വാദിച്ചില്ല. നേരെ മറിച്ച് അവരെ തങ്ങളെക്കാള്‍ തരംതാഴ്ത്തുകയാണ് ചെയ്തത്.
അദ്ദേഹം: തരംതാഴ്ത്തുകയോ എങ്ങനെ?
ഞാന്‍: അതേ, അദ്ദേഹം ഇതിന് രണ്ട് ഉദാഹരണങ്ങളാണ് പറഞ്ഞത്.
ആദ്യത്തെ ഉദാഹരണം ഇതാണ്. മേല്‍നോട്ടക്കാരന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ നിര്‍ബന്ധിതനായ ഉടമസ്ഥന്റെ കുട്ടി. ഇവന്‍ അവകാശങ്ങളെയും അധികാരങ്ങളും ഉള്ള യഥാര്‍ഥ മകനാണെങ്കിലും മേല്‍നോട്ടക്കാരന്റെ കല്‍പനകള്‍ ലംഘിക്കാന്‍ കഴിവി ല്ലാത്തതിനാല്‍അടിമയെപ്പോലുള്ള പുത്രനാണ്. ഇത് പോലെ ദൈവ മക്കളായ അപ്പോ സ്തല കക്ഷികള്‍ മോശൈക ന്യായപ്രമാണം അനുസരിക്കുന്നതിനാല്‍സ്വാതന്ത്ര്യമില്ലാത്ത മകനെ പോലെയാണ്.
എന്നാല്‍യേശുവില്‍വിശ്വസിച്ചതിന് ശേഷം ന്യായപ്രമാണം ഉപേക്ഷിച്ച പൗലോ സിന്റെ കക്ഷികള്‍, പ്രായപൂര്‍ത്തിയായ പുത്രനെ പോലെയാണ്. അവര്‍ ആരുടെയും നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരല്ലാത്തതിനാല്‍അടിമയല്ല, മറിച്ച് സ്വതന്ത്രരാണ്.
ഇപ്പോള്‍ തരംതാഴ്ത്തല്‍എങ്ങനെയാണെന്ന് താങ്കള്‍ക്ക് മനസ്സിലായോ?
അദ്ദേഹം: ഉവ്വ്. ഇത് ശരിക്കും അത്ഭുതമായിരിക്കുന്നു. ഏതാണ് രണ്ടാമത്തെ ഉപമ?
ഞാന്‍: പൗലോസ് ഇതേ ആശയം തന്നെ അബ്രഹാം പിതാവിന്റെ സംഭവത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്? താങ്കള്‍ 4:21 നോക്കുക
അദ്ദേഹം: ശരി, താങ്കള്‍ പറഞ്ഞോളൂ
ഞാന്‍: ഇവിടെ, പൗലോസ് രണ്ട് തരത്തിലുള്ള സുവിശേഷത്തെ ഉപമിക്കുന്നത് അബ്ര ഹാമിന്റെ രണ്ട് ഭാര്യമാരോടാണ്.
ഒന്ന്: അടിമ പ്രകൃതിയിലുള്ള സുവിശേഷകരായ അപ്പോസ്തല കക്ഷികളെ അബ്രഹാ മിന്റെ ഭാര്യയും അടിമയുമായിരുന്ന ഹാഗാറിനോടാണ് ഉപമിക്കുന്നത്.
രണ്ട്: നിയമത്തില്‍നിന്നും സ്വാതന്ത്ര്യം നല്‍കുന്ന സുവിശേഷകരായ തന്റെ കക്ഷികളെ സാറയെന്ന സ്വതന്ത്ര ഭാര്യയോടും.
ഈ ഭാഗത്ത്, അന്നത്തെ ഹാഗാര്‍ ഇന്നത്തെ യെരുശലേമിന് തുല്യമാണെന്നും അവള്‍ അവിടെയിരുന്ന് ജനിപ്പിക്കുന്നത് യിസ്മായേലിനെപ്പോലുള്ള അടിമപുത്രന്മാരെയാണെ ന്നും പൗലോസ് ആക്ഷേപിക്കുന്നു. എന്നാല്‍പൗലോസിന്റെ പുതിയ സഭയായ 'മീതെയുള്ള യെരുശേലം' അന്നത്തെ സ്വതന്ത്ര സ്ത്രീയെയാണ് പ്രതിനീധികരിക്കുന്ന തെന്ന് പൗലോസ് പ്രഖ്യാപിക്കുന്നു.
അദ്ദേഹം: അപ്പോള്‍ പൗലോസ് അപ്പോസ്തലന്മാരെ എതിര്‍ക്കുകയായിരുന്നോ?
ഞാന്‍: വെറും എതിര്‍പ്പ് മാത്രമല്ല, തന്റെ യഹൂദേതര സഭകളില്‍നിന്നും ചവിട്ടി പുറ ത്താക്കുകയായിരുന്നു.
അദ്ദേഹം: എങ്ങനെ?
ഞാന്‍: താങ്കള്‍ പൗലോസ് പറഞ്ഞ ബാക്കി ഭാഗംകൂടി ശ്രദ്ധിക്കുക അടിമയുടെ മകന്‍ സ്വതന്ത്രയുടെ മകനോടുകൂടെ ഇരിക്കാന്‍ അവകാശമില്ല. അതിനാല്‍അടിമയെയും മകനെയും പുറത്താക്കുക''
ഇവിടെ അടിമയും മകനും ആരാണെന്ന് മനസ്സിലായോ?
അദ്ദേഹം: ഉവ്വ്. അടിമയെന്നത് അപ്പൊസ്തലന്‍മാരുടെ ക്രിസ്തു സഭ, മക്കള്‍ എന്നത് അവരുടെ അനുയായികളും അല്ലേ?
ഞാന്‍: അന്ന് പൗലോസ് പുതിയ പേരിട്ട 'മീതെയുള്ള യെരുശേലം' എന്ന ക്രിസ്ത്യാനി സഭയുടെ പിന്തുടര്‍ച്ചക്കാരാണ് ഇന്നത്തെ ക്രൈസ്തവര്‍. അല്ലാതെ ഇത് യഥാര്‍ഥ ക്രിസ്തു സഭയുടെ പിന്‍ഗാമികളല്ല, മറിച്ച് ശത്രുക്കളാണ്.
അദ്ദേഹം: അപ്പോള്‍ അപ്പൊസ്തലനായ പൗലോസ്...
ഞാന്‍: ഇനിയും അദ്ദേഹത്തെ അപ്പോസ്തലന്‍ എന്ന് വിളിക്കുകയോ? യേശു തെര ഞ്ഞെടുത്ത അപ്പോസ്തലന്മാരെ പുറത്താക്കുകയും യേശുവിന്റെ സുവിശേഷത്തെ അട്ടിമറിക്കുകയും ചെയ്യുന്നതാണോ അപ്പോസ്തല യോഗ്യത?
അദ്ദേഹം: പൗലോസിന്റെ സഭയാണോ പിന്നീട് കൊണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുമതമാക്കിയത്?
ഞാന്‍: അതേ. പൗലോസ് വിത്ത് പാകിയ ദുരുപദേശം വളര്‍ത്തി വിപുലമാക്കിയത് കൊണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ്. അങ്ങനെയാണ് ദൈവപുത്രത്തിന്റെ നിര്‍വചനം ഇന്ന് നിഖ്യ വിശ്വാസപ്രമാണത്തില്‍കാണുന്ന രൂപത്തില്‍എത്തിയത്. ഇതിന് കാരണമായതാകട്ടെ അദ്ദേഹത്തിന്റെ പഴയ ബാബിലോണ്യ അഥവാ മിത്രാസ് മതം. വിഗ്രഹാരാധനയുടെ തുടക്കമായി ബൈബിള്‍ വിവരിക്കുന്ന നിമ്രോദിന്റെ പഴയ ബാബേല്‍തന്നെയാണിത്. അങ്ങനെ വിഗ്രഹരാധനയുടെയും അനാചാരങ്ങളുടേയും മാതാവായ ബാബിലോണിലേക്ക് ഒഴുകിയെത്തിയത് യേശുവിന്റെ സഭയല്ല മറിച്ച് പൗലോസിന്റെ ക്രിസ്ത്യാനി സഭയാണ്.
അദ്ദേഹം: ശരിയാണ്. എല്ലാ പൗരോഹിത്യ ക്രിസ്തുസഭകളും ബാബിലോണ്യ മതത്തില്‍നിന്നും കടമെടുത്തതാണെന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്.
ഞാന്‍: ഇന്ന് റോമന്‍ കത്തോലിക്ക തുടങ്ങിയ ക്രിസ്തുവിഭാഗങ്ങള്‍ക്ക് ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ലായെന്ന് ഞാന്‍ പറഞ്ഞാല്‍, എന്നെ പിന്‍താങ്ങാന്‍ എല്ലാ പെന്തക്കോസ്ത് വിഭാഗങ്ങളും കുടെയുണ്ടാകും. അതിനുള്ള എല്ലാ തെളിവുകളും നിരത്തി അവര്‍ ധാരാളം പൗരോഹിത്യ സഭക്കാരെ അവരിലേക്ക് ചേര്‍ക്കുന്നുമുണ്ട്. അവര്‍ കുരിശും, ക്രിസ്തുമസും, ഈസ്റ്ററും, മറിയയോടും, പുണ്യവാളന്മാരോടുമുള്ള ആരാധനകളുമെല്ലാം ഉപേക്ഷിക്കുകയും ബൈബിള്‍ പരമവാധി അനുസരിച്ചുകൊണ്ട് ക്രിസ്തുസഭയാകാന്‍ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ബൈ ബിള്‍ അന്ധമായി വിശ്വസിക്കുന്നതിനാല്‍ഇവര്‍ക്ക് എത്തിച്ചേരാന്‍ കഴിയുക പൗലോസിന്റെ ക്രിസ്ത്യാനി സഭയിലാണ്.
അദ്ദേഹം: എങ്കില്‍പിന്നെ എന്താണ് ചെയ്യേണ്ടത്?
ഞാന്‍: അല്‍പംകൂടി സത്യാന്വേഷണത്വരയോടെ ബൈബിളിനകത്തുള്ള രണ്ട് കക്ഷികളെ കൂടി വേറിട്ട് പഠിക്കാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കണം. ബൈബിളിനെ അന്ധമായി വിശ്വസിക്കുന്നത് ഉപേക്ഷിച്ചിട്ട് യേശുവിനെയും അപ്പോസ്തലന്മാരെയും അന്ധമായി വിശ്വസിച്ചുകൊണ്ട് മുന്നോട്ടു പോയാല്‍യഥാര്‍ഥ ക്രിസ്തുസഭ കണ്ടെത്താനാകും. അവര്‍ യേശുവിന്റെ സുവിശേഷവും മോശൈക ന്യായപ്രമാണവും ഏകദൈവവിശ്വാസവും പരിഛേദനയും താടിയുമൊക്കെയുള്ള ഒരു വിഭാഗമാണെന്ന് തിരിച്ചറിവുണ്ടാകും. എന്നിട്ട് കണ്ണുതുറന്ന് പരിസരമൊന്നു നീരിക്ഷിച്ചാല്‍എളുപ്പത്തില്‍നിങ്ങള്‍ക്ക് ക്രിസ്തുസഭയുടെ പിന്‍തലമുറക്കാരെ കണ്ടെത്താന്‍ സാധിക്കും.
അദ്ദേഹം: നിങ്ങള്‍ പറഞ്ഞുവരുന്നത് എനിക്ക് മനസ്സിലായി. ഏതായാലും ഞാന്‍ വിശദമായി ഇതൊന്നു പഠിക്കട്ടെ. എന്നിട്ട് നമുക്ക് ഒന്നു കൂടെ കാണണം. ആട്ടെ, എനിക്ക് തരാമെന്ന് പറഞ്ഞ ലേഖനം എവിടെ?
ഞാന്‍ കയ്യില്‍സൂക്ഷിച്ചിരുന്ന ലേഖനം അദ്ദേഹത്തിന് കൈമാറി. അത് തുറന്നുനോ ക്കിയ അദ്ദേഹം അതിന്റെ തലക്കെട്ട് എനിക്ക് കേള്‍ക്കാവുന്ന ശബ്ദത്തില്‍വായിച്ചു. 'ക്രിസ്ത്യാനിസഭ ക്രിസ്തുവിന്റെ സഭയല്ല.'
ഞാന്‍: അതേ, പൗലോസിന്റെ ക്രിസ്ത്യാനിസഭ ഒരിക്കലും യഥാര്‍ഥ ക്രിസ്തുസഭയല്ല, താങ്കളെ അല്ലാഹു സന്മാര്‍ഗത്തിലാകട്ടെ.
|