മുജാഹിദുകള്‍ , ഹദീസുകള്‍

4) അബ്ദുല്ല(റ) നിവേദനം: പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെന്ന് തിരുമേനി(സ) യോട് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: സമയത്ത് നമസ്കരിക്കുന്നത് തന്നെ. പിന്നീട് ഏതെന്ന് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍. പിന്നീട് ഏതെന്ന് ഞാന്‍ ചോദിച്ചു. തിരുമേനി(സ) അരുളി: അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യല്‍. അബ്ദുല്ല(റ) പറയുന്നു. ഇക്കാര്യങ്ങളെല്ലാം തിരുമേനി(സ) എന്നോട് അരുളിയതാണ്. തിരുമേനി(സ) യോട് ഞാന്‍ കൂടുതല്‍ ചോദിച്ചിരുന്നെങ്കില്‍ തിരുമേനി(സ) എനിക്ക് വര്‍ദ്ധനവ് നല്കുമായിരുന്നു. (ബുഖാരി. 1. 10. 505)
 
11) ഇബ്നു അബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തുദിവസങ്ങളില്‍ നിര്‍വ്വഹിക്കപ്പെടുന്ന പുണ്യകര്‍മ്മങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം ഈ ദിവസങ്ങളൊഴിച്ചുള്ള മറ്റേത് ദിവസങ്ങളില്‍ നിര്‍വ്വഹിച്ചാലും ലഭിക്കുകയില്ല. അപ്പോള്‍ സഹാബിമാര്‍ ചോദിച്ചു. ജിഹാദ് ചെയ്താലും? നബി(സ) പറഞ്ഞു: ജിഹാദ് ചെയ്താലും തത്തുല്യ പ്രതിഫലം ലഭിക്കുകയില്ല. പക്ഷെ, ഒരു പുരുഷനൊഴികെ അപകടസാധ്യതയുള്ള ഒരന്തരീക്ഷത്തിലേക്ക് ജീവനും ധനവും കൊണ്ട് അവനിറങ്ങി. എന്നിട്ട് ഒരു നേട്ടവും കൊണ്ട് അവന്‍ മടങ്ങിപ്പോകുന്നില്ല. (എല്ലാം അവന്‍ ബലികഴിച്ചു). (ബുഖാരി. 2. 15. 86)
 
6) അബൂഹുറൈറ(റ) പറയുന്നു. നബി(സ) അരുളി: വല്ലവനും ഒരു ജോലി സാധനങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചിലവഴിച്ചാല്‍ സ്വര്‍ഗ്ഗത്തിന്റെ വാതില്‍ക്കല്‍ നിന്നും വിളിച്ചു പറയപ്പെടും. ദേവദാസാ! ഈ കവാടമാണ് നിനക്ക് നല്ലത്. നമസ്കരിച്ചവരെ നമസ്കാരത്തിന്റെ കവാടത്തില്‍ നിന്നും ജിഹാദ് ചെയ്തവരെ ജിഹാദിന്റെ വാതില്‍ക്കല്‍ നിന്നും നോമ്പുകാരെ റയ്യാന്‍ വാതില്‍ക്കല്‍ നിന്നും ധര്‍മ്മം ചെയ്തവരെ ധര്‍മ്മത്തിന്റെ വാതില്‍ക്കല്‍ നിന്നും വിളിക്കപ്പെടും. അപ്പോള്‍ അബൂബക്കര്‍(റ) പറഞ്ഞു: പ്രവാചകരേ! എന്റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് പ്രായശ്ചിത്തമാണ്. ഈ വാതിലുകളില്‍ ഏതെങ്കിലുമൊരു വാതിലില്‍ നിന്ന് വല്ലവനെയും വിളിച്ചു കഴിഞ്ഞാല്‍ അവന് വിഷമമൊന്നുമില്ല. എന്നാല്‍ ഈ വാതിലുകളില്‍ എല്ലാറ്റില്‍ നിന്നും ആരെങ്കിലും വിളിക്കുമോ? നബി(സ) അരുളി: അതെ. വിളിക്കുന്നതാണ്. നീ അവരില്‍ പെട്ടവനാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (ബുഖാരി. 3. 31. 121)
 
3) അബൂസഈദ്(റ) നിവേദനം: പ്രവാചകരേ! മനുഷ്യരില്‍ ഏറ്റവും ശ്രേഷ്ഠന്‍ ആരാണെന്ന് അവിടുന്നു ചോദിക്കപ്പെട്ടു. നബി(സ) അരുളി: തന്റെ ധനം കൊണ്ടും ദേഹം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്ന വിശ്വാസി. ശേഷം ആരാണെന്ന് വീണ്ടും ചോദിച്ചു. നബി(സ) പ്രത്യുത്തരം നല്‍കി. ഏതെങ്കിലുമൊരു മലഞ്ചെരുവില്‍ ആണെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചുകൊണ്ടും മനുഷ്യരെ ഉപദ്രവിക്കുന്നതു വര്‍ജ്ജിച്ചുകൊണ്ടും ജീവിക്കുന്നവന്‍. (ബുഖാരി. 4. 52. 45)
 
4) അബൂഹൂറൈറ(റ) നിവേദനം: നബി(സ) അരുളിയതായി ഞാന്‍ കേട്ടു. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മയുദ്ധം ചെയ്യുന്നവന്റെ ഉപമ-ആരാണ് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടുന്നവനെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ - നോമ്പനുഷ്ഠിക്കുകയും രാത്രി നമസ്കരിക്കുകയും ചെയ്യുന്നവന്റെതുപോലെയാണ്. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവന്‍ മരിക്കുന്നപക്ഷം അവന് സ്വര്‍ഗ്ഗം പ്രദാനം ചെയ്യും. അങ്ങിനെയല്ല, സുരക്ഷിതമായി യുദ്ധത്തില്‍ നിന്ന് മടങ്ങുന്ന പക്ഷം അവനില്‍ നിന്നുള്ള പുണ്യവും യുദ്ധത്തില്‍ കൈവന്ന ധനവും അവന്ന് ലഭിക്കുന്നു. ഇവ രണ്ടിലേതെങ്കിലുമൊന്ന് അവന്ന് ലഭിക്കുമെന്ന് അല്ലാഹു ഉത്തരവാദിത്തമേറ്റെടുത്തിരിക്കുന്നു. (ബുഖാരി. 4. 52. 46)
 
5) അബൂഹൂറൈ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും നമസ്കാരം നിലനിര്‍ത്തുകയും റമളാനില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്താല്‍ അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കല്‍ അല്ലാഹുവിന്റെ ബാധ്യതയാണ്. അവന്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുകയോതാന്‍ ജനിച്ച ഭൂമിയില്‍(വെറുതെ)ഇരിക്കുകയോ ചെയ്താലും ശരി. അപ്പോള്‍ അനുചരന്മാര്‍ ചോദിച്ചു: പ്രവാചകരേ! ഞങ്ങള്‍ ഈ സന്തോഷവാര്‍ത്ത ജനങ്ങളെ അറിയിക്കട്ടെയോ? നബി(സ) അരുളി: നിശ്ചയം സ്വര്‍ഗ്ഗത്തില്‍ നൂറ് പദവികള്‍ ഉണ്ട്. അവ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍ക്ക് അവന്‍ ഒരുക്കി വെച്ചിരിക്കുന്നു. അവയിലെ ഈ രണ്ടു പദവികള്‍ക്കിടയില്‍ ആകാശഭൂമികള്‍ക്കിടയിലുള്ളത്ര അന്തരമുണ്ട്. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുമ്പോള്‍ ഫിര്‍ദൌസിനെ ചോദിക്കുവിന്‍. നിശ്ചയം അതാണ്. സ്വര്‍ഗ്ഗത്തിലെ മധ്യഭാഗവും ഏറ്റവും ഉന്നതപദവിയുമാണ്. അല്ലാഹുവിന്റെ സിംഹാസനം അതിനു മുകളിലാണ് എന്നുകൂടി നബി(സ) അരുളിയെന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. അവിടെ നിന്നാണ് സ്വര്‍ഗ്ഗത്തിലെ അരുവികള്‍ പൊട്ടി ഒഴുകുന്നത്. (ബുഖാരി. 4. 52. 48)
 
3) അബുഹുറയ്റാ(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: ഏത് അമീറിന്റെ കീഴിലും ജിഹാദ് നിങ്ങള്‍ക്കു നിര്‍ബന്ധമാണ്; അദ്ദേഹം സദ് വൃത്തനാകട്ടെ, മഹാപാപം ചെയ്ത കുറ്റക്കാരനാവട്ടെ. നമസ്കാരം നിങ്ങള്‍ക്കു ഓരോ മുസ്ളീമിന്റെയും പിന്നില്‍ നിര്‍ന്ധമാണ്; അയാള്‍ സദ് വൃത്തനാകട്ടെ, ദുര്‍വൃത്തനാകട്ടെ, മഹാപാപം ചെയ്ത കുറ്റക്കാരനാകട്ടെ. ഓരോ മുസ്ളീമിനുവേണ്ടിയും മയ്യിത്തുനമസ്കാരം നിങ്ങള്‍ക്കു നിര്‍ബന്ധമാണ്; അയാള്‍ (മരിച്ചയാള്‍) സദ്വൃത്തനാകട്ടെ, ദുര്‍വൃത്തനാകട്ടെ, മഹാപാപം ചെയ്ത കുറ്റക്കാരനാകട്ടെ. (അബൂദാവൂദ്)
 
15) അബൂസഈദില്‍ ഖുദ്രി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പ്രഖ്യാപിച്ചിരിക്കുന്നു: ധിക്കാരിയായ ഭരണാധിപന്റെ മുമ്പില്‍ ന്യായം പറയലാണ് ഏറ്റവും വലിയ ജിഹാദ്. (അബൂദാവൂദ്, തിര്‍മിദി)
 
1) അബൂസഈദു(റ) പറഞ്ഞു, അല്ലാഹുവിന്റെ ദൂതന്‍(സ) പറഞ്ഞു: അനീതിമാനായ ഒരു ഭരണാധികാരിയുടെ മുമ്പില്‍, സത്യം പറയുന്നതാണ് അത്യുത്തമമായ ജിഹാദ്. (തിര്‍മിദി)