Related Sub Topics

Riyad us saliheen Malayalam

വിവാഹമോചിതക്ക് സഹായം , ഹദീസുകള്‍

25) ഇബ്നുസീറീന്‍(റ) നിവേദനം: ഉമ്മുഅത്തിയ്യ(റ) യുടെ ഒരു മകന്‍ മരണപ്പെട്ടു. മൂന്നാമത്തെ ദിവസമായപ്പോള്‍ അവര്‍ മഞ്ഞനിറം കലര്‍ന്ന സുഗന്ധം കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും അതുകൊണ്ട് തന്റെ ശരീരത്തില്‍ പുരട്ടുകയും ചെയ്തു. ശേഷം അവര്‍ പറഞ്ഞു. ഭര്‍ത്താവിന്റെ പേരിലല്ലാതെ മൂന്ന് ദിവസത്തിലധികം ഇദ്ദ അനുഷ്ടിക്കുന്നതിനെ ഞങ്ങളോട് വിരോധിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി. 2. 23. 369)
 
26) സൈനബ്(റ) നിവേദനം: ശാമില്‍വെച്ച് അബൂസുഫ്യാന്‍ മരണപ്പെട്ട വാര്‍ത്ത ലഭിച്ചപ്പോള്‍ മൂന്നാം ദിവസം പുത്രി ഉമ്മുഹബീബ(റ) സുഗന്ധം ആവശ്യപ്പെടുകയും ശേഷം അത് കൊണ്ട് അവരുടെ ഇരു കവിള്‍ തടത്തിലും കൈകളിലും പുരട്ടി. അനന്തരം അവര്‍ ഇപ്രകാരം പ്രസ്താവിച്ചു. എനിക്ക് ഈ സുഗന്ധത്തോട് ആവശ്യമുള്ളത് കൊണ്ടല്ല പുരട്ടിയത്. എന്നാല്‍ നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീക്ക് ഒരു മയ്യത്തിന്റെ പേരില്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ദു:ഖമാചരിക്കാന്‍ പാടില്ല. പക്ഷെ ഭര്‍ത്താവ് മരിച്ചവള്‍ നാലുമാസവും പത്ത് ദിവസവും ഇദ്ദ അനുഷ്ഠിക്കണം. (ബുഖാരി. 2. 23. 370)
 
14) ഉമ്മു അത്വിയ്യ(റ) പറയുന്നു: ഭര്‍ത്താവിന് ഒഴികെ മറ്റുളള വ്യക്തികളുടെ മേല്‍ മൂന്ന് ദിവസത്തിലധികം ഇദ്ദ ഇരിക്കുന്നത് ഞങ്ങളോട് വിരോധിക്കപ്പെട്ടിട്ടുണ്ട്. (ബുഖാരി. 7. 63. 253)
 
1) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ)യുടെ കാലത്ത് തന്റെ ഭാര്യയെ ആര്‍ത്തവഘട്ടത്തില്‍ അദ്ദേഹം അവളുമായുളള വിവാഹ ബന്ധം വേര്‍പെടുത്തി. ഉമര്‍ (റ) ഇതിനെക്കുറിച്ച് നബി(സ)യോട് ചോദിച്ചപ്പോള്‍ അവിടുന്ന് അരുളി: അബ്ദുല്ലയോടു അവളെ തിരിച്ചെടുക്കാനും കൂടെ താമസിപ്പിക്കുവാനും പറഞ്ഞേക്കുക. ആര്‍ത്തവം കഴിഞ്ഞ് അവള്‍ ശുദ്ധിപ്രാപിക്കുകയും വീണ്ടും ആര്‍ത്തവമുണ്ടായി ശുദ്ധിപ്രാപിക്കുകയും ചെയ്യട്ടെ. അതിനുശേഷം ഉദ്ദേശിക്കുന്നുവെങ്കില്‍ വിവാഹ മോചനം ചെയ്യട്ടെ. അല്ലെങ്കില്‍ വെച്ചുകൊണ്ടിരിക്കട്ടെ. വിവാഹമോചനം ചെയ്യുന്നപക്ഷം ശുദ്ധിയുടെ ഘട്ടത്തില്‍ അവന്‍ അവളെ സ്പര്‍ശിച്ചിട്ടുണ്ടാവരുത്. സ്ത്രീകളുമായുളളവിവാഹ ബന്ധം അവളുടെ ഇദ്ദയുടെ ഘട്ടത്തിലായിരിക്കണം എന്ന് ഖുര്‍ആന്‍ കല്‍പ്പിച്ചത് നടപ്പില്‍ വരുന്നത് ഇപ്രകാരമാണ്. (ബുഖാരി. 7. 63. 178)
 
1) അബ്ദുറഹ്മാനുബ്നു ഔഫ്(റ) പറയുന്നു: ഞങ്ങള്‍ മദീനയില്‍ വന്നപ്പോള്‍ എന്റെയും റബീഅ്ന്റെ പുത്രന്‍ സഅ്ദിന്റെയും ഇടയില്‍ നബി(സ) സഹോദര്യബന്ധം സ്ഥാപിച്ചു. സഅ്ദ്(റ) പറഞ്ഞു: അന്‍സാരികളുടെ കൂട്ടത്തില്‍ കൂടുതല്‍ ധനമുള്ളവനാണ് ഞാന്‍. എന്റെ ധനത്തില്‍ നിന്ന് പകുതി താങ്കള്‍ക്ക് ഞാന്‍ ഭാഗിച്ചു തരാം. എന്റെ രണ്ടു ഭാര്യമാരില്‍ ആരെയാണ് താങ്കള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് നോക്കുക. ഞാനവളെയും വിട്ടു തരാം. (വിവാഹമോചനം നടന്നു)അവളുടെ ഇദ്ദ കഴിഞ്ഞാല്‍ താങ്കള്‍ക്കവളെ ഞാന്‍ വിവാഹം ചെയ്തു തരാം. അപ്പോള്‍ അബ്ദുറഹ്മാന്‍ പറഞ്ഞു. അതൊന്നും എനിക്കാവശ്യമില്ല. ഇവിടെ കച്ചവടം ചെയ്യാന്‍ പറ്റുന്ന വല്ല അങ്ങാടിയുമുണ്ടോ? സഅ്ദ്(റ) പറഞ്ഞു: ഉണ്ട് ഖൈനുകാഅ് അങ്ങാടിയാണത്. അബ്ദുറഹ്മാന്‍ ആ മാര്‍ക്കറ്റിലേക്ക് പ്രഭാതത്തില്‍ പുറപ്പെട്ടു. കുറച്ചു പാല്‍ക്കട്ടിയും നെയ്യുമായി വന്നു (അതു വിറ്റു) പിന്നീടെന്നും അതു പതിവാക്കി. അധികം താമസിച്ചില്ല. ഒരിക്കല്‍ അബ്ദുറഹിമാന്‍ തന്റെ വസ്ത്രത്തില്‍ മഞ്ഞ സുഗന്ധ ദ്രവ്യം പുരട്ടിവന്നു. അപ്പോള്‍ നബി(സ) ചോദിച്ചു. നീ വിവാഹം കഴിച്ചോ? അതെയെന്ന് അദ്ദേഹം പറഞ്ഞു. ആരെയാണ്? നബി(സ) വീണ്ടും ചോദിച്ചു. ഒരു അന്‍സാരി സ്ത്രീയെ എന്നദ്ദേഹം മറുപടി പറഞ്ഞു. നിങ്ങള്‍ അവള്‍ക്ക് മഹ്റ് എത്ര കൊടുത്തുവെന്ന് നബി(സ) തുടര്‍ന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു. ഒരു ഈത്തപ്പഴക്കുരുവോളം സ്വര്‍ണ്ണം. നബി(സ) അരുളി: ഒരാടിനെ അറുത്തെങ്കിലും നീ വിവാഹസദ്യ നടത്തുക. (ബുഖാരി. 3. 34. 264)
 
1) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ)യുടെ കാലത്ത് തന്റെ ഭാര്യയെ ആര്‍ത്തവഘട്ടത്തില്‍ അദ്ദേഹം അവളുമായുളള വിവാഹ ബന്ധം വേര്‍പെടുത്തി. ഉമര്‍ (റ) ഇതിനെക്കുറിച്ച് നബി(സ)യോട് ചോദിച്ചപ്പോള്‍ അവിടുന്ന് അരുളി: അബ്ദുല്ലയോടു അവളെ തിരിച്ചെടുക്കാനും കൂടെ താമസിപ്പിക്കുവാനും പറഞ്ഞേക്കുക. ആര്‍ത്തവം കഴിഞ്ഞ് അവള്‍ ശുദ്ധിപ്രാപിക്കുകയും വീണ്ടും ആര്‍ത്തവമുണ്ടായി ശുദ്ധിപ്രാപിക്കുകയും ചെയ്യട്ടെ. അതിനുശേഷം ഉദ്ദേശിക്കുന്നുവെങ്കില്‍ വിവാഹ മോചനം ചെയ്യട്ടെ. അല്ലെങ്കില്‍ വെച്ചുകൊണ്ടിരിക്കട്ടെ. വിവാഹമോചനം ചെയ്യുന്നപക്ഷം ശുദ്ധിയുടെ ഘട്ടത്തില്‍ അവന്‍ അവളെ സ്പര്‍ശിച്ചിട്ടുണ്ടാവരുത്. സ്ത്രീകളുമായുളളവിവാഹ ബന്ധം അവളുടെ ഇദ്ദയുടെ ഘട്ടത്തിലായിരിക്കണം എന്ന് ഖുര്‍ആന്‍ കല്‍പ്പിച്ചത് നടപ്പില്‍ വരുന്നത് ഇപ്രകാരമാണ്. (ബുഖാരി. 7. 63. 178)
 
2) ഇബ്നുഉമര്‍ (റ) പറയുന്നു: അദ്ദേഹം തന്റെ ഭാര്യ ആര്‍ത്തവകാരിയായിരിക്കുമ്പോള്‍ ത്വലാഖ് പിരിച്ചു. ഉമര്‍ (റ) ഈ വിവരം നബിയോട് പറഞ്ഞപ്പോള്‍ അവന്‍ അവളെ തിരിച്ചു കൊണ്ടുവരട്ടെ എന്ന് നബി(സ) കല്‍പ്പിച്ചു. ഞാന്‍ ചോദിച്ചു: (ഇബ്നുസീറിന്‍) അതു ത്വലാഖായി പരിഗണിക്കപ്പെട്ടുവോ? അദ്ദേഹം പറഞ്ഞു: ഛേ! മറ്റൊരു നിവേദനത്തില്‍ പറയുന്നു. അവന്‍ അശക്തനാവുകയും വിഡ്ഢിത്തം പ്രവര്‍ത്തിക്കുകയും ചെയ്താലോ?. (ബുഖാരി. 7. 63. 179)
 
8) ഇബ്നു അബ്ബാസ്(റ) പറയുന്നു: സാബിത്തൂബ്നു ഖൈസിന്റെ ഭാര്യ നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: സാബിഅ്ബ്നു ഖൈസിന്റെ സ്വഭാവത്തേയോ നടപടിയേയോ ഞാനാക്ഷേപിക്കുന്നില്ല. പക്ഷേ, ഇസ്ലാമില്‍ ജീവിക്കുമ്പോള്‍ സത്യനിഷേധം വെച്ച് കൊണ്ടിരിക്കുവാന്‍ ഞാനിഷ്ടപ്പെടുന്നില്ല. നബി(സ) ചോദിച്ചു: അദ്ദേഹം നിനക്ക് തന്ന തോട്ടം തിരിച്ചുകൊടുക്കാമോ? അതെയെന്നവള്‍ പറഞ്ഞു: അപ്പോള്‍ തോട്ടം തിരിച്ചുവാങ്ങി അവള്‍ക്ക് ത്വലാഖ് നല്‍കുകയെന്ന് നബി(സ) നിര്‍ദ്ദേശിച്ചു. (ബുഖാരി. 7. 63. 197)
 
12) ഇബ്നുഉമര്‍(റ) നിവേദനം: ഞാനവളെ മൂന്ന് ഘട്ടമായി ത്വലാഖ് ചൊല്ലിയിരുന്നുവെങ്കില്‍ എനിക്കവള്‍ നിഷിദ്ധമാകുമായിരുന്നു. മറ്റൊരാള്‍ വിവാഹം ചെയ്യുന്നത് വരെ എന്ന് ഇബ്നുഉമര്‍ ( റ) പറയാറുണ്ട്. ഒരുപ്രാവശ്യമോ രണ്ടുപ്രാവശ്യമോ ആണെങ്കില്‍ കുഴപ്പമില്ല. ഇതാണ് അല്ലാഹു എന്നോട് കല്‍പ്പിച്ചത്. (ബുഖാരി. 7. 63. 249)
 
2) ഇബ്നുഉമര്‍ (റ) പറയുന്നു: അദ്ദേഹം തന്റെ ഭാര്യ ആര്‍ത്തവകാരിയായിരിക്കുമ്പോള്‍ ത്വലാഖ് പിരിച്ചു. ഉമര്‍ (റ) ഈ വിവരം നബിയോട് പറഞ്ഞപ്പോള്‍ അവന്‍ അവളെ തിരിച്ചു കൊണ്ടുവരട്ടെ എന്ന് നബി(സ) കല്‍പ്പിച്ചു. ഞാന്‍ ചോദിച്ചു: (ഇബ്നുസീറിന്‍) അതു ത്വലാഖായി പരിഗണിക്കപ്പെട്ടുവോ? അദ്ദേഹം പറഞ്ഞു: ഛേ! മറ്റൊരു നിവേദനത്തില്‍ പറയുന്നു. അവന്‍ അശക്തനാവുകയും വിഡ്ഢിത്തം പ്രവര്‍ത്തിക്കുകയും ചെയ്താലോ?. (ബുഖാരി. 7. 63. 179)
 
7) ഇബ്നുഉമര്‍(റ) വില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. എന്റെ അധീനതയില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഞാന്‍ അവളെ ഇഷ്ടപ്പെടുകയും ഉമര്‍(റ) അത് വെറുക്കുകയും ചെയ്തിരുന്നു. ത്വലാഖ് ചൊല്ലി ഒഴിവാക്കണമെന്ന ആജ്ഞ ഞാന്‍ നിരസിച്ചപ്പോള്‍ ഉമര്‍(റ) നബി(സ)യുടെ അടുത്തുചെന്ന് സംഭവം വിവരിച്ചു. തദവസരം എന്നോട് ത്വലാഖ് ചൊല്ലി ഒഴിവാക്കാന്‍ നബി(സ) നിര്‍ദ്ദേശിച്ചു. (അബൂദാവൂദ്, തിര്‍മിദി)
 
8) അബുദ്ദര്‍ദാഇ(റ)ല്‍ നിന്ന് നിവേദനം:: ഒരാള്‍ എന്നോട് പറഞ്ഞു. എനിക്കൊരു ഭാര്യയുണ്ട്. അവളെ ത്വലാഖ് ചൊല്ലാന്‍ മാതാവ് ആജ്ഞാപിക്കുന്നു. ഞാന്‍ പറഞ്ഞു. നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സ്വര്‍ഗ്ഗകവാടങ്ങളില്‍ കേന്ദ്രസ്ഥാനം മാതാപിതാക്കളാകുന്നു. അവരെ കയ്യൊഴിക്കുകയോ കരസ്ഥമാക്കുകയോ ചെയ്തുകൊള്ളൂ. (തിര്‍മിദി)