1) ഇബ്നുഉമര്‍(റ) നിവേദനം: നബി(സ)യുടെ കാലത്ത് തന്റെ ഭാര്യയെ ആര്‍ത്തവഘട്ടത്തില്‍ അദ്ദേഹം അവളുമായുളള വിവാഹ ബന്ധം വേര്‍പെടുത്തി. ഉമര്‍ (റ) ഇതിനെക്കുറിച്ച് നബി(സ)യോട് ചോദിച്ചപ്പോള്‍ അവിടുന്ന് അരുളി: അബ്ദുല്ലയോടു അവളെ തിരിച്ചെടുക്കാനും കൂടെ താമസിപ്പിക്കുവാനും പറഞ്ഞേക്കുക. ആര്‍ത്തവം കഴിഞ്ഞ് അവള് ശുദ്ധിപ്രാപിക്കുകയും വീണ്ടും ആര്‍ത്തവമുണ്ടായി ശുദ്ധിപ്രാപിക്കുകയും ചെയ്യട്ടെ. അതിനുശേഷം ഉദ്ദേശിക്കുന്നുവെങ്കില്‍ വിവാഹ മോചനം ചെയ്യട്ടെ. അല്ലെങ്കില്‍ വെച്ചുകൊണ്ടിരിക്കട്ടെ. വിവാഹമോചനം ചെയ്യുന്നപക്ഷം ശുദ്ധിയുടെ ഘട്ടത്തില്‍ അവന് അവളെ സ്പര്‍ശിച്ചിട്ടുണ്ടാവരുത്. സ്ത്രീകളുമായുളളവിവാഹ ബന്ധം അവളുടെ ഇദ്ദയുടെ ഘട്ടത്തിലായിരിക്കണം എന്ന് ഖുര്‍ആന്‍ കല്‍പ്പിച്ചത് നടപ്പില്‍ വരുന്നത് ഇപ്രകാരമാണ്. (ബുഖാരി. 7. 63. 178) |
|
2) ഇബ്നുഉമര്‍ (റ) പറയുന്നു: അദ്ദേഹം തന്റെ ഭാര്യ ആര്‍ത്തവകാരിയായിരിക്കുമ്പോള്‍ ത്വലാഖ് പിരിച്ചു. ഉമര്‍ (റ) ഈ വിവരം നബിയോട് പറഞ്ഞപ്പോള്‍ അവന് അവളെ തിരിച്ചു കൊണ്ടുവരട്ടെ എന്ന് നബി(സ) കല്പ്പിച്ചു. ഞാന്‍ ചോദിച്ചു: (ഇബ്നുസീറിന്‍) അതു ത്വലാഖായി പരിഗണിക്കപ്പെട്ടുവോ? അദ്ദേഹം പറഞ്ഞു: ഛേ! മറ്റൊരു നിവേദനത്തില്‍ പറയുന്നു. അവന് അശക്തനാവുകയും വിഡ്ഢിത്തം പ്രവര്‍ത്തിക്കുകയും ചെയ്താലോ?. (ബുഖാരി. 7. 63. 179) |
|
8) ഇബ്നു അബ്ബാസ്(റ) പറയുന്നു: സാബിത്തൂബ്നു ഖൈസിന്റെ ഭാര്യ നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: സാബിഅ്ബ്നു ഖൈസിന്റെ സ്വഭാവത്തേയോ നടപടിയേയോ ഞാനാക്ഷേപിക്കുന്നില്ല. പക്ഷേ, ഇസ്ലാമില്‍ ജീവിക്കുമ്പോള്‍ സത്യനിഷേധം വെച്ച് കൊണ്ടിരിക്കുവാന് ഞാനിഷ്ടപ്പെടുന്നില്ല. നബി(സ) ചോദിച്ചു: അദ്ദേഹം നിനക്ക് തന്ന തോട്ടം തിരിച്ചുകൊടുക്കാമോ? അതെയെന്നവള് പറഞ്ഞു: അപ്പോള്‍ തോട്ടം തിരിച്ചുവാങ്ങി അവള്‍ക്ക് ത്വലാഖ് നല്‍കുകയെന്ന് നബി(സ) നിര്‍ദ്ദേശിച്ചു. (ബുഖാരി. 7. 63. 197) |
|
12) ഇബ്നുഉമര്‍(റ) നിവേദനം: ഞാനവളെ മൂന്ന് ഘട്ടമായി ത്വലാഖ് ചൊല്ലിയിരുന്നുവെങ്കില്‍ എനിക്കവള് നിഷിദ്ധമാകുമായിരുന്നു. മറ്റൊരാള്‍ വിവാഹം ചെയ്യുന്നത് വരെ എന്ന് ഇബ്നുഉമര്‍ ( റ) പറയാറുണ്ട്. ഒരുപ്രാവശ്യമോ രണ്ടുപ്രാവശ്യമോ ആണെങ്കില്‍ കുഴപ്പമില്ല. ഇതാണ് അല്ലാഹു എന്നോട് കല്‍പ്പിച്ചത്. (ബുഖാരി. 7. 63. 249) |
|