നിരോധിക്കപ്പെട്ട ഭക്ഷണം നിര്‍ബന്ധിതാവസ്ഥയില്‍ കഴിക്കാം , ഹദീസുകള്‍

9) നാഫിഅ്(റ) പറയുന്നു: തന്റെ കൂടെ ഭക്ഷിക്കുവാന്‍ ഒരു ദരിദ്രനെ ക്ഷണിച്ചുകൊണ്ട് വരുന്നതുവരെ ഇബ്നുഉമര്‍(റ) ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം ആഹാരം കഴിക്കുവാന്‍ ഒരു മനുഷ്യനെ വിളിച്ചുകൊണ്ട് വന്നു. അയാള്‍ അമിതമായി ആഹാരം കഴിച്ചത് കണ്ടപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു: അല്ലയോ നാഫിഅ്! ഈ മനുഷ്യനെ മേലില്‍ എന്റെയടുക്കലേക്ക് ക്ഷണിച്ചുകൊണ്ടുവരരുത്. നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സത്യവിശ്വാസി ഒരു വയറ് കൊണ്ടാണ് തിന്നുക. സത്യനിഷേധി ഏഴു വയര്‍ കൊണ്ടും. (ബുഖാരി. 7. 65. 305)
 
4) ഖുര്‍റാ(റ) നിവേദനം ചെയ്തു: അല്ലാഹിവിന്റെ ദൂതന്‍(സ) ഈ രണ്ട് ചെടികളെ, അതായതു വേവിക്കാത്ത ചുവന്നുള്ളിയും, വെളുത്തുള്ളിയും തിന്നുന്നതിനെ നിരോധിച്ചുകൊണ്ട് പറഞ്ഞു: അവ തിന്നുന്നവന്‍, നമ്മുടെ പള്ളിയെ സമീപിക്കാതിരിക്കട്ടെ. കൂടിയെ കഴിയൂ എന്നുണ്ടെങ്കില്‍ അവയുടെ അസുഖമായ വാസന നശിപ്പിക്കുക. (അബൂദാവൂദ്)
 
16) അലി(റ) നിവേദനം: അദ്ദേഹം ഇബ്നുഅബ്ബാസിനോട് പറഞ്ഞു: തീര്‍ച്ചയായും നബി(സ) മുത്അ (താല്‍ക്കാലിക) വിവാഹവും നാടന്‍ കഴുതയുടെ മാംസവും ഖൈബര്‍ യുദ്ധക്കാലത്തു വിരോധിക്കുകയുണ്ടായി. (ബുഖാരി. 7. 62. 50)
 
5) അബൂഖത്താദ(റ) പറയുന്നു: ഉണങ്ങിയ ഈത്തപ്പഴവും പഴുത്ത ഈത്തപ്പഴവും അപ്രകാരം തന്നെ ഉണങ്ങിയ ഈത്തപ്പഴവും ഉണങ്ങിയ മുന്തിരിയും ചേര്‍ത്ത് വെളളത്തിലിട്ട് അവയുടെ നീരെടുത്ത് കുടിക്കുന്നതിനെ നബി(സ) വിരോധിച്ചിരിക്കുന്നു. അവയിലൊന്നും വെവ്വേറെ വെളളത്തിലിട്ട് നീരെടുത്ത് കൊളളട്ടെയെന്നാണ് നബി(സ) നിര്‍ദ്ദേശിച്ചത്. (ബുഖാരി. 7. 69. 507)
 
12) അബൂസഈദില്‍ ഖുദ്രി(റ) പറയുന്നു: വെളളം നിറച്ച തോല്‍പ്പാത്രം തലകീഴായിപ്പിടിച്ച് വെളളം കുടിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. (ബുഖാരി. 7. 69. 529)
 
13) അബൂഹുറൈറ(റ) നിവേദനം: വെളളം നിറച്ച തോല്‍പ്പാത്രത്തിന്റെ വായ തുറന്ന് അതില്‍ നിന്ന് വെളളം കുടിക്കുന്നത് നബി(സ) വിരോധിച്ചിരിക്കുന്നു. അപ്രകാരം തന്നെ തന്റെ വളപ്പില്‍ തന്റെ അയല്‍വാസി പന്തലിന്റെയോ മറ്റോ ആവശ്യത്തിന് ഒരുകാല്‍ കുഴിച്ചിടുന്നത് തടയരുതെന്നും നബി(സ) നിര്‍ദ്ദേശിച്ചിരിക്കുന്നു. (ബുഖാരി. 7. 69. 531)
 
19) സുഹ്രി(റ) പറയുന്നു: മുസ്ലിംകള്‍ ഒട്ടകത്തിന്റെ മൂത്രം കൊണ്ട് ചികിത്സിക്കാറുണ്ട്. പെണ്‍കഴുതയുടെ പാലിനെ സംബന്ധിച്ച് നബി(സ)അതിന്റെ മാംസം വിരോധിച്ചതായി നമുക്ക് ലഭിച്ചിട്ടുണ്ട്. അതിന്റെ പാലിനെ സംബന്ധിച്ച് കല്‍പനയോ വിരോധമോ ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ മൃഗങ്ങളുടെ പിത്തകോശത്തെ സംബന്ധിച്ച് നബി(സ) അതിന്റെ മാംസം വിരോധിച്ചത് നമുക്ക് ലഭിച്ചിട്ടുണ്ട്. നബി(സ) അരുളി: കോമ്പല്ലുളളവന്യമൃഗങ്ങള്‍ നിഷിദ്ധമാണ്. (ബുഖാരി. 7. 71. 672)