1) അബ്ദുറഹ്മാന്‍ ബിന്‍ സമുറ(റ) നിവേദനം: നബി(സ) അരുളി: അല്ലയോ അബ്ദുറഹ്മാന്‍! നീ അധികാരം ചോദിച്ചു വാങ്ങരുത്. ആവശ്യപ്പെട്ടിട്ട് നിനക്കതു ലഭിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം നിനക്കായിരിക്കും. ആവശ്യപ്പെടാതെ നിനക്കാസ്ഥാനം ലഭിച്ചാല്‍ അധികാരസ്ഥാനത്തു നിനക്ക് സഹായസഹകരണങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കും. ഇപ്രകാരം നീ ഒരു സത്യം ചെയ്തു. ആ പ്രതിജ്ഞ ലംഘിക്കുന്നതാണ് കൂടുതല്‍ പ്രയോജനമെന്ന് നിനക്ക് തോന്നി. എങ്കില്‍ പ്രായശ്ചിത്തം നല്‍കി നിന്റെ പ്രതിജ്ഞ ലംഘിക്കുകയും കൂടുതല്‍ ഉത്തമമായ നടപടി സ്വീകരിക്കുകയും ചെയ്തുകൊള്ളുക. (ബുഖാരി. 8. 78. 619) |
|
3) ഹമ്മാദ്(റ) പറയുന്നു: നബി(സ) അരുളി: ഞാനൊരു സംഗതിചെയ്യുകയില്ലെന്ന് സത്യം ചെയ്തു. ശേഷം അതിനേക്കാള്‍ ഉത്തമമായതു കണ്ടാല്‍ സത്യം ലംഘിച്ച് പ്രായശ്ചിത്തം നല്‍കും. (ബുഖാരി. 8. 79. 710) |
|
4) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: മൂന്ന് വിഭാഗം മനുഷ്യന്മാര്‍ ഉണ്ട്. അന്ത്യദിനത്തില്‍ അല്ലാഹു അവരുടെ നേരെ നോക്കുകയോ പരിശുദ്ധപ്പെടുത്തുകയോ ചെയ്യുകയില്ല. അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്. വഴിയരികില്‍ മിച്ചമുളള വെളളമുണ്ടായിട്ട് അത് യാത്രക്കാരന് കൊടുക്കാതെ തടഞ്ഞുവെക്കുന്ന മനുഷ്യന്‍. ഭൌതിക നേട്ടം മാത്രം ലക്ഷ്യം വെച്ച് ഇമാമിനോട് അനുസരണ പ്രതിജ്ഞ ചെയ്ത മനുഷ്യന്‍ ഇമാം അവന് വല്ല കാര്യലാഭവും നേടിക്കൊടുത്താല്‍ അവന്‍ സംതൃപ്തനാകും ഇല്ലെങ്കിലോ വെറുപ്പും. തന്റെ ചരക്ക് അസറിന് ശേഷം അങ്ങാടിയിലിറക്കി അല്ലാഹുവാണ് സത്യം. ഞാനീ ചരക്ക് ഇന്ന നിലവാരത്തില്‍ വാങ്ങിയതാണ് എന്ന് ഒരാള്‍ സത്യം ചെയ്തു. ഇതുകേട്ട് വിശ്വസിച്ച് മറ്റൊരാള്‍ ചരക്ക് വാങ്ങി. ആ മനുഷ്യനും. അനന്തരം നബി ഇപ്രകാരം ഓതി(നിശ്ചയം തന്റെ പ്രതിജ്ഞയേയും അല്ലാഹുവിനോട് ചെയ്ത കരാറുകളും വിലക്ക് വാങ്ങുന്നവര്‍). (ബുഖാരി. 3. 40. 547) |
|