2) ഇബ്നുഉമര്‍ (റ) പറയുന്നു: നബി(സ) അരുളി: പ്രവര്‍ത്തിച്ചാല്‍ രക്ഷാമാര്‍ഗ്ഗമില്ലാത്ത നാശമാണ് നിരപരാധിയുടെ രക്തം ഒഴുക്കല്‍. അവകാശമില്ലാതെ. (ബുഖാരി. 9. 83. 3) |
|
4) അബ്ദുല്ല(റ) പറയുന്നു: നബി(സ) അരുളി: ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദന്‍ റസൂലുല്ലാഹി എന്ന്. ഒരു മനുഷ്യന്‍ പറഞ്ഞാല്‍ മൂന്നിലൊരു കാരണമില്ലാതെ അവന്റെ രക്തം ഒഴുകുവാന്‍ പാടില്ല ഒരാളെ വധിക്കല്‍, വിവാഹിതനായ വ്യഭിചാരി, ഇസ്ളാമിനെ വെടിഞ്ഞു സമൂഹത്തില്‍ കുഴപ്പമുണ്ടാക്കുന്നവന്‍. (ബുഖാരി. 9. 83. 17) |
|
10) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) അരുളി: മുസ്ളിമിന്റെ സര്‍വ്വതും മറ്റൊരു മുസ്ളിമിന്ന് നിഷിദ്ധമാണ്. അഥവാ, അവന്റെ രക്തവും അവന്റെ അഭിമാനവും ധനവും. (മുസ്ലിം) |
|