6) ആയിശ(റ) നിവേദനം: നബി(സ) അരുളി: ആരുടെയും ഉടമസ്ഥതയില്ലാത്ത ഭൂമി വല്ലവനും കൃഷി ചെയ്തു ജീവിപ്പിച്ചാല്‍ അവനാണ് അതിന്റെ അവകാശി. ഉര്‍വ(റ) പറയുന്നു: ഉമര്‍(റ) തന്റെ ഭരണക്കാലത്ത് ഇപ്രകാരം വിധിക്കുകയുണ്ടായി. (ബുഖാരി. 3. 39. 528) |
|
8) ജാബിര്‍(റ) നിവേദനം: സഹാബിമാര്‍ മൂന്നില്‍ ഒന്ന് നാലില്‍ ഒന്ന് പകുതി എന്നീ ക്രമത്തില്‍ കൃഷി ഭൂമി പാട്ടത്തിന് നല്‍കാറുണ്ടായിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: വല്ലവനുംഭൂമിയുണ്ടെങ്കില്‍ അവന്‍ അതില്‍ കൃഷി ചെയ്യട്ടെ. അല്ലെങ്കില്‍ അത് തന്റെ സ്നേഹിതന് വിട്ടുകൊടുക്കട്ടെ. അവനതു ചെയ്യുന്നില്ലെങ്കില്‍ തന്റെ ഭൂമി (തല്‍ക്കാലം) പിടിച്ചുവെക്കട്ടെ. (ബുഖാരി. 3. 39. 533 |
|
9) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) പാട്ടത്തിന് നല്‍കുന്നത് വിരോധിച്ചിട്ടില്ല. അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ്. നിങ്ങളില്‍ ഒരുവന്ന് തന്റെ ഭൂമി വെറുതെ കൃഷി ചെയ്യുവാന്‍ വേണ്ടി തന്റെ സ്നേഹിതന് ദാനം നല്‍കുന്നതാണ് നിശ്ചിത വിഹിതം പാട്ടമായി വാങ്ങുന്നതിനേക്കാള്‍ ഉത്തമം. (ബുഖാരി. 3. 39. 534) |
|
1) അനസ്(റ) നിവേദനം: നബി(സ) അരുളി: ഏതെങ്കിലുമൊരു മുസ്ളിം ചെടി വെച്ചു പിടിപ്പിക്കുകയോ വിത്തു വിതക്കുകയോ ചെയ്തു. അങ്ങനെ അതിന്റെ ഫലം ഒരു പക്ഷിയോ മൃഗമോ മനുഷ്യനോ ഭക്ഷിച്ചു. എങ്കില്‍ അതു അവന്റെ ഒരു ദാനമായി ഗണിക്കപ്പെടാതിരിക്കുകയില്ല. (ബുഖാരി. 3. 39. 513) |
|