1) അനസ്(റ) നിവേദനം: നബി(സ) കള്ള് കുടിയനെ ചെരിപ്പുകള്‍ കൊണ്ടും ഈത്തപ്പനയുടെ മടല്‍കൊണ്ടും അടിക്കുവാന്‍ കല്‍പ്പിച്ചു. അബൂബക്കര്‍(റ) നാല്‍പതു അടിയാണ് അവന്ന് നല്‍കിയിരുന്നത്. (ബുഖാരി. 8. 81. 764) |
|
2) അലി(റ) പറയുന്നു: ഞാന്‍ ഒരാളുടെ മേല്‍ ശിക്ഷാനടപടികള്‍ നടപ്പാക്കുമ്പോള്‍ അവന്‍ മരിച്ചാല്‍ ദു: ഖിക്കുകയില്ല. മദ്യപാനി ഒഴികെ കാരണം അവന്റെ മേല്‍ നിര്‍ണ്ണിതമായ ശിക്ഷാനടപടി പ്രവാചകന്‍ മതപരമാക്കിയിട്ടില്ല. അതിനാല്‍ അവന്‍ മരിച്ചാല്‍ ഞാന്‍ പ്രായശ്ചിത്തം നല്‍കുന്നതാണ്. (ബുഖാരി. 8. 81. 769) |
|
3) സാഇബ്(റ) നിവേദനം: നബി(സ)യുടെയും അബൂബക്കര്‍(റ)ന്റെയും ഉമര്‍(റ)ന്റെയും ഭരണകാലത്ത് ആരംഭത്തിലും മദ്യപാനികളെ ഞങ്ങള്‍ കൈകള്‍ കൊണ്ടും ചെരിപ്പുകള്‍കൊണ്ടും വസ്ത്രംകൊണ്ടും അടിക്കുകയാണ് ചെയ്തിരുന്നത്. ഉമര്‍(റ) ഭരണത്തിന്റെ അവസാനഘട്ടം നാല്‍പതു അടി നടപ്പിലാക്കി. പക്ഷെ, മദ്യപാനികള്‍ വര്‍ദ്ധിക്കുകയും അവര്‍ ദുര്‍മാര്‍ഗ്ഗം ചെയ്യുവാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ ഉമര്‍(റ) ശിക്ഷ 80 അടിയായി വര്‍ധിപ്പിച്ചു. (ബുഖാരി. 8. 81. 770) |
|
4) ഉമര്‍ (റ) നിവേദനം: നബി(സ)യുടെ കാലത്ത് അബ്ദുല്ല എന്നു പേരുള്ള ഒരാളുണ്ടായിരുന്നു. ജനങ്ങള്‍ അയാളെ കഴുത (ഹിമാര്‍) എന്നാണ് വിളിച്ചിരുന്നത്. അയാള്‍ നബി(സ)യെ തമാശ പറഞ്ഞ് ചിരിപ്പിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ മദ്യപിച്ച കാരണം നബി(സ) അയാളെ അടിച്ചു. വീണ്ടും മദ്യപിച്ചതുമൂലം അയാളെ നബിയുടെ മുന്നില്‍ കൊണ്ടു വന്നു. അപ്പോഴും നബിയുടെ കല്പനപ്രകാരം അനുചരന്മാര്‍ അയാളെ അടിച്ചു. കൂട്ടത്തിലൊരാള്‍ പറഞ്ഞു. അല്ലാഹു നിന്നെ ശപിക്കട്ടെ. എത്ര പ്രാവശ്യമായി അവനെ മദ്യപിച്ച നിലക്ക് പിടിച്ചുകൊണ്ടുവരുന്നു. നബി(സ) അരുളി: നിങ്ങളയാളെ ശപിക്കരുത്. അല്ലാഹു സത്യം! അയാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും സ്നേഹിക്കുന്നുവെന്ന് തന്നെയാണ് എന്റെ അറിവ്. (ബുഖാരി. 8. 81. 771) |
|
5) അബൂഹുറൈറ(റ) നിവേദനം: ഒരിക്കല്‍ കള്ള് കുടിച്ച ഒരാളെ നബി(സ)യുടെ അടുക്കല്‍ കൊണ്ടു വന്നു. നബി(സ) അരുളി: നിങ്ങള്‍ അവനെ അടിക്കുവീന്‍. ഞങ്ങളില്‍ ചിലര്‍ കൈകൊണ്ടും ചിലര്‍ ചെരിപ്പുകൊണ്ടും ചിലര്‍ വസ്ത്രം കൊണ്ടും അവനെ അടിച്ചു. അവന്‍ വിട്ടുപോയപ്പോള്‍ ചിലര്‍ പറഞ്ഞു: അല്ലാഹു നിന്നെ അപമാനിക്കട്ടെ. ഉടനെ നബി(സ) അരുളി: അങ്ങിനെ പറയരുത്, അത് അവന്ന് അനുകൂലമായി പിശാചിനെ സഹായിക്കലായിരിക്കും. (ബുഖാരി. 8. 81. 772) |
|
6) ഇബ്നുഅബ്ബാസ്(റ) നിവേദനം: നബി(സ) അരുളി: ശരിയായ വിശ്വാസിയായിക്കൊണ്ട് ഒരാള്‍ വ്യഭിചരിക്കുകയോ മോഷ്ടിക്കുകയോ ചെയ്യുകയില്ല. (ബുഖാരി. 8. 81. 773) |
|
7) ആയിശ(റ) നിവേദനം: നബി(സ) അരുളി: കാല്‍ സ്വര്‍ണ്ണനാണയമോ അതിലധികമോ മോഷ്ടിക്കുന്നപക്ഷം ശിക്ഷയായി കൈ മുറിക്കേണ്ടതാണ്. (ബുഖാരി. 8. 81. 780) |
|
8) ആയിശ(റ) പറയുന്നു: ഒരു പരിചയുടെ വില വരുന്ന സാധനം മോഷ്ടിച്ചാലല്ലാതെ നബി(സ)യുടെ കാലത്ത് മോഷ്ടാവിന്റെ കൈ മുറിക്കാറുണ്ടായിരുന്നില്ല. (ബുഖാരി. 8. 81. 783) |
|
9) ഇബ്നുഉമര്‍ (റ) നിവേദനം: ഒരിക്കല്‍ മൂന്ന് ദിര്‍ഹം വിലക്കുള്ള ഒരു പരിച മോഷ്ടിക്കുക കാരണം നബി(സ) ഒരാളുടെ കൈ മുറിച്ചു. (ബുഖാരി. 8. 81. 787) |
|
10) സഹ്ല്(റ) പറയുന്നു: നബി(സ) അരുളി: വല്ലവനും രണ്ട് കാലുകള്‍ക്കും താടിയെല്ലുകള്‍ക്കും ഇടയിലുള്ളതിനെ സംരക്ഷിക്കാമെന്ന് എനിക്ക് ജാമ്യം നില്‍ക്കുന്ന പക്ഷം സ്വര്‍ഗ്ഗം അവനുണ്െടന്ന് ഞാനും ജാമ്യം നില്‍ക്കാം. (ബുഖാരി. 8. 82. 799) |
|
11) അനസ്(റ) പറയുന്നു: ഒരു മനുഷ്യന്‍ വന്ന് നബി(സ)യോട് പറഞ്ഞു. ഒരു സ്ത്രീയെ ഞാന്‍ സംയോഗം ചെയ്യുന്നത് ഒഴിച്ച് ബാക്കിയുള്ളതെല്ലാം ചെയ്തു. എന്നെ താങ്കള്‍ ശിക്ഷിച്ചാലും. നബി(സ) മറുപടിയൊന്നും പറഞ്ഞില്ല. ഉടനെ നമസ്കാരത്തിന്റെ സമയമായി. അയാളും നബി(സ)യുടെ കൂടെ നമസ്കരിച്ചു. നമസ്കാരശേഷം അയാള്‍ ഈ ആവശ്യം ഉന്നയിച്ചു. നബി(സ) ചോദിച്ചു: നീ എന്റെ കൂടെ നമസ്കരിച്ചുവോ? അതെയെന്ന് അയാള്‍ പ്രത്യുത്തരം നല്‍കി. നബി(സ) അരുളി: നിന്റെ പാപം അല്ലാഹു നിനക്ക് മാപ്പ് ചെയ്തു തന്നിരിക്കുന്നു. (ബുഖാരി. 8. 82. 812) |
|
12) അബൂബുര്‍ദ(റ) നിവേദനം: നബി(സ) അരുളി: മര്യാദ പഠിപ്പിക്കുവാന്‍ പത്തിലധികം അടിക്കുവാന്‍ പാടില്ല. അല്ലാഹുവിന്റെ ശിക്ഷാനടപടികളില്‍ അല്ലാതെ. (ബുഖാരി. 8. 82. 831) |
|
13) അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: വല്ലവനും നരപരാധിയായ തന്റെ അടിമയെക്കുറിച്ച് കുറ്റാരോപണം നടത്തിയാല്‍ പരലോകത്ത് അല്ലാഹു അവനെ ശിക്ഷിക്കും. (ബുഖാരി. 8. 82. 841) |
|