1) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: അല്ലാഹുവിനെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു. സര്‍വ്വസ്തുതിയും അല്ലാഹുവിനാണ്. അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല. അല്ലാഹു ഏറ്റവും വലിയവനാണ് എന്ന് സ്വയം പറയലാണ് സൂര്യരശ്മി ഏല്‍ക്കുന്ന (ഇഹലോകത്തുള്ള) വയേക്കാള്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. (മുസ്ലിം) |
|
2) അബൂദര്‍റി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) എന്നോട് ചോദിച്ചു. അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള വചനം ഞാന്‍ നിന്നോട് പറയട്ടെ. നിശ്ചയം അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടപ്പെട്ടത് സുബ്ഹാനല്ലാഹി വബിഹംദിഹി എന്നതാകുന്നു. (അല്ലാഹു പരിശുദ്ധനാകുന്നു. അവനെഞാന്‍ സ്തുതിക്കുന്നു) (മുസ്ലിം) |
|
3) സഅ്ദി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ ഒരു ഗ്രാമീണനായ അറബി നബി(സ)യുടെ അടുക്കല്‍ വന്ന് പറഞ്ഞു: ചില വചനങ്ങള്‍ എനിക്ക് പഠിപ്പിച്ചുതന്നാലും! അവിടുന്ന് പറഞ്ഞു: അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല. അവന്‍ ഏകനാണ്. അവനൊരു കൂട്ടുകാരുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹുവിനെ ഞാന്‍ അതിരറ്റ് സ്തുതിക്കുന്നു. സര്‍വ്വലോകപരിപാലകനായ അല്ലാഹു പരിശുദ്ധനാണ്. പാപത്തില്‍ നിന്നുള്ള പിന്മാറ്റവും ആരാധനക്കുള്ള ശേഷിയും തന്ത്രജ്ഞനും പ്രതാപശാലിയുമായ അല്ലാഹുവിങ്കല്‍ നിന്ന് മാത്രമാണ്. ഇവ എന്റെ നാഥനുള്ളതാണല്ലോ എനിക്കുള്ളതേതാണ്? അദ്ദേഹം ചോദിച്ചു. നബി(സ) പറഞ്ഞു: നീ പറയൂ, അല്ലാഹുവേ! നീ എനിക്ക് പൊറുത്തുതരികയും എന്നെ നീ അനുഗ്രഹിക്കുകയും എനിക്കു നേരായ മാര്‍ഗ്ഗം കാണിച്ചുതരികയും എനിക്ക് ആഹാരം തരികയും ചെയ്യേണമെ! (മുസ്ലിം) |
|
4) സൌബാനി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍(സ) നമസ്കാരത്തില്‍ നിന്ന് വിരമിച്ചാല്‍ മൂന്ന് പ്രാവശ്യം ഇസ്തിഗ്ഫാര്‍ ചെയ്തുകൊണ്ട് പറയുമായിരുന്നു: അല്ലാഹുവേ! നീ സംരക്ഷകനാണ്. നിര്‍ഭയത്വം നിന്റെ പക്കലാണ്. പ്രഭാവത്തിന്റെയും മഹനുഭാവത്തിന്റെയും ഉടമയായ നീ വിശുദ്ധനായിരിക്കുന്നു. ഹദീസ് ഉദ്ധാരകരില്‍ ഒരാളായ ഔസാഇ ചോദിക്കപ്പെട്ടു: ഇസ്തിഗ്ഫാര്‍ എങ്ങിനെയാണ്? അദ്ദേഹം പറഞ്ഞു: അസ്തഗ്ഫിറുല്ലാ, അസ്തഗ്ഫിറുല്ലാ എന്നു നീ പറയുക. (മുസ്ലിം) |
|
5) അബ്ദുല്ല(റ) വില്‍ നിന്ന് നിവേദനം: എല്ലാ നമസ്കാരത്തിന്റെ ശേഷവും സലാം വീട്ടിക്കഴിയുമ്പോള്‍ അദ്ദേഹം പറയാറുണ്ട്. അല്ലാഹുവല്ലാതെ ആരാധ്യനില്ല; അവന്‍ ഏകനാണ്; അവനൊരു കൂട്ടുകാരുമില്ല; രാജാധികാരം അവന്നാണ്; സ്തുതികളും അവനത്രേ; എല്ലാറ്റിനും കഴിവുള്ളവനും അവനാണ്; പാപത്തില്‍നിന്നും പിന്മാറുന്നതും ഇബാദത്തിനുള്ള ശേഷിയും അല്ലാഹുവിനെക്കൊണ്ട് മാത്രമാണ്; അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല; അവനല്ലാത്ത മറ്റു യാതൊന്നിനെയും നമ്മള്‍ ആരാധിക്കുന്നില്ല; എല്ലാ അനുഗ്രഹവും ഔദാര്യവും അവന്റേതാണ്; അഴകാര്‍ന്ന അഭിനന്ദനം അവനത്രെ! അല്ലാഹു അല്ലാതെ മറ്റാരാധ്യനില്ല. നമ്മള്‍ അവനില്‍ നിഷ്കളങ്കമായി വിശ്വസിക്കുന്നു സത്യനിഷേധികള്‍ വെറുത്താലും ശരി. അബ്ദുല്ല പറഞ്ഞു. എല്ലാ നമസ്കാരങ്ങളുടെയും ശേഷം റസൂല്‍(സ) ഇപ്രകാരം തഹ്ലീല് ചെയ്തിരുന്നു. (മുസ്ലിം) |
|
6) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) പറഞ്ഞു: വല്ലവനും തന്റെ നമസ്കാരശേഷം 33 വീതം തസ്ബീഹും ഹംദും തക്ബീറും ചൊല്ലുകയും 100 പൂര്‍ത്തീകരിക്കാന്‍ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു ലഹുല്‍മുല്‍ക്കു വലഹുല്‍ ഹംദു വഹുവഅലാ കുല്ലി ശൈഇന്‍ ഖദീര്‍ എന്ന് പറയുകയും ചെയ്യുന്ന പക്ഷം സമുദ്രത്തിലെ നുരകളുടെയത്ര പാപങ്ങളുണ്ടെങ്കിലും അവനത് പൊറുക്കപ്പെടും. (മുസ്ലിം) |
|
7) കഅ്ബി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ചില വചനങ്ങളുണ്ട്. അവ ഫര്‍ള്ു നമസ്കാരങ്ങള്‍ക്ക് ശേഷം പതിവായി കൊണ്ടുവരുന്നവന് ഒരിക്കലും പരാജയം നേരിടുകയില്ല. 33 വീതം തസ്ബീഹും ഹംദും 34 തക്ബീറുമാണവ. (മുസ്ലിം) |
|
14) അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) സുജൂദില്‍ പറയുമായിരുന്നു. അല്ലാഹുവേ! എന്റെ രഹസ്യമായതും പരസ്യമായതും ആദ്യത്തേതും അവസാനത്തേതും ചെറുതും വലുതുമായ എല്ലാപാപങ്ങളും നീ പൊറുത്തു തരേണമെ! (മുസ്ലിം) |
|
15) സഅ്ദി(റ)ല്‍ നിന്ന് നിവേദനം: ഞങ്ങളൊരിക്കല്‍ റസൂല്‍(സ)യുടെ സന്നിധിയിലിരുന്നപ്പോള്‍ അവിടുന്ന് ചോദിച്ചു. നിങ്ങളോരോരുത്തരും ദിവസം പ്രതി ആയിരം നന്മ ചെയ്യാന്‍ പ്രാപ്തിയില്ലാത്തവരാകുമോ? ഒരാള്‍ ചോദിച്ചു. ആയിരം നന്മ എങ്ങിനെ ചെയ്തുതീര്‍ക്കും. അവിടുന്ന് പറഞ്ഞു: നൂറ് പ്രാവശ്യം അവന്‍ തസ്ബീഹ് ചെയ്തുകൊള്ളട്ടെ. എങ്കില്‍ ആയിരം നന്മകള്‍ അവന് എഴുതപ്പെടുകയോ ആയിരം പാപങ്ങള്‍ അവനില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയോ ചെയ്യും. (മുസ്ലിം) |
|
16) ഉമ്മുല്‍ മുഅ്മിനീന്‍ ജൂവൈരിയ്യ(റ)യില്‍ നിന്ന് നിവേദനം: ഒരു പ്രഭാതത്തില്‍ സുബ്ഹി നമസ്കാരാനന്തരം അവരുടെ അടുത്തുനിന്ന് നബി(സ) പുറപ്പെട്ടു. ളുഹാ സമയത്തിന് ശേഷം നബി(സ) തിരിച്ചുവന്നപ്പോഴും ജൂവൈരിയ്യ(റ) അവിടെ (നമസ്കരിച്ച സ്ഥലത്ത്) തന്നെ ഇരിക്കുകയായിരുന്നു. അവിടുന്ന് പറഞ്ഞു: ഞാന്‍ വിട്ടുപിരിയുമ്പോഴുള്ള അവസ്ഥയില്‍ തന്നെയാണല്ലോ നീ. അതെ! എന്നവര്‍ പറഞ്ഞപ്പോള്‍ റസൂല്‍(സ) പറയുകയുണ്ടായി. നിനക്കുശേഷം ഞാന്‍ മൂന്ന്പ്രാവശ്യം നാലു വാക്കുകള്‍ പറഞ്ഞു: അതും ഇന്നേ ദിവസം നീ പറഞ്ഞതും തൂക്കിനോക്കുന്നപക്ഷം അത് മുന്‍തൂക്കമായിത്തീരും. അല്ലാഹുവിനെ കീര്‍ത്തിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാന്‍ വാഴ്ത്തുന്നു. അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളവും, അവന്റെ അര്‍ശിന്റെ തൂക്കത്തോളവും അവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും എന്നത്രെ ആ വാക്കുകള്‍. (മുസ്ലിം) |
|
24) ആയിശ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ) എല്ലാ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ സ്മരിച്ചിരുന്നു. (മുസ്ലിം) |
|
25) അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: ഒരിക്കല്‍ മുആവിയ(റ) പള്ളിയിലെ സദസ്സില്‍ ചെന്ന് നിങ്ങള്‍ എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിച്ചു. അവര്‍ പറഞ്ഞു. അല്ലാഹുവിനെ സ്മരിച്ചുകൊണ്ടാണ് ഞങ്ങള്‍ ഇരിക്കുന്നത്. മുആവിയ(റ) ചോദിച്ചു: അല്ലാഹുവാണ്, അക്കാര്യത്തിന് മാത്രമാണോ നിങ്ങളിവിടെ ഇരുന്നത്? അതിനുവേണ്ടി മാത്രമാണ് ഞങ്ങള്‍ ഇവിടെ ഇരുന്നത്. മുആവിയ(റ) പറഞ്ഞു: നിങ്ങള്‍ക്ക് തെറ്റിദ്ധാരണയുള്ളതുകൊണ്ടല്ല ഞാന്‍ സത്യം ചെയ്യുന്നത്. എന്റെ പദവിയിലുള്ള ആരും എന്നേക്കാള്‍ കുറഞ്ഞ ഹദീസ് ഉച്ചരിച്ചിട്ടില്ല. (ഞാന്‍ അത്രയും സൂക്ഷ്മതയാണ് അക്കാര്യത്തില്‍ കൈക്കൊണ്ടിട്ടുള്ളത്) ഒരിക്കല്‍ അസ്വ്ഹാബികളുടെ ഒരു സദസ്സില്‍ റസൂല്‍(സ) പുറപ്പെട്ടു ചെന്നു കൊണ്ട് ചോദിച്ചു: നിങ്ങള്‍ എന്തുകൊണ്ടാണ് ഇവിടെ ഇരിക്കുന്നത്? ഇസ്ളാമിലേക്ക് മാര്‍ഗ്ഗദര്‍ശനം ചെയ്യുകയും അതുകൊണ്ട് നമ്മെ അനുഗ്രഹിക്കുകയും ചെയ്തതിന്റെ പേരില്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടാണ് ഞങ്ങള്‍ ഇവിടെ ഇരിക്കുന്നതെന്ന് അവര്‍ മറുപടി പറഞ്ഞു. നബി(സ) ചോദിച്ചു: അല്ലാഹുവാണെ, അതിനുവേണ്ടി മാത്രമാണോ നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്? നിങ്ങള്‍ തെറ്റിദ്ധരിക്കുന്നത് കൊണ്ടല്ല ഞാന്‍ സത്യം ചെയ്യുന്നത്. അല്ലാഹു നിങ്ങളെപ്പറ്റി മലക്കുകളോട് അഭിമാനപൂര്‍വ്വം സംസാരിക്കുന്നുണ്ടെന്ന് ജിബ്രീല്‍ (അ) എന്നോട് പറഞ്ഞു. (മുസ്ലിം) |
|
26) അബുഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: പുലര്‍ച്ചയിലും സന്ധ്യാസമയത്തും സുബ്ഹാനല്ലാഹി വബിഹംദിഹീ എന്ന് നൂറുപ്രാവശ്യം വല്ലവനും ചൊല്ലിയാല്‍ അതുപോലെയോ അതില്‍ കൂടുതലോ ചൊല്ലിയവനല്ലാതെ ഒരാള്‍ക്കും അന്ത്യദിനത്തില്‍ അവന്‍ കൊണ്ടുവന്നതിനേക്കാള്‍ ശ്രേഷ്ഠമായത് കൊണ്ടുവരാന്‍ സാധിക്കുകയില്ല. (മുസ്ലിം) |
|
30) ഇബ്നുമസ്ഊദി(റ)ല്‍ നിന്ന് നിവേദനം: വൈകുന്നേരം നബി(സ) പറയാറുണ്ട്. ഞങ്ങള്‍ക്കും സന്ധ്യയായി. ഈ സന്ധ്യാസമയത്തെ അധികാരങ്ങളെല്ലാം അല്ലാഹുവിന്റേതാണ്. സര്‍വ്വസ്തുതിയും അല്ലാഹുവിന്നാണ്. അല്ലാഹുവല്ലാതെ മറ്റാരാധ്യനില്ല. അവനൊരു കൂട്ടുകാരുമില്ല. റിപ്പോര്‍ട്ടര്‍ പറയുന്നു: അവനാണ് അധികാരവും അവന്നാണ് സര്‍വ്വസ്തുതിയും എന്നും കൂടി അക്കൂട്ടത്തില്‍ അവിടുന്ന് പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു. അവന്‍ എല്ലാറ്റിനും കഴിവുള്ളവനാണ്. എന്റെ നാഥാ! ഈ രാത്രിയിലുള്ളതിന്റെ നന്മയും അതിന്റെ ശേഷമുള്ളതിന്റെ നന്മയും നിന്നോട് ഞാന്‍ അപേക്ഷിക്കുന്നു. ഈ രാത്രിയുടെ തിന്മയില്‍ നിന്നും അതിന്റെ ശേഷമുള്ളതിന്റെ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷതേടുന്നു. നാഥാ! ഉദാസീനതയില്‍ നിന്നും ഉപദ്രവകരമായ വാര്‍ദ്ധക്യത്തില്‍നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു. അപ്രകാരം തന്നെ നരകശിക്ഷയില്‍ നിന്നും ഖബര്‍ ശിക്ഷയില്‍ നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. നേരം പുലര്‍ന്നാല്‍ ഞങ്ങള്‍ക്ക് പ്രഭാതമുണ്ടായിരിക്കുന്നു. ഈ പ്രഭാതത്തിലെ അധികാരങ്ങളെല്ലാം അല്ലാഹുവിന്റേതാണ് എന്ന ആമുഖത്തോടെ മുന്‍ വചനങ്ങള്‍ ആവര്‍ത്തിക്കുമായിരുന്നു. (മുസ്ലിം) |
|