Advanced Hadees Search
റസൂല്‍ (സ്വ) യുടെ കരച്ചില്‍
മലയാളം ഹദീസുകള്‍
235. അബ്ദുല്ലാഹിബ്നു ശിഖ്‌ഖീറില്‍ നിന്ന്: റസൂല്‍(സ) നമസകരിച്ചു കൊണ്ടിരിക്കെ ഞാന്‍ അവിടുത്തെ അടുത്ത് ചെന്നു. അപ്പോള്‍ കരച്ചില്‍ കാരണം അവിടുത്തെ അന്തര്ഭാഗത്ത് നിന്ന് നിന്ന് തിളക്കുന്ന വെള്ളം കണക്കെ ഒരു തേങ്ങല്‍ ഉണ്ടായിരുന്നു.133 |
133. അല്ലാഹുവെ ഭയന്നതിന്റെയും ഭക്തിയുടെയും ഫലമായിട്ടായിരുന്നു ഇത്. അല്ലാഹുവിനെ കൂടുതല്‍ അറിയുന്നവര്ക്കാണല്ലോ കൂടുതല്‍ ഭക്തരാകാന്‍ കഴിയുക. നബിതിരുമേനി പറഞ്ഞു: ഞാനാണ് നിങ്ങളില്‍ ഏറെ അല്ലാഹുവിനെ അറിയുന്നവനും ഏറെ ഭക്തനും. |
236. അബ്ദുല്ലാഹിബ്നു മസ്ഊദില്‍ നിന്ന്: എനിക്ക് ഖുര്ആന്പാരായണം ചെയ്തുതരൂ എന്ന് റസൂല്‍(സ) ഒരിക്കല്‍ എന്നോടാവശ്യപ്പെട്ടു. ഞാന്‍ ചോദിച്ചു: റസൂലേ, അങ്ങേക്കല്ലേ അവതരിച്ചത്. എന്നിട്ട് ഞാന്‍ താങ്കളെ ഓതിക്കേള്പ്പിക്കുകയോ? അവിടുന്ന് പറഞ്ഞു: മറ്റൊരാള്‍ ഓതിത്തരുന്നത് കേള്ക്കാന്‍ ഞാനിഷ്ടപ്പെടുന്നു. അങ്ങനെ ഞാന്‍ അന്നിസാഅ’ എന്ന അദ്ധ്യായം പാരായണം ചെയ്തു തുടങ്ങി. അപ്പോള്‍ و جأ نا بك على ها أو لاء شهيدا ‘വജിഅനാ ബിക അലാ ഹാഉലാഇ ശഹീദാ’ എന്ന സൂക്തമെത്തിയപ്പോള്‍ അവിടുത്തെ ഇരു നേത്രങ്ങളില്‍ നിന്നും കണ്ണീര്‍ ചാലിട്ടോഴുകുന്നതായി ഞാന്‍ കണ്ടു.134 |
134. പ്രസ്തുത അദ്ധ്യായത്തിലെ 41 സൂക്തമാണിത്. പൂര്ണ്ണാര്ഥം ഇങ്ങനെയാണ്. ”എന്നാല്‍ ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരികയും ഇക്കൂട്ടര്ക്കെ്തിരില്‍ നിന്നെ ഞാന്‍ സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോള്‍ എന്തായിരിക്കും അവസ്ഥ”(വിവ:) |
237. അബ്ദുല്ലാഹിബ്നു അമ്റില്‍ നിന്ന്: റസൂല്‍(സ) യുടെ കാലത്ത് ഒരിക്കല്‍ സൂര്യന് ഗ്രഹണം ബാധിച്ചു. അപ്പോള്‍ അവിടുന്ന് അതിനോടനുബന്ധിച്ചുള്ള നമസ്കാരത്തില്‍ ദീര്ഘമായി നിന്നു. റുകൂഇലേക്ക് പോകുന്നേയില്ല. പിന്നീട് റുകൂഅ’ ചെയ്തു. ദീര്ഘമായി റുകൂഇല് തന്നെ നിന്നു. പിന്നീട് തലയുയര്ത്തി. എന്നിട്ട് സുജൂദിലേക്ക് പോകാതെ ദീര്ഘമായി നിന്നു. പിന്നീട് സുജൂദിലേക്ക് പോയി. സുജൂദില്‍ നിന്നു തലയുയര്താതെ അവിടുന്ന് തെങ്ങിക്കരയുകയും നിശ്വസിക്കുകയും ചെയ്തു കൊണ്ട് ഇങ്ങനെ പ്രര്തിക്കുന്നുണ്ടായിരുന്നു. ”നാഥാ ഞാനവരില്‍ ഉണ്ടായിരിക്കെ നീ അവരെ ശിക്ഷിക്കുകയില്ലെന്നു നീ എന്നോട് വാഗ്ദത്തം ചെയ്തതല്ലേ? നാഥാ! അവര്‍ പശ്ചാതപിക്കുന്നവ രായിരിക്കെ നീ അവരെ ശിക്ഷിക്കുകയില്ലെന്നു നീ എന്നോട് വാഗ്ദാനം ചെയ്തതല്ലേ? ഞങ്ങളിതാ നിന്നോട് പാപമോചനത്തിനായി അര്തിക്കുന്നു”135. അങ്ങനെ രണ്ട് റകഅത് നമസകരിച്ചു കഴിഞ്ഞപ്പോഴേക്കും സൂര്യന്‍ പ്രത്യക്ഷമായി. പിന്നീട് എഴുന്നേറ്റു നിന്നു അല്ലാഹുവിനെ സ്തുക്കുകയും പ്രകീര്ത്തി ക്കുകയും ചെയ്തശേഷം പ്രസംഗിച്ചു. സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ട രണ്ട് അടയാളങ്ങള്‍ മാത്രമാണ്. ആരുടെയെങ്കിലും മരണം കൊണ്ടോ ജനനം കൊണ്ടോ അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ല136.അവയ്ക്ക് ഗ്രഹണം ബാധിച്ചാല്‍ നിങ്ങള്‍ അല്ലാഹുവിന്റെ സ്മരണയിലേക്ക് അണയുക137. |
135. ഗ്രഹണനമസ്കാരം രണ്ട്റകഅത്തുള്ള അല്പം വ്യത്യസ്തമായ ഒരു നമസ്കാരമാണ്. ദീര്ഘമായ ഖുര്ആാന്‍ പാരായണവും ദീര്ഘയമായ റുകൂഉം സുജൂദും നിരവഹിക്കപ്പെടുന്നതിനു പുറമെ, ഓരോ റകഅതിലും ഈരണ്ടു വീതം റുകൂഉകളും നിര്ത്തമവുമുണ്ടായിരിക്കും. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഹദീസുകളില്‍ ഇതിന്റെ വിശദരൂപം വന്നിട്ടുണ്ട്.
136. ഗ്രഹണത്തെ സംബന്ധിച്ച് അറബികള്ക്കിടയിലും മറ്റും ചില അന്ധവിശ്വാസങ്ങളും തെറ്റിദ്ധാരണകളും നിലനിന്നിരുന്നു. സൂര്യ-ചന്ദ്രന്മാര്ക്ക് ഗ്രഹണം ബാധിക്കുന്നത് പ്രമുഖരോ അവരുടെ മക്കളോ മരിക്കുമ്പോളുള്ള ദുഃഖ പ്രകടനമാണെന്നായിരുന്നു അതിലൊന്ന്. അല്ലഹിവിന്റെ ദൂതന്‍ ഈ അന്ധവിശ്വാസത്തിന്റെ അടിവേരരുത്തു കളയുകയുണ്ടായി. ഈ ഗ്രഹണം സംഭവിച്ചത് ഹി.10 പ്രവാചകന്റെ പുത്രന്‍ ഇബ്റാഹീം മരിച്ച ദിവസമായിരുന്നു. രണ്ട് സംഭവവും ഒരേ ദിവസമായി എന്നത്
കേവല യാദൃശ്ചികമായിരുന്നു. പ്രവാചകപുത്രന്റെ മരണമാണ് ഗ്രഹണകാരണമെന്ന പ്രചാരണത്തെ അവിടുന്ന് തിരുത്തുകയും ശരിയും ശാസ്ത്രീയവുമായ വിശദീകരണം അവര്ക്ക് നല്കുകയും ചെയ്തു.
137. അല്ലാഹുവിന്റെ സ്മരണ കൊണ്ട് ഉദ്ധേശിക്കുന്നത് നമസ്കാരമടക്കമുള്ള കാര്യങ്ങളാണ്. |
238. ഇബ്നു അബ്ബാസില്‍ നിന്ന്: റസൂല്‍(സ)മരണാസന്നനായ തന്റെ ഒരു പുത്രിയെ138എടുത്തു മാറോടണച്ചു മടിയില്‍ വെച്ചു. അങ്ങനെ അവിടുത്തെ മടിയില്‍ വെച്ചു അവള്‍ മരിച്ചു. ഉടനെതന്നെ ഉമ്മു അയ്മന്‍ ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ റസൂല്‍(സ) ചോദിച്ചു: അല്ലാഹുവിന്റെ റസൂലിന്റെ സന്നിധിയില്‍ വെച്ചു കരയുകയാണോ? അവര്‍ പറഞ്ഞു: അങ്ങ് കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ടല്ലോ? അവിടുന്ന് പറഞ്ഞു ഞാന്‍ കരയുകയല്ല. അത് അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള കാരുണ്യം മാത്രമാണ്.139. വിശ്വാസി ഏതവസ്ഥയിലും പൂര്ണ്ണ നന്മയില്‍ തന്നെ ആയിരിക്കും. തന്റെ ആത്മാവ് ഇരു പര്ശ്വങ്ങള്ക്കിടയില്‍ നിന്ന് ഊരിയെടുക്കുമ്പോഴും അവന്‍ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടിരിക്കും. |
138. നാസാഇയുടെ റിപ്പോര്ട്ടി്ല്‍ പ്രവാചക പുത്രി സൈനബിന്റെ അബുല്‍ അസ്വിലുള്ള കൊച്ചു മകളായിരുന്നു ഇതെന്ന് വന്നിട്ടുണ്ട്. വേറെയും അഭിപ്രായങ്ങളുണ്ട്. പൌത്രിയെയാണ് ഇവിടെ പുത്രിയെന്നു പ്രയോഗിച്ചത്.
139. ബുഖാരിയുടെയും മുസ്ലിമിന്റെയും റിപ്പോര്ട്ടിംല്‍, അല്ലാഹു തന്റെ ദാസന്മാരുടെ ഹൃദയത്തില്‍ നിക്ഷേപിച്ച കാരുണ്യമാനത്, കരുണയുള്ളവരോടെ അല്ലാഹുവും കരുണ ചെയ്യുകയുള്ളൂ എന്നാണുള്ളത്. |
239. ആയിശ(റ) യില്‍ നിന്ന്: റസൂല്‍(സ) ഉസ്മാനുബ്നു മള്ഊന് മരിച്ചു കിടക്കെ അദ്ധേഹത്തെ ചുംബിക്കുകയും കരയുകയുമുണ്ടായി140. |
140. മയ്യിത്തിനെ ചുംബിക്കാമെന്ന് ഇതില്‍ നിന്ന് സിദ്ധിക്കുന്നു. നബി(സ) മരിച്ചു കിടക്കെ അബൂബക്കര്‍ സിദ്ദീഖു(റ) അവിടുത്തെ നെറ്റിയില്‍ ചുംബിച്ചിരുന്നു. |
240. അനസുബ്നു മാലികില്‍ നിന്ന്: ഞങ്ങള്‍ റസൂല്‍(സ)യുടെ ഒരു പുത്രിയുടെ141 മയ്യിത്ത് സംസ്കരണ കര്മ്മത്തില്‍ പങ്കെടുക്കുകയുണ്ടായി. റസൂല്‍(സ) ഖബരിന്നരികെ ഇരിക്കുകയായിരുന്നു അപ്പോഴവിടുത്തെ ഇരുനെത്രങ്ങളും ബാഷ്പമണിഞ്ഞതായി ഞാന്‍ കണ്ടു. അവിടുന്ന് ചോദിച്ചു രാത്രി ഭാര്യയുമായി ബന്ധപ്പെട്ടിട്ടില്ലാത്ത അരെങ്കിലുമുണ്ടോ? അബൂ ത്വല്ഹ142 പറഞ്ഞു: ഞാന്‍. റസൂല്‍(സ) പറഞ്ഞു: ഖബറില്‍ ഇറങ്ങുക. അങ്ങനെ അദ്ദേഹം അവരുടെ ഖബറില്‍ ഇറങ്ങി. |
141. ഉസ്മാന്‍(റ) ന്റെ ഭാര്യ ഉമ്മുകുല്സൂം ആയിരുന്നു അത്.
142.അന്സ്വാര്കളിലെ ഖസ്റജ്ഗോത്രക്കാരനായ സൈദുബ്നു സുഹൈല്‍ ആണ് അബൂ ത്വല്ഹ. ഈ സംഭവം റിപ്പോര്ട്ടു ചെയ്ത അനസിന്റെ മാതാവ് ഉമ്മു സുലൈമിന്റെ ഭര്ത്താ വ്. നബിതിരുമേനിയുടെ കൂടെ ധാരാളം യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഹുനൈന്‍ യുദ്ധത്തില്‍ ഇരുപതു പേരെ വധിച്ചു. ആലു ഇംറാന്‍ 92 – സൂക്തമാവതരിച്ചപ്പോള്‍ അതിന്റെട അടിസ്ഥാനത്തില്‍ ബൈറുഹാഅ’ എന്ന തോട്ടം അല്ലാഹുവിന്റെ മാര്ഗവത്തില്‍ ദാനം ചെയ്തു.
|