Advanced Hadees Search
ദുഹാനമസ്കാരം
മലയാളം ഹദീസുകള്‍
206. മുആദ പറയുന്നു: ഞാന്‍ ആയിശ(റ) യോട് ചോദിച്ചു, നബി(സ) ദുഹാ നമസ്കരിക്കാരുണ്ടായിരുന്നോ? അവര്‍ പറഞ്ഞു: അതെ, നാലു റകഅത്. ചിലപ്പോള്‍ അല്ലാഹു ഉദ്ദേശിച്ച അത്ര അവിടുന്ന് വര്ദ്ധി്പ്പിക്കുകയും ചെയ്യും123 . |
123. ദുഹാ നമസ്കാരം സുന്നത്താണ്. കൂടിയത് എട്ടു റകഅതും ചുരുങ്ങിയത് രണ്ട് റകഅതും. സൂര്യന്‍ ഉദിച്ചുയര്ന്നതത് മുതല്‍ മധ്യാഹ്നം വരെയാണ് സമയം. വ്യത്യസ്ത നബിവചനങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്. |
207. അനസ്(റ)വില്‍ നിന്ന്, നബി(സ) ദുഹാ ആറുറകഅത് നമസ്കരിക്കാരുണ്ടായിരുന്നു. |
208. അബ്ദുറഹ്മാന്ബ്നു അബീലൈലയില്‍ നിന്ന്, ഉമ്മു ഹാനിഅ’ അല്ലാതെ മറ്റാരും നബി(സ) ദുഹാ നമസ്കരിക്കുന്നത് കണ്ടതായി എന്നോട് പറഞ്ഞിട്ടില്ല. അവര്‍ പറഞ്ഞു: റസൂല്‍(സ) മക്കാവിജയദിവസം അവരുടെ വീട്ടില്‍ കയറി കുളിച്ചു. എന്നിട്ട് എട്ടുറകഅത് നമസ്കരിക്കുകയുണ്ടായി. റസൂല്‍(സ) അതിനെക്കാള്‍ ലഘുവായ ഏതെങ്കിലും നമസ്കാരം നിര്‍വഹിക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല. പക്ഷെ റുകൂഉം സുജൂദും സമ്പൂര്ണ്ണുമായിത്തന്നെ നിര്‍വഹിച്ചിരുന്നു. |
209.അബ്ദുല്ലാഹിബ്നു ശഖീഖില്‍ നിന്ന്, ഞാന്‍ ആയിശ(റ) യോട് ചോദിച്ചു: നബി(സ) ദുഹാ നമസ്കരിക്കാരുണ്ടായിരുന്നോ? അവര്‍ പറഞ്ഞു: ഇല്ല, യാത്ര കഴിഞ്ഞു മടങ്ങി വരുമ്പോഴല്ലാതെ124 . |
124. ഈ പ്രസ്താവം മുമ്പ് ഉദ്ധരിച്ച വചനവുമായി പ്രത്യക്ഷത്തില്‍ ഭിന്നത പുലര്ത്തു ന്നുണ്ട്. ഒന്ന് ദുഹാ നമസ്കാരം നിരുപാധികം നമസ്കരിക്കാരുണ്ടായിരുന്നുവെന്നും മറ്റൊന്ന് യാത്ര കഴിഞ്ഞു വരുമ്പോള്‍ മാത്രമേ നമസ്കാരിക്കാരുള്ളൂ എന്നുമാണ് ഉള്ളത്. ഓരോരുത്തരും അവരവര്‍ കണ്ടത് റിപ്പോര്ട്ട് ചെയ്തതാകാനാണ് സാദ്ധ്യത. |
210. അബൂഅയ്യൂബില്‍ അന്സ്വാരിയില്‍ നിന്ന്: സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റുന്ന സമയത്ത് നാല് റകഅത് നമസ്കാരം നബി(സ) പതിവായി നിര്വ്വ്ഹിക്കാരുണ്ടായിരുന്നു. ഞാന്‍ ചോദിച്ചു: റസൂല് ല്ലാഹ്! സൂര്യന്‍ താഴോട്ടു ചായുന്ന സമയത്ത് അങ്ങ് ഈ നാലു റക്അത് പതിവായി നമസ്കരിക്കുന്നത് ഞാന്‍ കാണുന്നുണ്ടല്ലോ? അപ്പോള്‍ അവിടുന്ന് പറഞ്ഞു; സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റുന്ന സമയം ആകാശകവാടങ്ങള്‍ തുറക്കപ്പെടും. ദുഹര്‍ നമസ്കരിക്കുന്നത് വരെ അത് അടക്കുകയില്ല. ആ സമയത്ത് എനിക്ക് എന്തെങ്കിലും നന്മ ഉപരിലോകത്തെക്ക് ഉയര്ത്ത്പ്പെടണമെന്ന് ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ചോദിച്ചു: എല്ലാ റകഅതുകളിലും ഖുര്ആന്‍ പാരായണമുണ്ടോ? അവിടുന്ന് പറഞ്ഞു: അതെ. ഞാന്‍ ചോദിച്ചു: അവയ്ക്കിടയില്‍ വേര്പിരിക്കുന്ന സലാം ഉണ്ടോ? അവിടുന്ന് പറഞ്ഞു: ഇല്ല. |
211. അബ്ദുല്ലാഹിബ്നു സാഇബില്‍ നിന്ന്, ദുഹ്റിനു മുമ്പായി- സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റിയ ശേഷം- നബി(സ) നാലു റകഅത് നമസ്കരിക്കാരുണ്ടായിരുന്നു. അവിടുന്ന് പറഞ്ഞു: ആകാശകവാടങ്ങള്‍ തുറക്കപ്പെടുന്ന സമയമാനത്അത് കൊണ്ട് ആ സമയത്ത് എനിക്കെന്തെങ്കിലും സല്ക്കര്മ്മങ്ങള്‍ ഉപരിലോകത്തെക്ക് ഉയര്ത്ത്പ്പെടണമെന്ന് ഞാന്‍ ഇച്ചിക്കുന്നു. |