Advanced Hadees Search
റസൂല് (സ്വ)യുടെ ആരാധന
മലയാളം ഹദീസുകള്‍
185. മുഗീറതുബ്നു ശുഅബയില്‍ നിന്ന്, റസൂല്‍ (സ) അവിടുത്തെ പാദങ്ങള്‍ നീരുവന്നു വീര്ക്കുന്നത് വരെ നിന്ന് നമസകരിച്ചു. അപ്പോള്‍ അവിടുത്തോട് ചോദിക്കപ്പെട്ടു: അങ്ങ് ഇങ്ങനെ ബുദ്ധിമുട്ടുകയാണോ? അങ്ങേക്ക് അല്ലാഹു മുന്കഴിഞ്ഞതും പിന്നീട് ഉണ്ടാകുന്നതുമായ പാപങ്ങളെല്ലാം പൊറുത്തു തന്നിട്ടില്ലേ? അവിടുന്ന് പറഞ്ഞു: ”ഞാന്‍ ഒരു നന്ദിയുള്ള അടിമയാകേണ്ടതില്ലേ?” |
186. അബൂ ഹുറൈറ(റ) വില്‍ നിന്ന്, റസൂല്‍(സ) അവിടുത്തെ ഇരുപാദങ്ങളും നീരുവരുന്നത് വരെ നമസകരിച്ചു. അവിടുത്തോട് ചോദിക്കപ്പെട്ടു: അങ്ങ് ഇങ്ങനെ ചെയ്യുകയാണോ? അങ്ങയുടെ മുന്കാ ല പാപങ്ങളും പിന്നീടുണ്ടാകുന്നതും അല്ലാഹു അങ്ങേക്ക് പൊറുത്തു തന്നിരിക്കുന്നതായി വന്നിരിക്കുന്നുവല്ലോ111 . അവിടുന്ന് പറഞ്ഞു:ഞാന്‍ ഒരു നന്ദിയുള്ള അടിമയാകേണ്ടതില്ലേ? |
111. സൂറത്തുല്‍ ഫത്ഹിലെ രണ്ടാം സൂക്തമാണ് ഉദ്ദേശ്യം. |
187. അസ് വദുബ്നു യസീദില്‍ നിന്ന്, ഞാന്‍ ആയിശ(റ) യോട് നബി(സ) യുടെ രാത്രിനമസ്കാരത്തെപറ്റി അന്വേഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: അവിടുന്ന് രാത്രിയുടെ ആദ്യത്തില്‍ ഉറങ്ങുകയും പിന്നീട് എഴുന്നേറ്റു നമസ്കരിക്കുകയും ചെയ്യും. രാത്രിയുടെ അന്ത്യയാമത്തില്‍ ആണെങ്കില്‍ ”വിത്‌ര്‍” നമസകരിച്ചു പയയിലേക്ക് തന്നെ വരും. എന്നിട്ട് ലൈംഗികമായി ആവശ്യമുണ്ടെങ്കില്‍ ഭാര്യയുമായി ബന്ധപ്പെടും. അങ്ങനെ ബാങ്ക് കേട്ടാല്‍ ചാടിയെഴുന്നെല്ക്കുികയും വലിയഅശുദ്ധിയുള്ളവന്‍ ആണെങ്കില്‍ കുളിക്കുകയും ഇല്ലെങ്കില്‍ വുദുചെയ്ത് നമസ്കാരത്തിനായി പുറപ്പെടുകയും ചെയ്യും. |
188. ഇബ്നു അബ്ബാസ്(റ) വില്‍ നിന്ന്, ഞാന്‍ മാതൃസഹോദരിയായ (പ്രവാചക പത്നി) മൈമൂന(റ) യുടെ അടുക്കല്‍ ഒരു രാത്രി താമസിച്ചു. അദ്ദേഹം പറയുന്നു: ഞാന്‍ തലയണയുടെ വിലങ്ങിനും റസൂല്‍(സ) നീളത്തിലും കിടന്നു. രാത്രി പകുതി വരെയോ അല്ലെങ്കില്‍ അതിന്റെു തൊട്ടു മുമ്പോപിമ്പോ വരെയോ ഉറങ്ങിയ റസൂല്‍ എഴുന്നേറ്റു. എന്നിട്ട് അവിടുന്ന് മുഖത്തുനിന്ന്‍ ഉറക്ക് തുടച്ച ശേഷം ആലു ഇംറാന്‍ അദ്ധ്യായത്തിലെ അവസാനത്തെ പത്ത് സൂക്തങ്ങള്‍ പാരായണം ചെയ്തു. അനന്തരം തൂക്കിയിട്ട ഒരു തോല്പാത്രത്തില്‍ നിന്ന് വെള്ളമെടുത്തു പൂര്ണ്ണയമായി വുദു ചെയ്ത ശേഷം നമസ്കരിക്കാന്‍ നിന്നു. അപ്പോള്‍ റസൂല്‍(സ) അവിടുത്തെ വലതു കൈ എന്റെ തലയില്‍ വെച്ചു വലതു ചെവി പിടിച്ചു മുഖം മറുഭാഗത്തേക്ക് തിരിച്ചു112 . അവിടുന്ന് രണ്ടു റകഅത്ത് നമസകരിച്ചു. പിന്നെയും രണ്ടു റകഅത്ത്, പിന്നെയും രണ്ടു റകഅത്ത് പിന്നെയും രണ്ടു റകഅത്ത്, പിന്നെയും രണ്ടു റകഅത്ത് -ആറു തവണ- അനന്തരം ഒറ്റയാക്കി അവസാനിപ്പിച്ചു. പിന്നീട് കിടന്നു. മറ്റൊരു റിപ്പോര്ട്ടില്‍, കൂര്ക്കം വലിക്കുന്നത് വരെ ഉറങ്ങി. ഉറങ്ങിയാല്‍ അവിടുന്ന്(ചെറുതായി) കൂര്ക്കം വലിക്കുമായിരുന്നു എന്നാണുള്ളത്. പിന്നീട് ബാങ്ക് വിളിക്കുന്നവന്‍ വന്നപ്പോള്‍ എഴുന്നേറ്റു രണ്ടു റകഅത്ത് നമസകരിച്ചു, സുബ്ഹു നമസ്കാരത്തിനു പുറപ്പെട്ടു.(വേരെയുമൊരു റിപ്പോര്ട്ടില്‍, ബിലാല്‍ വന്നു നമസ്കാരത്തിനു ക്ഷണിച്ചപ്പോള്‍ എഴുന്നേറ്റു വുദു ചെയ്യാതെ രണ്ടു റകഅത്ത് നമസ് കരിച്ചു എന്നാണുള്ളത്113 . |
112. മറ്റു ചില റിപ്പോര്ട്ടു കളില്‍ കൂടുതല്‍ വ്യക്തമായി ഇത് വിശദീകരിച്ചിട്ടുണ്ട്. ഇടതുഭാഗത്ത് നിന്ന് ഇബ്നു അബാസിനെ നബി(സ) ചെവിക്കുപിടിച്ചു തിരിച്ചു വലതുഭാഗത്തേക്ക് കൊണ്ടുവന്നു. രണ്ടുപേര്‍ മാത്രം നമസ്കരിക്കുമ്പോള്‍ ഇമാമിന്റെ നേരെ ഒപ്പംതന്നെ തുടര്ന്ന് നമസ്കരിക്കുന്നവനും നില്ക്ക്ണം എന്നതാണ് ശരിയായ രൂപം.
113. ഇത് സുബ്ഹിന്റെ മുമ്പുള്ള സുന്നത്ത് നമസ്കാരമാണ്. ലഘുവായി രണ്ടു റക്അത് വീട്ടില്വെുച്ചു നമസ്കരിക്കുന്നതാണ് ശ്രേഷ്ഠം. |
189. ഇബ്നു അബ്ബാസ്(റ) വില്‍ നിന്ന്, നബി(സ) രാത്രിയില്‍ പതിമൂന്നു റക്അത് നമസ്കരിക്കുമായിരുന്നു(114 . |
114. രാത്രിനമസ്കാരം നബി(സ) പതിനൊന്നു റകഅതില്‍ കൂടുതല്‍ അധികരിപ്പിക്കാറില്ലായിരുന്നുവെന്ന ആയിശ(റ)വില്‍ നിന്നുള്ള പ്രബലമായ നിവേദനത്തിനുള്ള വിരുദ്ധമല്ല ഈ റിപ്പോര്ട്ടു . കാരണമിത് 191 നമ്പറായി സൈദില്നിന്നുള്ള റിപ്പോര്ട്ടില്‍ കാണുന്നതുപോലെ ആദ്യത്തിലുള്ള ലഘുവായ രണ്ടു റക്അതോ അല്ലെങ്കില്‍, വിത്റിനു ശേഷം സുബ്ഹിന്റെ രണ്ടു റക്അത് സുന്നത്ത് നമസ്കാരമോ ചേര്ത്തു പറഞ്ഞതാണ്. |
190. ആയിശ(റ) വില്‍ നിന്ന്: നബി(സ) ക്ക് ഉറക്ക് തടസ്സമായത് കാരണം രാത്രിനമസ്കാരം നിര്വഹിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പകലില്‍ പന്ത്രണ്ടു റകഅത് നമസ്കരിക്കും115 . |
115. രാത്രിനമസ്കാരം പതിനൊന്നു റക്അതാണ്. മറ്റുള്ളവരെ അപേക്ഷിച്ച് റസൂല്‍(സ) ക്ക് ഇതിനു പ്രധാന്യവുമുണ്ട്. അതിനാല്‍ രാത്രി നിര്‍വഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവിടുന്ന് അത് പകലില്‍ നിരവഹിക്കുന്നു. എന്നാല്‍ രാത്രിയിലാണ് നമസ്കാരം ഒറ്റയാക്കി അവസാനിപ്പിക്കുക. പകലില്‍ ഇരട്ടയാക്കി റകഅതില്‍ അവസാനിപ്പിക്കുന്നു. |
191. സൈദ്‌ബ്നു ഖലിദുല്‍ ജുഹനിയില്‍ നിന്ന്: ഞാന്‍ നബി(സ) യുടെ വീടിന്റെ ഉമ്മറപ്പടി തലയണയാക്കിവെച്ചു അവിടുത്തെ നമസ്കാരം ദീര്ഘലനേരം വീക്ഷിക്കും. അപ്പോള്‍ അവിടുന്ന് ലഘുവായി രണ്ടു റകഅത് നമസ്കരിച്ചു. പിന്നീട് അത്യധികം ദീര്ഘമായി രണ്ടു റകഅത് നമസ്കരിച്ചു. അനന്തരം ആദ്യത്തേതിനേക്കാള്‍ ലഘുവായി രണ്ടു റകഅതും പിന്നെ അതിനെക്കാള്‍ ലഘുവായി രണ്ടു റകഅതും പിന്നെ അതിനെക്കാള്‍ ലഘുവായി രണ്ടു റകഅതും പിന്നെ അതിനെക്കാള്‍ ലഘുവായി രണ്ടു റകഅതും നമസ്കരിച്ചു. അനന്തരം ഒറ്റയാക്കി അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ മൊത്തം പതിമൂന്നു റകഅത് നമസ്കരിച്ചു116 . |
116. 114നമ്പര്‍ അടിക്കുറിപ്പ് നോക്കുക. |
192. അബൂസലമതുബ്നു അബ്ദിര്‍റഹമാനില്‍ നിന്ന്: അദ്ദേഹം ആയിശ(റ) യോട് നബി(സ) യുടെ റമദാനിലെ നമസ്കാരം എങ്ങനെയായിരുന്നുവെന്ന് അന്വേഷിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു: റസൂല്‍(സ) റമദാനിലോ അല്ലാത്ത മാസങ്ങളിലോ പതിനൊന്നു റകഅത്തില്‍ കൂടുതല്‍ അധികരിപ്പിക്കാരില്ലായിരുന്നു. അവിടുന്ന് നാലു റകഅത് നമസ്കരിക്കും. അതിന്റെദ ഭംഗിയും ദൈര്ഘ്യുവും ചോദിക്കുക തന്നെ വേണ്ട. പിന്നെ നാലു റകഅത് നമസ്കരിക്കും. അതിന്റെയും ഭംഗിയും ദൈര്ഘ്യവും ചോദിക്കുക തന്നെ വേണ്ട. പിന്നീട് മൂന്നു റകഅത് നമസ്കരിക്കും. ആയിശ(റ) പറയുന്നു: ഞാന്‍ ചോദിച്ചു റസൂല് ല്ലഹ്! ഒറ്റയാക്ക്ന്നതിനു മുമ്പ് അങ്ങ് ഉറങ്ങുകയാണോ?117 അവിടുന്ന് പറഞ്ഞു ആയിശാ! എന്റെ ഇരുനേത്രങ്ങളും നിദ്രയില്‍ ആണെങ്കിലും എന്റെ മനസ്സ് ഉറങ്ങുകയില്ല. |
117. വിത്ര്‍ നമസ്കരിക്കുന്നതിന് മുമ്പ് ചിലപ്പോള്‍ റസൂല്‍(സ) അല്പറനേരം കിടക്കുമായിരുന്നു. അതിനെ കുറിച്ചാണ് ആയിശ(റ) അന്വേഷിച്ചത്. |
193. ആയിശ(റ)യില്‍ നിന്ന്: റസൂല്‍(സ) രാത്രിയില്‍ പതിനൊന്നു റകഅത് നമസ്കരിക്കുകയും ഒറ്റ റകഅത് കൊണ്ട് വിത്ര്‍ നമസ്കരിക്കുകയും ചെയ്യുമായിരുന്നു. അതില്‍ നിന്ന് വിരമിച്ചാല്‍ വലതു പാര്ശ്വത്തിന്മേകലായി ചെരിഞ്ഞു കിടക്കും. |
194. ആയിശ(റ) യില്‍ നിന്ന്: റസൂല്‍(സ) രാത്രിയില്‍ ഒമ്പത് റകഅത് നമസ്കരിക്കാരുണ്ടായിരുന്നു. 118 |
118. രാത്രിനമസ്കാരം റസൂല്‍(സ) നമസ്കരിച്ചത് പരമാവധി പതിനൊന്നു റകഅതാണ്. അതില്‍ താഴെയും നമസ്കരിച്ചിട്ടുണ്ട്. ഒറ്റയായിട്ടായിരിക്കണം അവസാനിപ്പിക്കുന്നതെന്ന് മാത്രം. |
195. ഹുദൈഫതുല്‍ യമാനില്‍ നിന്ന്, താന്‍ നബി(സ)യുടെ കൂടെ രാത്രിയില്‍ നമസ്കരിച്ചു. അവിടുന്ന് നമസ്കാരത്തില്‍ പ്രവേശിച്ചപ്പോള്‍ ഇങ്ങനെ പറഞ്ഞു:الله أكبر ذوالملكوت والجبروت والكبرياء و العظمة (സര്‍വധിപത്യത്തിന്റെയും പരമാധികാരത്തിന്റെയും സര്‍വ പ്രതാപത്തിന്റെയും സര്‍വ ഔന്നത്യത്തിന്റെയും അധിപനായ അല്ലാഹുവത്രെ ഏറ്റവും വലിയവന്‍) പിന്നീട് അവിടുന്ന് അല്‍ ബഖറ പാരായണം ചെയ്തു. അനന്തരം റുകൂഅ’ ചെയ്തു. അവിടുത്തെ റുകൂഅ’ നിര്ത്തറത്തോളം തന്നെയായിരുന്നു. അവിടുന്ന് ഇങ്ങനെ പറഞ്ഞിരുന്നു:سبحان ربي العظيم سبحان ربي العظيم അത്യുന്നതനായ നാഥനെ പ്രകീര്ത്തിചക്കുന്നു. അനന്തരം അവിടുന്ന് ശിരസ്സുയര്ത്തി. തുടര്ന്നുള്ള നിര്ത്താം റുകൂഓളം തന്നെ ദൈര്ഘ്യം ഉണ്ടായിരുന്നു. അവിടുന്നിങ്ങനെ പറഞ്ഞിരുന്നു: لربي الحمد لربي الحمد ”സ്തുതിയഖിലവും എന്റെ നാഥന് ആകുന്നു . സ്തുതിയഖിലവും എന്റെ നാഥന് ആകുന്നു”. അനന്തരം അവിടുന്ന് സുജൂദു ചെയ്തു. സുജൂദു നിറുത്തതോളം തന്നെ ദൈര്ഘ്യമുണ്ടായിരുന്നു. അവിടുന്നിങ്ങനെ പറഞ്ഞിരുന്നു: سبحان ربي الأ علا سبحان ربي الأ علا അത്യുന്നതനായ എന്റെ നാഥന്‍ എത്രയോ പരിശുദ്ധനാണ്, അത്യുന്നതനായ എന്റെ നാഥന്‍ എത്രയോ പരിശുദ്ധനാണ്. അനന്തരം അവിടുന്ന് ശിരസ്സുയര്ത്തി . രണ്ടു സുജൂദുകള്ക്കിടയിലെ ഇരുത്തം സുജൂദോളം തന്നെയുണ്ടായിരുന്നു. അവിടുന്നിങ്ങനെ പറഞ്ഞിരുന്നു: ربي اغفرلي ربي اغفرلي നാഥാ എനിക്ക് പൊറുത്തു തരണേ, നാഥാ എനിക്ക് പൊറുത്തു തരണേ. അങ്ങനെ അല്‍ ബഖറ, ആലു ഇംറാന്‍, അന്നിസാഅ’, അല്‍ മാഇദ, അല്‍ അന്ആം എല്ലാം അവിടുന്ന് പാരായണം ചെയ്തു. |
196. ആയിശ(റ)യില്‍ നിന്ന്, റസൂല്‍(സ) ഖുര്ആനില്‍ നിന്ന് ഒരായത്തു പാരായണം ചെയ്തു കൊണ്ട് ഒരു രാത്രി മുഴുവന്‍ നമസ്കരിക്കുകയുണ്ടായി. |
197. അബ്ദുല്ലാഹിബ്നു മസ്ഊദില്‍ നിന്ന്, ഒരു രാത്രി ഞാന്‍ റസൂല്‍(സ)യുടെ കൂടെ നമസകരിച്ചു. അവിടുന്ന് ദീര്ഘ്മായി നിന്നപ്പോള്‍ ഒരു ചീത്ത വിചാരം എന്റെ മനസ്സില്‍ ഉദ്ഭവിച്ചു. എന്താണ് താങ്കള്‍ വിചാരിച്ചത് എന്ന് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇരിക്കാനും നബിയേ പിരിയനുമാണ് ചിന്തിച്ചത്! |
198. ആയിശ(റ) യില്‍ നിന്ന്, നബി(സ) ഇരുന്നു നമസ്കരിക്കാരുണ്ടായിരുന്നു. അപ്പോള്‍ ഇരുന്നു തന്നെ ഖുര്ആന്‍ പാരായണം ചെയ്യും. മുപ്പതോ നാല്പതോ ആയത്തുകളുടെ അത്രയും ബാക്കി വരുമ്പോള്‍ അവിടുന്നെഴുന്നെല്ക്കും. പിന്നീട് നിന്ന് കൊണ്ട് പാരായണം ചെയ്യും. അനന്തരം റുകൂഅ’ സുജൂദു എന്നിവ നിര്വ്ഹിക്കുകയും ചെയ്യും. തുടര്ന്ന് അതുപോലെ തന്നെ രണ്ടാം റകഅത്തിലും ചെയ്യും.119 |
119. സുന്നത്ത് നമസ്കാരം അല്പം ഇരുന്നും ബാക്കി നിന്നും നിര്വ്ഹിക്കുന്നതിനു വിരോധമില്ലെന്ന് ഈ വചനം പഠിപ്പിക്കുന്നു. |
199. അബ്ദുല്ലാഹിബ്നു ശഖീഖില്‍ നിന്ന്, റസൂല്‍(സ) യുടെ ഐച്ചിക നമസ്കാരത്തെ കുറിച്ചു ഞാന്‍ ആയിശ(റ) യോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, അവിടുന്ന് ദീര്ഘമായ രാത്രികള്‍ നിന്നും ദീര്ഘമായ രാത്രികള്‍ ഇരുന്നും നമസ്കരിക്കാറുണ്ട്. നിന്നുകൊണ്ടാണ് പാരായണമെങ്കില്‍ റുകൂഉം സുജൂദുമെല്ലാം നിന്നും, ഇരുന്നുകൊണ്ടാണ് പാരായണമെങ്കില് റുകൂഉം സുജൂദുമെല്ലാം ഇരുന്നും നിര്‍വഹിക്കും. |
200. നബി(സ) യുടെ പത്നി ഹഫ്സ്വ(റ) യില്‍ നിന്ന്, റസൂല്‍(സ) അവിടുത്തെ ഐച്ചിക നമസ്കാരങ്ങളില്‍ ഇരുന്നു നമസ്കരിക്കാരുണ്ടായിരുന്നു. എന്നിട്ട് സൂറത്ത് നിര്ത്തി നിര്ത്തി ഓതുകയും ചെയ്യും. അപ്പോള്‍ നീണ്ട സൂറത്തുകള്‍ പോലും അതിനെക്കാള്‍ നീണ്ടാതായി മാറും. |
201. ആയിശ(റ) യില്‍ നിന്ന്, നബി(സ) മരണാസന്നനായിരിക്കെ അധിക നമാസ്കാരങ്ങളും ഇരുന്നു കൊണ്ടായിരുന്നു നിര്വ്ഹിച്ചിരുന്നത്120 . |
120. ഇമാം അഹ്മദിന്റെ ഒരു റിപ്പോര്ട്ടി ല്‍ ”നിര്ബന്ധ നമസ്കാരങ്ങള്‍ ഒഴികെ” എന്ന് കൂടിയുണ്ട്. |
202. ഇബ്നു ഉമര്‍(റ) വില്‍ നിന്ന്, ഞാന്‍ റസൂല്‍(സ) യുടെ കൂടെ അവിടുത്തെ വീട്ടില്‍ വെച്ചു ദുഹ്റിനു മുമ്പ് രണ്ടു റകഅതും ശേഷം രണ്ടുറകഅതും മഗ് രിബിനു ശേഷം രണ്ടുറകഅതും ഇശാഇന്നു ശേഷം രണ്ടുറകഅതും നമസ്കരിക്കുകയുണ്ടായി. |
203. ഇബ്നു ഉമര്‍(റ) വില്‍ നിന്ന്, നബി(സ)യുടെ പത്നി ഹഫ്സ്വ(റ) എന്നോട് പറഞ്ഞു: റസൂല്‍(സ) പ്രഭാത സമയത്ത് രണ്ടു റകഅത്ത് നമസ്കരിക്കുമായിരുന്നു. എന്നിട്ട് ബാങ്ക് വിളിക്കുന്നവന്‍ ബാങ്ക് വിളിക്കും. നിവേദകരില്‍ ഒരാളായ അയ്യൂബ് മറ്റൊരു നിവേദകനായ നാഫിഅ’ പറഞ്ഞതായി മനസിലാക്കുന്നു, അത് വളരെ ലഘുവായിട്ടായിരുന്നു. |
204. ഇബ്നു ഉമര്‍(റ) വില്‍ നിന്ന്, ഞാന്‍ റസൂല്‍(സ)യില്‍ നിന്ന് എട്ട് റകഅത് നമസ്കാരം നേരിട്ട് കണ്ടു പഠിച്ചിട്ടുണ്ട്. ദുഹ്റിനു മുമ്പ് രണ്ടു റകഅത്ത്, ശേഷം രണ്ടു, മഗ് രിബിനു ശേഷം രണ്ട്, ഇശാഇന്നു ശേഷം രണ്ട്. ഇബ്നു ഉമര്‍ പറയുന്നു സുബ്ഹിന്നു മുമ്പുള്ള രണ്ട് റകഅതിനെ കുറിച്ചു പ്രവാചക പത്നി ഹഫ്സ്വ എന്നോട് പറയുകയുണ്ടായി. പക്ഷെ ഞാനത് നബി(സ) നമസ്കരിക്കുന്നതായി കണ്ടിട്ടില്ല.121 |
205. അബ്ദുല്ലാഹിബ്നു ശഖീഖില്‍ നിന്ന്, ആയിശ(റ) യോട് ഞാന്‍ റസൂല്‍(സ) യുടെ നമസ്കാരത്തെ കുറിച്ചു അന്വേഷിക്കുകയുണ്ടായി. അവര്‍ പറഞ്ഞു അവിടുന്ന് ദുഹ്റിനു മുമ്പ് രണ്ട് റകഅതും, ശേഷം രണ്ടും, മഗ് രിബിനു ശേഷം രണ്ട് റകഅതും, ഇശാഇന്നു ശേഷം രണ്ട് റകഅതും പ്രഭാത നമസ്കാരത്തിനു മുമ്പ് രണ്ട് റകഅതും നമസ്കരിക്കാരുണ്ടായിരുന്നു.122 |