Advanced Hadees Search
റസൂല്‍ (സ്വ)യുടെ തമാശ
മലയാളം ഹദീസുകള്‍
165 .അനസ് (റ)വില്‍ നിന്ന്;റസൂല്‍ (സ്വ)ഒരിക്കല്‍ തന്നെ “ഇരുചെവിയന്‍ “എന്ന് വിളിച്ച് അബുഉസാമ പറയുന്നു നബി(സ്വ)അദ്ദേഹത്തോട് തമാശ പറയുകയായിരുന്നു അത്. |
166 .അനസ് (റ)വില്‍ നിന്ന്;നബി (സ്വ)നങ്ങളോട് അങ്ങേയറ്റം ഇടകലര്ന്ന്് ജീവിക്കുമായിരുന്നു.എന്റെ. കൊച്ചു സഹോദരനോട്75അവിടുന്ന് ഒരിക്കല്‍ ചോദിച്ചു അബുഉമൈറെ!നിന്റെന കൊച്ചു കുരുവി എന്ത് ചെയ്തു? അബുഈസാ തിര്മുുദി പറയുന്നു; ഈ ഹദീസില്‍ നബി(സ്വ)തമാശ പറയുകയും കൊച്ചു കുട്ടിയെ അബൂഉമൈര്‍ (ഉമൈറിന്റെ പിതാവ്)എന്ന് സംബോധന ചെയ്യുകയും ചെയ്യുന്നു.കൊച്ചു കുട്ടിക്ക് കളിക്കാന്‍ പക്ഷിയെ കൊടുക്കാമെന്നും ഇതില്‍ നിന്നും സിദ്ധിക്കുന്നു.നബി(സ്വ)അവനോട് അബുഉമൈറെ കൊച്ചു കുരുവി എന്ത് ചെയ്തു എന്ന് ചോദിച്ചത്,അവന്‍ കളിച്ചിരുന്ന കൊച്ചു കുരുവി ചത്തപ്പോള്‍ കുട്ടി ഏറെ ദു:ഖിച്ചത് കൊണ്ടായിരുന്നു.അപ്പോള്‍ റസൂല്‍(സ്വ)തമാശയായി കുട്ടിയോട് ആരായുകയാണ് അബൂഉമൈര്‍ കൊച്ചു കുരുവി എന്തെ എന്ന്. |
75 .മാതാവ് വഴിക്കുള്ള സഹോദരന്‍ അതായത് അനസിന്റെ മാതാവ് ഉമ്മുസലൈമിനെ രണ്ടാമത് വിവാഹം ചെയ്ത അബുത്വല്ഹനയിലുള്ള പുത്രന്‍.നബി(സ്വ)യുടെ കാലത്ത് ചെറിയ പ്രായത്തില്‍ തന്നെ അബുഉമൈര്‍ മരിക്കുകയുണ്ടായി. |
167 .അബൂഹുറൈറ(റ) യില്‍ നിന്ന്,റസൂലേ,അങ്ങ് നങ്ങളോട് തമാശ പറയുന്നല്ലോ എന്ന് അവര്‍ ചോദിച്ചപ്പോള്‍ റസൂല്‍(സ്വ)പറഞ്ഞു,അതെ പക്ഷെ സത്യമല്ലാതെ ഞാന്‍ പറയുകയില്ല. |
168 .അനസ്(റ)വില്‍ നിന്ന് ,ഒരാള്‍ ഒരിക്കല്‍ റസൂല്‍ (സ്വ)യോട് തന്നെ ഒട്ടകപ്പുറത്ത് കയറ്റണമെന്ന് ആവശ്യപ്പെട്ടു,അവിടുന്ന് പറഞ്ഞു,നിന്നെ ഞാന്‍ ഒട്ടകക്കുട്ടിയുടെ പുറത്ത് കയറ്റാം!അപ്പോള്‍ അയാള്‍ ചോദിച്ചു ഒട്ടക ക്കുട്ടിയെ കൊണ്ട് ഞാന്‍ എന്ത് ചെയ്യാനാണ്?റസൂല്‍(സ്വ)പറഞ്ഞു എല്ലാ ഒട്ടകങ്ങളും ഒട്ടക ക്കുട്ടികള്‍ തന്നെയാണ് |
169 .അനസ്(റ)വില്‍ നിന്ന്,”സാഹിര്‍” എന്ന് പേരുള്ള ഒരു നാട്ടിന്‍ പുറത്തുകാരന്‍ നബി(സ്വ)ക്ക് നാട്ടിന്‍ പുറത്തെ സാധനങ്ങള്‍ സമ്മാനമായി കൊണ്ട് കൊടുക്കാറുണ്ടായിരുന്നു.തിരിച്ച് പോകുമ്പോള്‍ നബി(സ്വ)അവനെ യാത്രയാക്കുകയും ചെയ്യും നബി(സ്വ)പറയും സഹീര്‍ നമ്മുടെ നാട്ടിന്‍ പുറത്തുകാരനും നാം അവന്റെ പട്ടണ വാസികളുമാണ്76.ഒരു വിരൂപനായ ഇദ്ദേഹത്തെ റസൂല്‍ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നു.ഒരിക്കല്‍ അദ്ദേഹം ചന്തയില്‍ സാധനങ്ങള്‍ വില്ക്കു മ്പോള്‍ നബി(സ്വ)അദ്ദേഹം കാണാതെ പിന്നിലൂടെ ഇരു കൈകള്‍ കൊണ്ടും ചേര്ത്തു പിടിച്ചു,ഉടനെ അവന്‍ ചോദിച്ചു ഇതാരാണ്? എന്നെ വിടൂ,തിരിഞ്ഞു നോക്കുമ്പോള്‍ പ്രവാചകന്‍ ആണെന്നറിഞ്ഞപ്പോള്‍ തന്റെു മുതുക് നബിയുടെ മാറിടത്തില്‍ തന്നെ ചേര്ത്ത്ഹ നിര്ത്തു കയാണദ്ദേഹം ചെയ്തത്. നബി(സ്വ)പറഞ്ഞു,ഈ അടിമയെ ആരുണ്ട് വാങ്ങാന്‍ ?റസൂലേ,ഞാനൊരു വിറ്റൊഴിയാത്ത ചരക്കാണോ?നബി(സ്വ)പറഞ്ഞു,അല്ല അല്ലാഹുവിങ്കല്‍ നീ വിറ്റൊഴിയാത്ത സാധനമല്ല അല്ലെങ്കില്‍ റസൂല്‍(സ്വ)പറഞ്ഞത് അല്ലാഹുവിങ്കല്‍ നീ വിലപിടിപ്പുള്ളവനാണ്. |
76 .നാട്ടിന്‍ പുറത്ത് നിന്ന് കിട്ടേണ്ട സഹായം നമുക്ക് അദ്ദേഹത്തില്‍ നിന്നും പട്ടണത്തില്‍ നിന്ന് അവര്ക്ക്് കിട്ടേണ്ടത് നമ്മില്‍ നിന്ന് അവര്ക്ക്ി ലഭിക്കുന്നുവെന്നര്ത്ഥംക. |
170 .ഹസന്‍(റ)വില്‍ നിന്ന്,ഒരിക്കല്‍ ഒരു വൃദ്ധ റസൂല്‍ (സ്വ)യുടെ അടുക്കല്‍ വന്നു പറഞ്ഞു :അല്ലാഹുവിന്റെബ ദൂതരെ ,എന്നെ സ്വര്ഗനത്തില്‍ പ്രവേശിപ്പിക്കാന്‍ അങ്ങ് പ്രാര്ഥിടക്കണം .അവിടുന്ന് പറഞ്ഞു,ഹേ!വലിയുമ്മാ സ്വര്ഗത്തില്‍ വൃദ്ധകള്‍ പ്രവേശിക്കുകയില്ലല്ലോ!അത് കേട്ടപ്പോള്‍ അവര്‍ കരഞ്ഞു കൊണ്ട് പിരിഞ്ഞു പോയി അപ്പോള്‍ റസൂല്‍(സ്വ)പറഞ്ഞു, അവരോട് പറയുക :അവര്‍ സ്വര്ഗഞത്തില്‍ വൃദ്ധയായിക്കൊണ്ട് പ്രവേശിക്കുകയില്ലെന്നു കാരണം ,അല്ലാഹു പറയുന്നു,തീര്ച്ചകയായും അവരെ നാം (സ്വര്ഗപത്തിലെ സ്ത്രീകളെ)നാം ഒരു പ്രത്യേക പ്രകൃതിയോടെ സൃഷ്ട്ടിച്ചുണ്ടാക്കിയിരിക്കുകയാണ്.അങ്ങനെ നാം അവരെ കന്യകമാരും,സ്നേഹവതികളും,സമപ്രായക്കാരും ആക്കിയിരിക്കുന്നു.(അല്‍-വാഖിഅ 35 -37 ). |