Advanced Hadees Search
റസൂല്‍ (സ്വ)യുടെ പാന പാത്രം
മലയാളം ഹദീസുകള്‍
139. ഥാബിതില്‍ നിന്ന്; ഒരിക്കല്‍ അനസുബ്നു മാലിക് പരുക്കന്‍ മരം കൊണ്ടുണ്ടാക്കിയ ഇരുമ്പു പട്ടകൊണ്ട് കെട്ടിയ ഒരു പാത്രം ഞങ്ങൾക്ക് കാണിച്ചു തന്നു കൊണ്ട് പറഞ്ഞു ഥാബിതെ ഇതാണ് റസൂല്‍ (സ്വ)യുടെ പാന പാത്രം. |
140. അനസ് (റ)വില്‍ നിന്ന്; ഞാന്‍ റസൂല്‍ (സ്വ)ക്ക് എല്ലാതരം പാനീയവും കുടിക്കാന്‍ നല്കിയിരുന്നത് ഈ പാത്രത്തിലായിരുന്നു. അതായത് വെള്ളം ഈത്തപ്പഴചാര്‍ *തേന്‍ പാല്‍ എല്ലാം.
* ഈത്തപ്പഴം രാത്രിയില്‍ വെള്ളത്തിലിട്ട് രാവിലെ അതിന്റെ മധുരമുള്ള വെള്ളം കുടിക്കാന്‍ ഉപയോഗിക്കും ഇതാണ് ‘നബീര്‍ ‘ |