Advanced Hadees Search
വിവിധ ഹദീസ് വിഷയങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

റസൂല്‍ (സ്വ) യുടെ ജീവിതം

മലയാളം ഹദീസുകള്‍


93. മുഹമ്മടുബ്നു സീരീനില്‍ നിന്ന്, ഞങ്ങള്‍ ഒരിക്കല്‍ അബൂ ഹുറൈറയുടെ അടുക്കലിരിക്കുമ്പോള്‍ അദ്ദേഹം ചണ നൂലുകൊണ്ടുണ്ടാക്കിയ ചെളിപുരണ്ട രണ്ടു വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അതിലൊന്നില്‍ മൂക്കുചീട്ടികൊണ്ട് പറഞ്ഞു. ‘ഛെ ഛെ, അബൂഹുരൈര ചണവസ്ത്രത്തില്‍ മൂക്കുചീറ്റുകയോ? (അദ്ദേഹം സ്വയം തന്നെ ചോദിക്കുകയാണ്.) ഞാന്‍ റസൂല്‍ (സ) യുടെ പ്രസംഗപീടത്തിന്റെയും ആയിഷ (റ) വീടിന്റെയും ഇടയില്‍ ഞാന്‍ ബോധമറ്റു വീണു കിടക്കാരുണ്ടായിരുന്നു. അപ്പോള്‍ ചിലയാളുകള്‍ വന്നു എന്റെ പിരടിയില്‍ കാലുകൊണ്ട്‌ തട്ടിനോക്കുമായിരുന്നു. എനിക്ക് ഭ്രാന്തനെന്ന ധാരണയില്‍. എനിക്ക് ഭ്രാന്തയിരുന്നില്ല. പട്ടിണി മാത്രമായിരുന്നു.40

40. അഭയാര്തികളായി മദീനാപള്ളിയില്‍ താമസിക്കുന്നവരുടെ കൂട്ടത്തില്‍ പെട്ടയാളായിരുന്നു അബൂഹുരൈറയും. നബി(സ) യുടെ കൈവശമുള്ളതില്‍ നിന്നായിരുന്നു അവരുടെ ഉപജീവനം. അവിടുത്തെ കൈവശം ഒന്നുമില്ലാത്തത് കാരണമായിരുന്നു തിരുമേനിയുടെ കൂടെ അദ്ദേഹവും പട്ടിണി കിടന്നത്. ഈ റിപ്പോര്ട്ട്മ ഇമാം തിര്മിദി
 
94. മാലികുബ്നു ദീനാറില്‍ നിന്ന്,41റസൂല്‍ (സ) അതിഥികളെ സല്കരിക്കു മ്പോഴല്ലാതെ റൊട്ടിയോ മാംസമോ വയറു നിറച്ചു കഴിച്ചിട്ടേയില്ല.42
 
95. സിമാകുബ്നു ഹര്ബില്‍ നിന്ന്, നുഅമാനുബ്നു ബഷീര്‍ പറയുന്നതായി ഞാന്‍ കേട്ട്. നിങ്ങളെല്ലാം ഇന്ന് നിങ്ങളുദ്ധെഷിക്കുന്നതുപോലുള്ള അന്നപാനങ്ങള്ക്ക് സൌകര്യമുല്ലവരാനല്ലോ? നിങ്ങളുടെ നബി(സ) യെ ഞാന്‍ കണ്ടിട്ടുണ്ട്. അവിടുത്തേക്ക്‌ വയറുനിറക്കാന്‍ ആവശ്യമായ താഴ്ന്നതരം കാരക്കപോലും ലഭിക്കാരില്ലയിരുന്നു.
 
96. ആയിഷ (റ) യില്‍ നിന്ന്, ഞങ്ങള്‍ മുഹമ്മദിന്റെ വീട്ടുക്കാര്‍ അടുപ്പില്‍ തീമൂട്ടാതെ ഒരു മാസം കഴിച്ചുകൂട്ടുമായിരുന്നു. അന്ന് ഞങ്ങള്ക്ക് ഈത്തപഴവും വെള്ളവും മാത്രമേയുണ്ടായിരുന്നുള്ളൂ.43
 
97. അബൂഹുരൈരയില്‍ നിന്ന്, റസൂല്‍ (സ) ഒരിക്കല്‍ ആരും പുറത്തിറങ്ങി44 നടക്കുകയോ തന്നെ ആരെങ്കിലും കണ്ടുമുട്ടുകയോ ചെയ്യാന്‍ സാധ്യതയില്ലാത്ത ഒരു സമയത്ത് വീട്ടില്‍ നിന്ന് പുറത്തിറങ്ങി. അപ്പോള്‍ അബൂബക്കര്‍ ആ വഴിക്ക് വന്നു. അവിടുന്ന് ചോദിച്ചു. അബൂബക്കര്‍, എന്താ ഇങ്ങനെ ഇറങ്ങി നടക്കാന്‍? അദ്ദേഹം പറഞ്ഞു; ഞാന്‍ രസൂലുല്ലഹിയെ കണ്ടു അവിടുത്തെ മുഖം ദര്ശിക്കുകയും സലാം പറയുകയും ചെയ്യാമല്ലോ എന്ന് കരുതിയാണ്. ഏറെകഴിയും മുമ്പേ ഉമറും അവിടെയെത്തി. അവിടുന്ന് ചോദിച്ചു; ഉമര്‍ , എന്താണ് ഇങ്ങനെ പുറപ്പെടാന്‍? അദ്ദേഹം പറഞ്ഞു: വിശപ്പ്‌ റസൂലേ, റസൂല്‍ പറഞ്ഞു; എനിക്കും അതുപോലെ അല്പം വിശപ്പനുഭവപെടുന്നു.അങ്ങനെ എല്ലാവരും കൂടി അന്സാരിയായ അബുല്‍ ഹൈഥമിന്റെ45 വീട്ടിലേക്കു പോയി.അദ്ദേഹം ധാരാളം ഈത്തപനകളും ആടുകളും ഉള്ളയാലയിരുന്നു. സേവകരായിട്ടു ആരുമില്ലായിരുന്നു. അദ്ദേഹത്തെ അവിടെ കാണാതെ വന്നപ്പോള്‍ അവര്‍ അദ്ധേഹത്തിന്റെ ഭാര്യയോടു ചോദിച്ചു; വീട്ടുകാരെനവിടെ? അവര്‍ പറഞ്ഞു: ഞങ്ങള്ക്ക് നല്ലവെള്ളം കൊണ്ട് വരന്‍ വേണ്ടി പുറത്തുപോയതാണ്. അധികം കഴിയും മുമ്പേ അബുല്‍ ഹൈഥം ഒരു തോല്‍ പാത്രം നിറയെ വെള്ളവും വഹിച്ചുകൊണ്ട് കയറിവന്നു. അത് ഒരു ഭാഗത്ത്‌ വെച്ച് വേഗത്തില്‍ റസൂല്‍ (സ) യെ വന്നു ആലിംഗനം ചെയ്തു. പിന്നെ അവരെയും കൊണ്ട് തന്റെ തോട്ടത്തിലേക്ക് പോയി അവര്ക്ക് ഇരിക്കാന്‍ ഒരു വിരി വിരിച്ചുകൊടുക്കുകയും ചെയ്തു. എന്നിട്ടദ്ധേഹം ഒരു ഈത്തപനയുടെ കുലവെട്ടി അവര്ക്ക് കൊണ്ടുവന്നു കൊടുത്തു. അപ്പോള്‍ നബി(സ) പറഞ്ഞു. പഴുപ്പായത് മാത്രം കൊണ്ടുവന്നാല്‍ മതിയായിരുന്നില്ലേ? അദ്ദേഹം പറഞ്ഞു, റസൂലേ, പഴുത്തതും ഇലയതുമെല്ലാം ആവശ്യം പോലെ തെരഞ്ഞെടുത്തു നിങ്ങളെല്ലാവരും കഴിക്കട്ടെയെന്നാണ് ഞാനുദ്ദേശിച്ചത്. അങ്ങനെ അവെരല്ലാവരും ഈത്തപ്പഴം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. എന്നിട്ട് നബി ശീതളചായ, പാകമായ ഈത്തപഴം, ശീതളപാനീയം.പിന്നീടു അബുല്‍ ഹൈഥം അവര്ക്കു വേണ്ടി ഭക്ഷണം പാകം ചെയ്യാനായി പുറപ്പെട്ടു. അപ്പോള്‍ നബി (സ) പറഞ്ഞു. കരവയാടിനെ ഞങ്ങള്ക്ക് വേണ്ടി അരുക്കരുത്. അദ്ദേഹം ഒരു ആട്ടിന്കുട്ടിയെ അറുത്തു പാകം ചെയ്തു കൊണ്ടുവന്നു. എല്ലാവരും ഇരുന്നു കഴിക്കുകയും ചെയ്തു. നബി(സ) ചോദിച്ചു; താങ്കള്ക്കു് വേലക്കരായി ആരെങ്കിലും ഉണ്ടോ? അദ്ദേഹം പറഞ്ഞു.; ഇല്ല. അവിടുന്ന് പറഞ്ഞു. ബന്ദികളായി ആരെങ്കിലും നമ്മുടെയടുക്കല്‍ വന്നാല്‍ നീ അവിടെ വരണം. അങ്ങനെ രണ്ടുപേര്‍ കൊണ്ടുവര്പെട്ടപ്പോള്‍ അബുല്‍ ഹൈഥം വന്നു. നബി (സ) പറഞ്ഞു; ഇതില്‍ ഒരാളെ തെരഞ്ഞെടുക്കുക. അദ്ദേഹം റസൂലേ; താങ്കള്‍ തന്നെ തെരഞ്ഞെടുത്തു തന്നാലും. അപ്പോള്‍ നബി(സ) പറഞ്ഞു. നിശ്ചയം കൂടിയാലോചിക്കുന്നവന്‍ വിശ്വസ്തനായിരിക്കണം. ഇവനെ കൊണ്ടുപോയികൊള്ളൂ. കാരണം ഇവന്‍ നമസ്കരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവനോട് നല്ല നിലയില്‍ വര്ത്തിവക്കുകയും വേണം.

44. ഇത് മിക്കവാറും മദ്ധ്യാഹ്ന സമയമാകാം. അറബികളുടെ സമ്പ്രദായം അനുസരിച്ച് എല്ലാവരും വീടുകളില്‍ വിശ്രമിക്കുന്ന സമയമാണിത്. 45. അബുല്‍ ഹൈതമിന്റെ പേര് മാലികുബനുതയ്യിഹാന്‍ എന്നാണ്.
 
അബുല്‍ ഹൈഥം ഭാര്യയുടെ അടുക്കല്‍ ചെന്നു, റസൂല്‍ (സ) പറഞ്ഞത് അവരോടു പറഞ്ഞു. അപ്പോള്‍ ഭാര്യ പറഞ്ഞു: അവനെ മോചിപ്പിച്ചലല്ലാതെ താങ്കള്ക്ക്ന നബി (സ) പറഞ്ഞ നിലവാരം പ്രാപിക്കാന്‍ കഴിയുകയില്ല. അദ്ദേഹം പറഞ്ഞു. അവനെ ഞാന്‍ മോചിപ്പിചിരിക്കുന്നു. ഇതറിഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: അല്ല്ലഹു ഒരു നബിയെയോ, ഒരു ഖലിഫയെയോ നിയോഗിച്ചിട്ടില്ല, അവര്ക്ക് രണ്ടുതരം ആത്മമിത്രങ്ങല്ലാതെ. ഒന്ന് നന്മ കല്പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ആത്മമിത്രം. മറ്റൊന്ന്, നാശം വരുത്തുന്നതില്‍ ഒട്ടും കുരവുവരുത്താത്ത ആത്മമിത്രവും. അതിനാല്‍ ആര്‍ ചീത്ത ആത്മമിത്രത്തെ കരുതിയിരിക്കുന്നുവോ അവന്‍ സുരക്ഷിതനായി.
 
98. സഅടുബ്നു അബീവഖാസ് പറയുന്നു46അല്ലാഹുവിന്റെ മാര്ഗ്ത്തില്‍ ആദ്യം രക്തം ചിന്തിയ മനുഷ്യന്‍ ഞാനാകുന്നു.47മുഹമ്മദുനബി (സ)യുടെ സാഹചരന്മാരുടെ കൂടെ ഞാന്‍ യുദ്ധം ചെയ്യുന്ന കാലത്ത് ഞങ്ങള്ക്ക് കഴിക്കാന്‍ മരത്തിന്റെ ഇലകളും ഒരുതരം മുള്ള്കള്ളിയുമല്ലാതെ മറ്റൊന്നും ലഭിച്ചിരുന്നില്ല. അങ്ങനെ ഞങ്ങളുടെ തൊണ്ട യെല്ലാം മുറിഞ്ഞുപോയിരുന്നു. ഞങ്ങളിലോരോരുത്തരും ആടുകളുംഒട്ടകങ്ങളും കാഷ്ട്ടിക്കുന്നതുപോലെ കാഷ്ട്ടിക്കുന്ന അവസ്ഥയോളമെത്തി. ബനൂ ഉസ്ട് ഗോത്രക്കാര്‍ മതത്തിന്റെ കാര്യത്തില്‍ എന്നെ ഗുണദോഷിക്കുമായിരുന്നു48. അങ്ങനെയെങ്കില്‍ ഞാന്‍ നഷ്ട്ടക്കാരനും പരാജിതനും എന്റെ കര്മ്മതങ്ങളില്‍ പിഴച്ചവനും തന്നെ.

46. മാലികുബനു ഉഹിബ് എന്നാണ് പേര്. ഖിരിഷ് ഗോത്രം. സ്വര്ഗ്ഗം കൊണ്ട് സന്തോഷ വാര്ത്തു അറിയിക്കപെട്ട പത്തുപേരില്‍ ഒരാള്‍. ഖാദിസ്വിയ്യ -യുദ്ധത്തിനു നേതൃത്വം നല്കിത. ഹി: 58ല്‍ മരിച്ചു. 47. ഇബ്നു ഇസ്ഹാഖ് ഈ സംഭവം റിപ്പോര്ട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. സ്വഹാബികള്‍ ഇസ്ലാമിന്റെ പ്രാരംഭഘട്ടത്തില്‍ രഹസ്യമായിട്ടായിരുന്നു നമസ്കരിച്ചിരുന്നത്. സഅദു ഏതാനും ആളുകളുമായി നമസ്കരിച്ചുകൊണ്ടിരിക്കെ ചില മുശരിക്കുകള്‍ അവിടെ പ്രത്യക്ഷപെട്ടു. അവര്‍ തമ്മില്‍ വാക്കേറ്റവും കയ്യേറ്റവും നടന്നു. സഅദു മുശ്രിക്കുകളില്‍ ഒരാളെ ഒട്ടകത്തിന്റെ താടിയെല്ലുകൊണ്ടു പ്രഹരിച്ചു മുറി വേല്പിച്ചു. ഇതാണ് ആദ്യം ചിന്തിയ രക്തം കൊണ്ട് ഉദേശിക്കുന്നത്. പക്ഷെ ഈ സംഭവം സ്ഥിരീകരിച്ചിട്ടില്ല. 48. നമസ്കാരം ശരിക്കു നിരവഹിക്കുന്നില്ല എന്ന് അവര്‍ ഗുണദോഷിച്ചിരുന്നു എന്നാണ് ഉദേശിക്കുന്നത്.
 
99. അനസ് (റ) വില്‍ നിന്ന്, റസൂല്‍ (സ) പറഞ്ഞു. ഞാന്‍ അല്ലാഹുവിന്റെ മാര്ഗടത്തില്‍ മറ്റാരും ഭീതിതനായിട്ടില്ലതത്ര ഭീതീതനയിട്ടുണ്ട്. ആരും പീടിപ്പിക്കപെട്ടിട്ടില്ലാത്തത്ര ഞാന്‍ അല്ലാഹുവിന്റെ മാര്ഗിത്തില്‍ പീടിപ്പിക്കപെട്ടുമുണ്ട്. മുപ്പതുരാപ്പകലുകള്‍ എനിക്കും ബിലാളിനും കഴിക്കാവുന്ന ഭക്ഷണം ബിലാലിന്റെ കക്ഷത്തില്‍ ഒളിച്ചുവേക്കവുന്നത്ര മാത്രമായിരുന്നു.
 
100. അനസ് (റ) വില്‍ നിന്ന്, അതിഥികളെ സല്കരിക്കുമ്പോഴല്ലാതെ റൊട്ടിയും മാംസവുമാടങ്ങിയ ഉച്ചഭക്ഷണവും രാത്രിഭക്ഷണവും നബി(സ) യുടെ അടുക്കല്‍ ഒരുമിച്ചു കൂടിയിരുന്നില്ല.