Related Sub Topics
- വേദക്കാര്‍
- വേദക്കാര്‍ക്ക് മുസ്ലിംകളോട് അസൂയ
- വേദക്കാര്‍ വേദത്തില്‍ നിന്ന് കുതറി മാറി
- വേദക്കാര്‍ അറിഞ്ഞുകൊണ്ട് സത്യം നിഷേധിച്ചു, സത്യവും അസത്യവും കൂട്ടിക്കലര്‍ത്തി
- വേദക്കാര്‍ അക്ഷരജ്ഞാനമില്ലാത്തവരെ വഞ്ചിച്ചു
- വേദക്കാര്‍ അവരുടെ വേദം വളച്ചൊടിച്ചു
- വേദക്കാര്‍ വിശ്വാസികളെ ദൈവമാര്‍ഗത്തില്‍ നിന്ന് പിന്തിരിപ്പിച്ചു
- വേദക്കാര്‍ മതകാര്യങ്ങളില്‍ അതിരുകവിഞ്ഞു
- വേദക്കാര്‍ പ്രവാചകന്ന് ദിവ്യത്വം ആരോപിച്ചു
- വേദക്കാര്‍ ദൈവപുത്രന്മാരെന്ന് സ്വയം നടിച്ചു
- വേദക്കാര്‍ ആരാധനാകര്‍മ്മങ്ങളെ അവമതിച്ചു
- വേദക്കാര്‍ മുസ്ലിംകളെ വെറുതെ കുറ്റപ്പെടുത്തി
- വേദക്കാര്‍ അല്ലാഹുവിനെ പിശുക്കന് എന്ന് വിളിച്ചു; നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു
- വേദക്കാര്‍ ത്രിയേകത്വം കെട്ടിച്ചമച്ചു
- വേദക്കാരില്‍ സജ്ജനങ്ങളുണ്ടായിരുന്നു
- വേദക്കാര്‍ മുഹമ്മദ് നബിയില്‍ വിശ്വസിക്കാന്‍ ബാധ്യസ്ഥര്‍
Related Hadees | ഹദീസ്
Special Links
വേദക്കാരില്‍ സജ്ജനങ്ങളുണ്ടായിരുന്നു
[ 3 - Aya Sections Listed ]
Surah No:3
Aal-i-Imraan
113 - 113
Surah No:3
Aal-i-Imraan
199 - 199
തീര്‍ച്ചയായും വേദക്കാരില്‍ ഒരു വിഭാഗമുണ്ട്. അല്ലാഹുവിലും, നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും, അവര്‍ക്ക് അവതരിപ്പിക്കപ്പെട്ട വേദത്തിലും അവര്‍ വിശ്വസിക്കും. (അവര്‍) അല്ലാഹുവോട് താഴ്മയുള്ളവരായിരിക്കും. അല്ലാഹുവിന്‍റെ വചനങ്ങള്‍ വിറ്റ് അവര്‍ തുച്ഛമായ വില വാങ്ങുകയില്ല. അവര്‍ക്കാകുന്നു തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുള്ളത്. തീര്‍ച്ചയായും അല്ലാഹു അതിവേഗം കണക്ക് നോക്കുന്നവനാകുന്നു.(199)
Surah No:4
An-Nisaa
171 - 171
വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്‍റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്‍യമിന്‍റെ മകനായ മസീഹ് ഈസാ അല്ലാഹുവിന്‍റെ ദൂതനും, മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്‍റെ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്‍റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹു തന്നെ മതി.(171)