സുഭിക്ഷത ചിലപ്പോള്‍ നാശത്തിന്നു കാരണം

[ 13 - Aya Sections Listed ]
Surah No:2
Al-Baqara
35 - 35
ആദമേ, നീയും നിന്റെഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന്‌ സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍ സമീപിച്ചുപോകരുത്‌. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു.(35)
Surah No:6
Al-An'aam
6 - 6
അവര്‍ കണ്ടില്ലേ; അവര്‍ക്ക്‌ മുമ്പ്‌ നാം എത്ര തലമുറകളെ നശിപ്പിച്ചിട്ടുണ്ടെന്ന്‌? നിങ്ങള്‍ക്ക്‌ നാം ചെയ്ത്‌ തന്നിട്ടില്ലാത്ത സൌകര്യം ഭൂമിയില്‍ അവര്‍ക്ക്‌ നാം ചെയ്ത്‌ കൊടുത്തിരുന്നു. നാം അവര്‍ക്ക്‌ ധാരാളമായി മഴ വര്‍ഷിപ്പിച്ച്‌ കൊടുക്കുകയും, അവരുടെ താഴ്ഭാഗത്ത്‌ കൂടി നദികള്‍ ഒഴുക്കുകയും ചെയ്തിരുന്നു. എന്നിട്ട്‌ അവരുടെ പാപങ്ങള്‍ കാരണം നാം അവരെ നശിപ്പിക്കുകയും, അവര്‍ക്ക്‌ ശേഷം നാം വേറെ തലമുറകളെ ഉണ്ടാക്കുകയും ചെയ്തു.(6)
Surah No:9
At-Tawba
25 - 25
തീര്‍ച്ചയായും ധാരാളം (യുദ്ധ) രംഗങ്ങളില്‍ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. ഹുനൈന്‍ (യുദ്ധ) ദിവസത്തിലും (സഹായിച്ചു.) അതായത്‌ നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാല്‍ അത്‌ നിങ്ങള്‍ക്ക്‌ യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങള്‍ക്ക്‌ ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങള്‍ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദര്‍ഭം.(25)
Surah No:15
Al-Hijr
84 - 84
അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയിരുന്നതൊന്നും അവര്‍ക്ക്‌ ഉപകരിച്ചില്ല.(84)
Surah No:18
Al-Kahf
32 - 43
നീ അവര്‍ക്ക്‌ ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട്‌ പുരുഷന്‍മാര്‍. അവരില്‍ ഒരാള്‍ക്ക്‌ നാം രണ്ട്‌ മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട്‌ വലയം ചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി.(32)ഇരു തോട്ടങ്ങളും അവയുടെ ഫലങ്ങള്‍ നല്‍കി വന്നു. അതില്‍ യാതൊരു ക്രമക്കേടും വരുത്തിയില്ല. അവയ്ക്കിടയിലൂടെ നാം ഒരു നദി ഒഴുക്കുകയും ചെയ്തു.(33)അവന്നു പല വരുമാനവുമുണ്ടായിരുന്നു. അങ്ങനെ അവന്‍ തന്‍റെ ചങ്ങാതിയോട്‌ സംവാദം നടത്തിക്കൊണ്ടിരിക്കെ പറയുകയുണ്ടായി: ഞാനാണ്‌ നിന്നെക്കാള്‍ കൂടുതല്‍ ധനമുള്ളവനും കൂടുതല്‍ സംഘബലമുള്ളവനും.(34)സ്വന്തത്തോട്‌ തന്നെ അന്യായം പ്രവര്‍ത്തിച്ച്‌ കൊണ്ട്‌ അവന്‍ തന്‍റെ തോട്ടത്തില്‍ പ്രവേശിച്ചു. അവന്‍ പറഞ്ഞു: ഒരിക്കലും ഇതൊന്നും നശിച്ച്‌ പോകുമെന്ന്‌ ഞാന്‍ വിചാരിക്കുന്നില്ല.(35)അന്ത്യസമയം നിലവില്‍ വരും എന്നും ഞാന്‍ വിചാരിക്കുന്നില്ല. ഇനി ഞാന്‍ എന്‍റെ രക്ഷിതാവിങ്കലേക്ക്‌ മടക്കപ്പെടുകയാണെങ്കിലോ, തീര്‍ച്ചയായും, മടങ്ങിച്ചെല്ലുന്നതിന്‌ ഇതിനേക്കാള്‍ ഉത്തമമായ ഒരു സ്ഥലം എനിക്ക്‌ ലഭിക്കുക തന്നെ ചെയ്യും.(36)അവന്‍റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു: മണ്ണില്‍ നിന്നും അനന്തരം ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട്‌ നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ?(37)എന്നാല്‍ (എന്‍റെ വിശ്വാസമിതാണ്‌.) അവന്‍ അഥവാ അല്ലാഹുവാകുന്നു എന്‍റെ രക്ഷിതാവ്‌. എന്‍റെ രക്ഷിതാവിനോട്‌ യാതൊന്നിനെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല.(38)നീ നിന്‍റെ തോട്ടത്തില്‍ കടന്ന സമയത്ത്‌, ഇത്‌ അല്ലാഹു ഉദ്ദേശിച്ചതത്രെ, അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയും ഇല്ല എന്ന്‌ നിനക്ക്‌ പറഞ്ഞ്‌ കൂടായിരുന്നോ? നിന്നെക്കാള്‍ ധനവും സന്താനവും കുറഞ്ഞവനായി നീ എന്നെ കാണുന്നുവെങ്കില്‍.(39)എന്‍റെ രക്ഷിതാവ്‌ എനിക്ക്‌ നിന്‍റെ തോട്ടത്തെക്കാള്‍ നല്ലത്‌ നല്‍കി എന്ന്‌ വരാം. നിന്‍റെ തോട്ടത്തിന്‍റെ നേരെ അവന്‍ ആകാശത്ത്‌ നിന്ന്‌ ശിക്ഷ അയക്കുകയും, അങ്ങനെ അത്‌ ചതുപ്പുനിലമായിത്തീരുകയും ചെയ്തു എന്ന്‌ വരാം.(40)അല്ലെങ്കില്‍ അതിലെ വെള്ളം നിനക്ക്‌ ഒരിക്കലും തേടിപ്പിടിച്ച്‌ കൊണ്ട്‌ വരുവാന്‍ കഴിയാത്ത വിധം വറ്റിപ്പോയെന്നും വരാം.(41)അവന്‍റെ ഫലസമൃദ്ധി (നാശത്താല്‍) വലയം ചെയ്യപ്പെട്ടു. അവ (തോട്ടങ്ങള്‍) അവയുടെ പന്തലുകളോടെ വീണടിഞ്ഞ്‌ കിടക്കവെ താന്‍ അതില്‍ ചെലവഴിച്ചതിന്‍റെ പേരില്‍ അവന്‍ (നഷ്ടബോധത്താല്‍) കൈ മലര്‍ത്തുന്നവനായിത്തീര്‍ന്നു. എന്‍റെ രക്ഷിതാവിനോട്‌ ആരെയും ഞാന്‍ പങ്കുചേര്‍ക്കാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന്‌ അവന്‍ പറയുകയും ചെയ്ത്കൊണ്ടിരുന്നു.(42)അല്ലാഹുവിന്‌ പുറമെ യാതൊരു കക്ഷിയും അവന്ന്‌ സഹായം നല്‍കുവാനുണ്ടായില്ല. അവന്ന്‌ (സ്വയം) അതിജയിക്കുവാന്‍ കഴിഞ്ഞതുമില്ല.(43)
Surah No:26
Ash-Shu'araa
129 - 129
നിങ്ങള്‍ക്ക്‌ എന്നെന്നും താമസിക്കാമെന്ന ഭാവേന നിങ്ങള്‍ മഹാസൌധങ്ങള്‍ ഉണ്ടാക്കുകയുമാണോ?(129)
Surah No:26
Ash-Shu'araa
207 - 207
(എന്നാലും) അവര്‍ക്ക്‌ നല്‍കപ്പെട്ടിരുന്ന ആ സുഖസൌകര്യങ്ങള്‍ അവര്‍ക്കൊരു പ്രയോജനവും ചെയ്യുമായിരുന്നില്ല(207)
Surah No:28
Al-Qasas
76 - 76
തീര്‍ച്ചയായും ഖാറൂന്‍ മൂസായുടെ ജനതയില്‍ പെട്ടവനായിരുന്നു. എന്നിട്ട്‌ അവന്‍ അവരുടെ നേരെ അതിക്രമം കാണിച്ചു. തന്‍റെ ഖജനാവുകള്‍ ശക്തന്‍മാരായ ഒരു സംഘത്തിനുപോലും ഭാരമാകാന്‍ തക്കവണ്ണമുള്ള നിക്ഷേപങ്ങള്‍ നാം അവന്‌ നല്‍കിയിരുന്നു. അവനോട്‌ അവന്‍റെ ജനത ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ:) നീ പുളകം കൊള്ളേണ്ട. പുളകം കൊള്ളുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ല.(76)
Surah No:40
Al-Ghaafir
82 - 82
എന്നാല്‍ അവര്‍ക്ക്‌ മുമ്പുണ്ടായിരുന്നവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന്‌ കാണാന്‍ അവര്‍ ഭൂമിയില്‍ സഞ്ചരിച്ചു നോക്കിയിട്ടില്ലേ? അവര്‍ ഇവരെക്കാള്‍ എണ്ണം കൂടിയവരും, ശക്തികൊണ്ടും ഭൂമിയില്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങള്‍ കൊണ്ടും ഏറ്റവും പ്രബലന്‍മാരുമായിരുന്നു. എന്നിട്ടും അവര്‍ നേടിയെടുത്തിരുന്നതൊന്നും അവര്‍ക്ക്‌ പ്രയോജനപ്പെട്ടില്ല.(82)
Surah No:44
Ad-Dukhaan
25 - 25
എത്രയെത്ര തോട്ടങ്ങളും അരുവികളുമാണ്‌ അവര്‍ വിട്ടേച്ചു പോയത്‌.!(25)
Surah No:69
Al-Haaqqa
28 - 28
എന്‍റെ ധനം എനിക്ക്‌ പ്രയോജനപ്പെട്ടില്ല.(28)
Surah No:74
Al-Muddaththir
12 - 12
അവന്ന്‌ ഞാന്‍ സമൃദ്ധമായ സമ്പത്ത്‌ ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.(12)
Surah No:96
Al-Alaq
7 - 7
തന്നെ സ്വയം പര്യാപ്തനായി കണ്ടതിനാല്‍(7)