ചിലപ്പോള്‍ ശിക്ഷ അപ്രത്യക്ഷമായി

[ 9 - Aya Sections Listed ]
Surah No:6
Al-An'aam
44 - 44
അങ്ങനെ അവരോട്‌ ഉല്‍ബോധിപ്പിക്കപ്പെട്ട കാര്യങ്ങള്‍ അവര്‍ മറന്നുകളഞ്ഞപ്പോള്‍ എല്ലാ കാര്യങ്ങളുടെയും വാതിലുകള്‍ നാം അവര്‍ക്ക്‌ തുറന്നുകൊടുത്തു. അങ്ങനെ അവര്‍ക്ക്‌ നല്‍കപ്പെട്ടതില്‍ അവര്‍ ആഹ്ലാദം കൊണ്ടപ്പോള്‍ പെട്ടെന്ന്‌ നാം അവരെ പിടികൂടി. അപ്പോള്‍ അവരതാ നിരാശപ്പെട്ടവരായിത്തീരുന്നു.(44)
Surah No:7
Al-A'raaf
78 - 78
അപ്പോള്‍ ഭൂകമ്പം അവരെ പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ തങ്ങളുടെ വീടുകളില്‍ കമിഴ്ന്ന്‌ വീണ്‌ കിടക്കുന്നവരായിരുന്നു.(78)
Surah No:7
Al-A'raaf
91 - 91
അപ്പോള്‍ അവരെ ഭൂകമ്പം പിടികൂടി. അങ്ങനെ നേരം പുലര്‍ന്നപ്പോള്‍ അവര്‍ അവരുടെ വാസസ്ഥലത്ത്‌ കമിഴ്ന്നു വീണു കിടക്കുകയായിരുന്നു.(91)
Surah No:7
Al-A'raaf
95 - 95
പിന്നെ നാം വിഷമത്തിന്‍റെ സ്ഥാനത്ത്‌ സൌഖ്യം മാറ്റിവച്ചുകൊടുത്തു. അങ്ങനെ അവര്‍ അഭിവൃദ്ധിപ്പെട്ടു വളര്‍ന്നു. ഞങ്ങളുടെ പിതാക്കന്‍മാര്‍ക്കും ദുരിതവും സന്തോഷവുമൊക്കെ വന്നുഭവിച്ചിട്ടുണ്ടല്ലോ എന്നാണ്‌ അപ്പോള്‍ അവര്‍ പറഞ്ഞത്‌. അപ്പോള്‍ അവരറിയാതെ പെട്ടെന്ന്‌ നാം അവരെ പിടികൂടി.(95)
Surah No:15
Al-Hijr
73 - 73
അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി.(73)
Surah No:15
Al-Hijr
83 - 83
അങ്ങനെയിരിക്കെ പ്രഭാതവേളയില്‍ ഒരു ഘോരശബ്ദം അവരെ പിടികൂടി.(83)
Surah No:23
Al-Muminoon
41 - 41
അങ്ങനെ ഒരു കഠോര ശബ്ദം യഥാര്‍ത്ഥമായും അവരെ പിടികൂടി. എന്നിട്ട്‌ നാം അവരെ വെറും ചവറാക്കിക്കളഞ്ഞു. അപ്പോള്‍ അക്രമികളായ ജനങ്ങള്‍ക്ക്‌ നാശം!(41)
Surah No:39
Az-Zumar
37 - 37
വല്ലവനെയും അല്ലാഹു നേര്‍വഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കുവാനും ആരുമില്ല. അല്ലാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ?(37)
Surah No:51
Adh-Dhaariyat
44 - 44
എന്നിട്ട്‌ അവര്‍ തങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പനക്കെതിരായി ധിക്കാരം കൈക്കൊണ്ടു. അതിനാല്‍ അവര്‍ നോക്കിക്കൊണ്ടിരിക്കെ ആ ഘോരനാദം അവരെ പിടികൂടി.(44)