ആതിഥേയന്‍

[ 5 - Aya Sections Listed ]
Surah No:11
Hud
69 - 69
നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുത്ത്‌ സന്തോഷവാര്‍ത്തയും കൊണ്ട്‌ വരികയുണ്ടായി. അവര്‍ പറഞ്ഞു: സലാം. അദ്ദേഹം പ്രതിവചിച്ചു. സലാം വൈകിയില്ല. അദ്ദേഹം ഒരു പൊരിച്ച മൂരിക്കുട്ടിയെ കൊണ്ട്‌ വന്നു.(69)
Surah No:11
Hud
74 - 74
അങ്ങനെ ഇബ്രാഹീമില്‍ നിന്ന്‌ ഭയം വിട്ടുമാറുകയും, അദ്ദേഹത്തിന്‌ സന്തോഷവാര്‍ത്ത വന്നുകിട്ടുകയും ചെയ്തപ്പോള്‍ അദ്ദേഹമതാ ലൂത്വിന്‍റെ ജനതയുടെ കാര്യത്തില്‍ നമ്മോട്‌ തര്‍ക്കിക്കുന്നു.(74)
Surah No:15
Al-Hijr
55 - 55
അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക്‌ സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത്‌ ഒരു യാഥാര്‍ത്ഥ്യത്തെപറ്റിതന്നെയാണ്‌. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്‌.(55)
Surah No:29
Al-Ankaboot
31 - 31
നമ്മുടെ ദൂതന്‍മാര്‍ ഇബ്രാഹീമിന്‍റെ അടുത്ത്‌ സന്തോഷവാര്‍ത്തയും കൊണ്ട്‌ ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ ഈ നാട്ടുകാരെ നശിപ്പിക്കാന്‍ പോകുന്നവരാകുന്നു. തീര്‍ച്ചയായും ഈ നാട്ടുകാര്‍ അക്രമികളായിരിക്കുന്നു.(31)
Surah No:51
Adh-Dhaariyat
24 - 24
ഇബ്രാഹീമിന്‍റെ മാന്യരായ അതിഥികളെ പറ്റിയുള്ള വാര്‍ത്ത നിനക്ക്‌ വന്നുകിട്ടിയിട്ടുണ്ടോ?(24)