Related Sub Topics

Riyad us saliheen Malayalam

പ്രവാചകന്മാര്‍ എല്ലാ സമുദായങ്ങളിലേക്കും നിയോഗിക്കപ്പെട്ടിട്ടുണ്ട്

[ 3 - Aya Sections Listed ]
Surah No:10
Yunus
47 - 47
ഓരോ സമൂഹത്തിനും ഓരോ ദൂതനുണ്ട്‌. അങ്ങനെ അവരിലേക്കുള്ള ദൂതന്‍ വന്നാല്‍ അവര്‍ക്കിടയല്‍ നീതിപൂര്‍വ്വം തീരുമാനമെടുക്കപ്പെടുന്നതാണ്‌. അവരോട്‌ അനീതി കാണിക്കപ്പെടുന്നതല്ല.(47)
Surah No:13
Ar-Ra'd
7 - 7
(നബിയെ പരിഹസിച്ചുകൊണ്ട്‌) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇവന്‍റെ മേല്‍ എന്താണ്‌ ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? (നബിയേ,) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട്‌ ഒരു മാര്‍ഗദര്‍ശി.(7)
Surah No:35
Faatir
24 - 24
തീര്‍ച്ചയായും നിന്നെ നാം അയച്ചിരിക്കുന്നത്‌ സത്യവും കൊണ്ടാണ്‌. ഒരു സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായിട്ട്‌. ഒരു താക്കീതുകാരന്‍ കഴിഞ്ഞുപോകാത്ത ഒരു സമുദായവുമില്ല.(24)