Related Sub Topics
- പ്രവാചകന്മാര്
- പ്രവാചകന്മാരെ അനുസരിക്കണം
- പ്രവാചകന്മാര് എല്ലാവരും പുരുഷന്മാര്
- പ്രവാചകന്മാര് മനുഷ്യരില്പെട്ടവര്
- പ്രവാചകന്മാര് കുടുംബജീവിതം നയിച്ചു
- പ്രവാചകന്മാര് നിയോഗിതരായത് പ്രബോധിതരുടെ ഭാഷയില്‍
- പ്രവാചകന്മാര് തൗഹീദിന്റെ വക്താക്കള്‍
- പ്രവാചകന്മാരുടെ സന്ദേശങ്ങള്‍ പിശാചുക്കള്‍ തെറ്റിധരിപ്പിച്ചു
- പ്രവാചകന്മാരില് അറിയപ്പെട്ടവരും അല്ലാത്തവരും
- പ്രവാചകന്മാര് നിരന്തരമായി വന്നുകൊണ്ടിരുന്നു
- പ്രവാചകര്‍ക്കിടയില്‍ വിശ്വസിക്കുന്ന കാര്യത്തില്‍ വ്യത്യാസം പാടില്ല
- പ്രവാചകന്മാര് എല്ലാ സമുദായങ്ങളിലേക്കും നിയോഗിക്കപ്പെട്ടിട്ടുണ്ട്
Special Links
പ്രവാചകര്‍ക്കിടയില്‍ വിശ്വസിക്കുന്ന കാര്യത്തില്‍ വ്യത്യാസം പാടില്ല
[ 2 - Aya Sections Listed ]
Surah No:2
Al-Baqara
285 - 285
തന്റെ രക്ഷിതാവിങ്കല്‍ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) സത്യവിശ്വാസികളും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ ദൂതന്‍മാരില്‍ ആര്‍ക്കുമിടയില്‍ ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ നാഥാ! ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം.(285)
Surah No:4
An-Nisaa
150 - 150
അല്ലാഹുവിലും അവന്‍റെ ദൂതന്‍മാരിലും അവിശ്വസിക്കുകയും, (വിശ്വാസകാര്യത്തില്‍) അല്ലാഹുവിനും അവന്‍റെ ദൂതന്‍മാര്‍ക്കുമിടയില്‍ വിവേചനം കല്‍പിക്കാന്‍ ആഗ്രഹിക്കുകയും ഞങ്ങള്‍ ചിലരില്‍ വിശ്വസിക്കുകയും, ചിലരെ നിഷേധിക്കുകയും ചെയ്യുന്നു എന്ന് പറയുകയും, അങ്ങനെ അതിന്നിടയില്‍ (വിശ്വാസത്തിനും അവിശ്വാസത്തിനുമിടയില്‍) മറ്റൊരു മാര്‍ഗം സ്വീകരിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നവരാരോ,(150)