പക്ഷികള്‍ പ്രകീര്‍ത്തനങ്ങള്‍ നടത്തുന്നു

[ 2 - Aya Sections Listed ]
Surah No:21
Al-Anbiyaa
79 - 79
അപ്പോള്‍ സുലൈമാന്ന്‌ നാം അത്‌ (പ്രശ്നം) ഗ്രഹിപ്പിച്ചു അവര്‍ ഇരുവര്‍ക്കും നാം വിധികര്‍ത്തൃത്വവും വിജ്ഞാനവും നല്‍കിയിരുന്നു. ദാവൂദിനോടൊപ്പം കീര്‍ത്തനം ചെയ്തുകൊണ്ടിരിക്കുന്ന നിലയില്‍ പര്‍വ്വതങ്ങളെയും പക്ഷികളെയും നാം കീഴ്പെടുത്തികൊടുത്തു. നാമായിരുന്നു (അതെല്ലാം) നടപ്പാക്കിക്കൊണ്ടിരുന്നത്‌.(79)
Surah No:24
An-Noor
41 - 41
ആകാശങ്ങളിലും ഭൂമിയിലുമുള്ളവരും, ചിറക്‌ നിവര്‍ത്തിപ്പിടിച്ചു കൊണ്ട്‌ പക്ഷികളും അല്ലാഹുവിന്‍റെ മഹത്വം പ്രകീര്‍ത്തിച്ചു കൊണ്ടിരിക്കുന്നു എന്ന്‌ നീ കണ്ടില്ലേ? ഓരോരുത്തര്‍ക്കും തന്‍റെ പ്രാര്‍ത്ഥനയും കീര്‍ത്തനവും എങ്ങനെയെന്ന്‌ അറിവുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനത്രെ.(41)