Related Sub Topics
- മുഹമ്മദ് നബി
- മുഹമ്മദ് നബി അന്ത്യപ്രവാചകന്
- നബിയെ അനുസരിക്കണം
- പരീക്ഷണ ഘട്ടങ്ങള്‍
- മുഹമ്മദ് നബി മനുഷ്യമോചകന്
- നബിയേയും വിശ്വാസികളെയും പറ്റി
- മുഹമ്മദ് നബി ജനങ്ങളുടെ സാക്ഷി
- ഇതര മതസ്ഥരും മുഹമ്മദ് നബിയെ പിന്തുടരണം
- മുഹമ്മദ് നബി മനുഷ്യ സമുദായത്തിലേക്ക് ഒന്നടങ്കം നിയോഗിതനായവന്‍
- മുഹമ്മദ് നബിയുടെ ഭാര്യമാര്‍
- മുഹമ്മദ് നബിക്ക് സ്വലാത്ത് (പ്രാര്‍ത്ഥന)
- മുഹമ്മദ് നബി മുന്‍ വേദങ്ങളില്‍
- മുഹമ്മദ് നബി വഴികാട്ടി മാത്രം
- നബിയുടെ സന്ദേശങ്ങള്‍ വേദപണ്ഡിതന്മാര്ക്ക് ബോധ്യമായിരുന്നു
- മുഹമ്മദ് നബി പ്രവാചകത്വത്തിന്ന് കാത്തിരുന്നില്ല
- മുഹമ്മദ് നബി പ്രവാചകത്വം ആഗ്രഹിച്ചതുമില്ല
Related Hadees | ഹദീസ്
Special Links
മുഹമ്മദ് നബി മനുഷ്യ സമുദായത്തിലേക്ക് ഒന്നടങ്കം നിയോഗിതനായവന്‍
[ 2 - Aya Sections Listed ]
Surah No:4
An-Nisaa
170 - 170
ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ റസൂല്‍ വന്നിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ നന്‍മയ്ക്കായി നിങ്ങള്‍ വിശ്വസിക്കുക. നിങ്ങള്‍ നിഷേധിക്കുകയാണെങ്കിലോ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്‍റെതാണ്. (എന്ന് നിങ്ങള്‍ ഓര്‍ത്തു കൊള്ളുക.) അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.(170)
Surah No:7
Al-A'raaf
158 - 158
പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ (ദൂതന്‍.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം.(158)