നേതാവിന്റെ മരണം ആദര്‍ശത്തെ ബാധിക്കരുത്

[ 1 - Aya Sections Listed ]
Surah No:3
Aal-i-Imraan
144 - 144
മുഹമ്മദ്‌ അല്ലാഹുവിന്‍റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പും ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തെങ്കില്‍ നിങ്ങള്‍ പുറകോട്ട്‌ തിരിച്ചുപോകുകയോ? ആരെങ്കിലും പുറകോട്ട്‌ തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന്‌ ഒരു ദ്രോഹവും അത്‌ വരുത്തുകയില്ല. നന്ദികാണിക്കുന്നവര്‍ക്ക്‌ അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്‌.(144)