മനുഷ്യന്‍ ബദ്ധപ്പാട് കാണിക്കുന്നവന്‍

[ 4 - Aya Sections Listed ]
Surah No:17
Al-Israa
11 - 11
മനുഷ്യന്‍ ഗുണത്തിന്‌ വേണ്ടി പ്രാര്‍ത്ഥിക്കുന്നത്‌ പോലെ തന്നെ ദോഷത്തിന്‌ വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. മനുഷ്യന്‍ ഏറെ തിടുക്കം കൂട്ടുന്നവനായിരിക്കുന്നു.(11)
Surah No:70
Al-Ma'aarij
19 - 19
തീര്‍ച്ചയായും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ അങ്ങേ അറ്റം അക്ഷമനായിക്കൊണ്ടാണ്‌.(19)
Surah No:89
Al-Fajr
15 - 15
എന്നാല്‍ മനുഷ്യനെ അവന്‍റെ രക്ഷിതാവ്‌ പരീക്ഷിക്കുകയും അങ്ങനെ അവനെ ആദരിക്കുകയും അവന്‌ സൌഖ്യം നല്‍കുകയും ചെയ്താല്‍ അവന്‍ പറയും; എന്‍റെ രക്ഷിതാവ്‌ എന്നെ ആദരിച്ചിരിക്കുന്നു എന്ന്‌.(15)
Surah No:89
Al-Fajr
23 - 23
അന്ന്‌ നരകം കൊണ്ടു വരപ്പെടുകയും ചെയ്താല്‍! അന്നേ ദിവസം മനുഷ്യന്ന്‌ ഓര്‍മ വരുന്നതാണ്‌. എവിടെനിന്നാണവന്ന്‌ ഓര്‍മ വരുന്നത്‌?(23)